Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിന്‍ പട്ടിയുടെ വില പോലും ഗബ്രിക്ക് കൊടുത്തില്ല: അവന്‍ അത് അർഹിക്കുന്നു, ജാസ്മിനെ അവന്‍ കരുവാക്കി

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും അധികം വിമർശനം നേരിടേണ്ടി വന്നിട്ടുള്ള മത്സരാർത്ഥികളാണ് ജാസ്മിനും ഗബ്രിയും. ഷോയ്ക്ക് അകത്തും പുറത്തും നിന്നും ഒരുപോലെ ഇരുവരും വിമർശനം നേരിട്ടു. ഇവർെ റിലേഷനില്‍ രണ്ടുപേരേയും വിമർശിക്കുന്നവരും ജാസ്മിനെ മാത്രവും ഗബ്രിയെ മാത്രവും വിമർശിക്കുന്നവരുമുണ്ട്. അത്തരത്തില്‍ ഗബ്രിയെ നിശിതമായി വിമർശിച്ചുകൊണ്ടുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ആദ്യം മുതലേ ഗബ്രിക്ക് ഈ സൗഹ്രദത്തിൽ പത്തു പൈസയുടെ ആത്മാർത്ഥ ഇല്ലായിരുന്നു. ആദ്യം ഒരാഴ്ച ഞാനും തെറ്റിദ്ധരിച്ചു ഒരു നല്ല സൗഹൃദം എന്ന രീതിയിൽ. പക്ഷെ അവൻ അവന്റെ ടോക്സിക് സ്വഭാവം പുറത്തെടുത്തതോടെ മനസ്സിലായി, ഇവൻ മൊത്തം ഉടായിപ്പാണ്‌ എന്ന്. അവൾക്കു പുറത്തു നെഗറ്റീവ് ആണ് എന്നറിഞ്ഞു കൊണ്ട് തന്നെ അവൻ അത് തുടർന്ന്. ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ അതിൽ കുറ്റം പറയാൻ സാധിക്കില്ലായിരുന്നു. പക്ഷെ അവൻ ഇത് ക്യാമറയ്ക്കു വേണ്ടിയുള്ള അവന്റെ കളി ആയിരുന്നു. അവളെ കരുവാക്കി കൊണ്ട്.

jasmine-gabri-

അവള് ടീം മാറി നില്ക്കാൻ ശ്രമിച്ചപ്പോൾ, അവൻ ആദ്യത്തെ ഉടായിപ്പ് ഇട്ടു. ഒറ്റപ്പെടൽ പരിപാടി, അതിൽ അവള് വീണു. അവൾ ആ ബന്ധം ആത്മാർത്ഥമായി തന്നെ എടുത്തു. ഗെയിമിൽ അവൾ പിറകോട്ടു പോയി. അവൻ പലപ്പോഴും അവള് മാനസികമായി ഉപദ്രവിച്ചു കൊണ്ടിരുന്നു. അവനു അത് ഒരു സാഡിസ്റ്റിക് സന്തോഷം ആയിരിന്നു.

ജാസ്മിൻ ഇന്നലെ തൊട്ടു അവനോടു സംസാരിക്കണം എന്ന് പറഞ്ഞു നടപ്പുണ്ടായിരുന്നു . അവൻ പക്ഷെ ഈ കോംബോ ഈ രീതിയിൽ അണ്‍ഡിഫൈന്‍ഡ് ആയി കൊണ്ട് പോകണം എന്നായിരുന്നു പ്ലാൻ. അത് കൊണ്ട് അവൻ മാക്സിമം അതിൽ നിന്നും ഒഴിവായി. പക്ഷെ ജാസ്മിൻ ഇന്ന് വട്ടം പിടിച്ചു. അവന്റെ ഉടായിപ്പു അവൾക്കു മനസ്സിലാക്കാൻ താമസിച്ചതിൽ മാത്രമാണ് അത്ഭുതം. എന്നാലും വൈറൽ ഫീവർ വന്നത് അവൾക്കു ഉർവശ്ശി ശാപം പോലെ ഉപകാരപെട്ടു. അവന്റെ ആത്മാർത്ഥ പല ഇൻസിഡന്റ് ഇൽ നിന്നും അവൾക്കു കൃത്യമായി മനസ്സിലായി.

അവൾ റെസ്‌മിന്റെ അടുത്ത് ദീർഘമായി സംസാരിച്ചു, മുറിക്കു പുറത്തിറങ്ങിയപ്പോൾ അവൻ അവിടെ കിടപ്പുണ്ടായിരുന്നു. അവന്റെ പതിവ് നാടകം അവൻ എടുത്തു. അവൻ വിചാരിച്ചു അവൾ പതിവ് പോലെ അവന്റെ അടുത്ത് വരും എന്ന്. അവൾ മൈൻഡ് ചെയ്യാതെ പുറത്തേക്കു പോയി.

പിന്നെ ആയിരുന്നു നടന്റെ ഫുൾ സ്വിങ് അഭിനയം. തനിക്കു സ്‌ട്രെസ് ആണെന്ന് പറഞ്ഞു ബഹളം വെയ്ക്കുന്നു. മരുന്ന് വേണമെന്ന് ബിഗ് ബോസ്സിനോട് പറയുന്നു. മെഡിക്കൽ റൂമിൽ പോകണമെന്ന് പറയുന്നു. അവിടെ ചെന്നിട്ടു ഒരു കുഴപ്പവുമില്ല അവര് ഓട് താഴോട്ട് എന്ന് പറഞ്ഞു ഓടിക്കുന്നു.

എല്ലാവരും ലിവിങ് റൂമിന് ഇരിക്കുമ്പോൾ, അവൻ പുറത്തേക്കു പോകുന്നു. ജാസ്മിൻ വരുമെന്ന് പ്രതീക്ഷിച്ചു അടുത്ത നാടകം. അവള് പട്ടിയുടെ വില കൊടുത്തില്ല. കുറച്ചു കഴിഞ്ഞു ഒന്നും പറ്റാത്ത പോലെ വന്നു മീറ്റിംഗ് ഇരുന്നു. പഴയതിലും ഹാപ്പി ആയി . അപ്പോൾ തൊട്ടു മുൻപ് കണ്ടത് വെറും നാടകം. കഴിഞ്ഞ കൊല്ലം കണ്ടത് അനിയൻ മിഥുൻ തന്റെ കള്ളത്തരം കണ്ടു പിടിച്ചപ്പോൾ കാണിച്ച നാടകമാണ് ഇത് കണ്ടപ്പോൾ ഓർമ്മ വന്നത്.

ജാസ്മിനെ കൊടുത്താൽ കരുത്തയാക്കാൻ മാത്രമേ ഇതിനു സാധിക്കൂ. നോമിനേഷനിൽ വന്നാൽ പുറത്തു പോകുമായിരുന്നു ഗബ്രിക്കു ഇനി ജാസ്മിൻ ഹേറ്റേഴ്‌സ് ന്റെ വോട്ടു ഉറപ്പിക്കാം. അവർ തമ്മിൽ ഇനി ഡയറക്റ്റ് ഏറ്റുമുട്ടുമോ എന്നും കാണാം. അവന്റെ സ്വഭാവത്തിനു അത് നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+