'ബിഗ് ബോസ് ഒരു ശാപമാണോ? അഖിൽ മാരാർ അടക്കമുള്ളവർക്ക് സംഭവിച്ചതെന്ത്'; വൈറലായി കുറിപ്പ്
പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുള്ള ഷോയാണ് ബിഗ് ബോസ്. മറ്റ് ഭാഷകളിലെന്ന പോലെ തന്നെ മലയാളത്തിലും ഷോയ്ക്ക് വലിയ ആരാധകരുണ്ട്. അതുകൊണ്ട് തന്നെയാണ് ബിഗ് ബോസിൽ ഒരു അവസരം കിട്ടണമെന്ന ആഗ്രഹം പലരും പങ്കുവെയ്ക്കുന്നത്. കാരണം ജീവിതം തന്നെ മാറി മറിയാൻ ഒരൊറ്റ ഷോ കൊണ്ട് സാധിക്കും.
ബിഗ് ബോസിൽ പങ്കെടുത്ത് വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ നിരവധി താരങ്ങൾ നമ്മുക്ക് ചുറ്റുമുണ്ട്. എന്നാൽ പുറത്ത് സ്റ്റാറായി നിന്ന് ബിഗ് ബോസിൽ എത്തിയവരിൽ പലരും ഈ ഷോ ശാപമാണ് എന്നാണ് ഒരി ബിഗ് ബോസ് ആരാധകൻ അഭിപ്രായപ്പെടുന്നത്. ഓരോ സീസണിലും കിരീടം ചൂടിയവർ അടക്കമുള്ളവരെ കുറിച്ചാണ് കുറിപ്പിൽ പറയുന്നത്.

'ബിഗ് ബോസിൽ വന്ന സാബുമോൻ ഒഴികെ അന്ന് മുതൽ സീസൺ 5 വിൽ വന്ന അത്രയും മത്സരാർത്ഥികൾക്ക് ബിഗ് ബോസ് ഒരു ശാപമായോ? ഇക്കാര്യത്തിൽ ചർച്ച അനിവാര്യമാണ്. മറ്റു ഭാഷയിൽ ഉള്ള ബിഗ് ബോസ് കാര്യങ്ങൾ പറയുന്നില്ല. ഞാൻ ഇതുവരെ കണ്ടത് മലയാളം ബിഗ് ബോസ് മാത്രമാണ്. ബിഗ് ബോസിൽ വരുന്നതിന് മുന്നേ എല്ലാവരും അവരുടെ മേഖലയിൽ സ്റ്റാർസ് ആയിരിക്കും. എന്നാൽ ബിഗ് ബോസിൽ വന്ന് മത്സരിച്ച് ജയിച്ചാലും പുറത്ത് പോയാലും പോകുന്നത് ബിഗ് ബോസിലേക്ക് വരുന്നതിന് മുന്നേ അവര്‍ക്കുണ്ടായിരുന്ന ആ സ്റ്റാര്‍ തന്നെയാണ്. ആരും തിരിഞ്ഞു പോലും നോക്കില്ല.
സാബുമോൻ, പുള്ളി മാത്രം ആണ് ഇതിന് നേർ വിപരീതം ആയത്. ബി് ബോസിൽ വരുന്നതിന്
മുന്നേ തരികിട സാബു ആയ സാബു അണ്ണൻ തിരികെ ഇറങ്ങിയത് ആ തരികിട എന്ന പേര് മാറ്റി ഫാൻസും ആയി ആണ്. അതേസമയം അഖിൽ മാരാർ , സംവിധായകൻ എന്ന നിലയിൽ അറിയപ്പെട്ട ഇ മനുഷ്യനെ ഇപ്പോ അങ്ങനെ കാണുന്നില്ല. പുതിയ സിനിമ ഒന്നും ഇല്ല.
മണിക്കുട്ടൻ, എന്റെ പെന്നോ സിനിമയൊക്കെ ആയി കറങ്ങി നടന്ന മനുഷ്യനാണ് . ഇപ്പോൾ അയാളുടെ വിവരം പോലും ഇല്ല. ഫിറോസ്, രജിത് കുമാർ, അരിസ്റ്റോ സുരേഷ്, രഞ്ജിനി ഹരിദാസ്, പേർളി മാണി, ഫുക്രു, സാജു നവോദയ ഇങ്ങനെ പോകുന്നു ലിസ്റ്റ്', പോസ്റ്റിൽ പറയുന്നു.
എന്നാൽ ഇദ്ദേഹത്തിന്റെ അഭിപ്രായത്തോട് വിയോജിക്കുകയാണ് പലരും. അഖിൽ മാരാർ അടക്കമുള്ളവരുടെ ജീവിതം മാറിയത് ബിഗ് ബോസിൽ എത്തിയതോടെയാണ് ചിലർ ചൂണ്ടിക്കാട്ടിയത്.'പുതിയ മൂന്ന് കാർ സ്വന്തം ആയി ഫ്ലാ, സിനിമ ഡയറക്ഷൻ ഉടനെ ഇല്ല വരുമ്പോൾ ആളുകൾക്ക് ഇഷ്ടമാവുന്ന നല്ലൊരു സബ്ജെക്ട് ആയിട്ടേ വരൂ. പിന്നെ സാബു മോന് അത് നിങ്ങൾ ചിലപ്പോൾ പുള്ളിയെ കണ്ടത് ബിബിയിൽ വന്നത് ന് ശേഷം ആയിരിക്കും അങ്ങേര് അതിന് മുന്നേ സെറ്റ് ആണ്.. ഏകദേശം 3 ലക്ഷം സാലറി ഉള്ള ജോലി വേണ്ടാന്നു വെച്ചു സിനിമയിലോട്ട് വന്ന ആളാണ്', എന്നാണ് ഒരാൾ കമന്റ് ചെയ്തത്.












Click it and Unblock the Notifications