ജാസ്മിനും ഗബ്രിയും ഒരുമിച്ച് ഒരു വേദിയില്‍, കൂടെ അവരും: അപ്സരയ്ക്ക് എന്ത് പറ്റിയെന്ന് അറിയില്ലെന്ന് ജാസ്മിന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാനിച്ചതോടെ താരങ്ങളുടെ പുതിയ വിശേഷങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേക്ഷകർ. പുറത്ത് വന്നതിന് ശേഷം ജിന്റോ, അർജുന്‍, അഭിഷേക് തുടങ്ങിയ എല്ലാ താരങ്ങളും തന്നെ അഭിമുഖങ്ങളും ഫാന്‍സ് മീറ്റപ്പുമായി സജീവമാണ്. എന്നാല്‍ ജാസ്മിന് മാത്രം ഇതുവരെ അഭിമുഖങ്ങള്‍ കൊടുത്ത് കണ്ടിട്ടില്ല. തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് ജാസ്മിനും ഉടന്‍ തന്നെ പ്രേക്ഷകർക്ക് മുന്നില്‍ എത്തുമെന്നാണ് പ്രതീക്ഷ.
പുറത്ത് വന്ന ജാസ്മിന്‍ വീട്ടില്‍ പോലും പോകാതെ നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. ജാസ്മിന്‍ ബിഗ് ബോസിലേക്ക് പോകുന്നതിന് മുന്നേ തന്റെ സോഷ്യല്‍ മീഡിയ പ്രൊഫലുകള്‍ നോക്കാന്‍ ഏല്‍പ്പിച്ചിരുന്നത് വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലിനായിരുന്നു. എന്നാല്‍ ഇടക്കാലത്ത് ഈ ബന്ധത്തിന് എന്ത് സംഭവിച്ചു എന്നുള്ളത് എല്ലാവർക്കും അറിയുന്ന കാര്യമാണ്.

ജാസ്മിന്റെ സോഷ്യല്‍ മീഡയ പ്രൊഫലുകളുടെ പാസ് വേഡും മറ്റും ഇതിനിടെ മാറ്റപ്പെട്ടിരുന്നു. ഇതോടെയാണ് പ്രൊഫൈല്‍ തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെ ജാസ്മിന്‍ പൊലീസിനെ സമീപീച്ചത്. ഉടന്‍ തന്നെ ജാസ്മിന് തന്റെ പ്രൊഫൈലുകള്‍ തിരികെ ലഭിക്കുകയും സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയും ചെയ്തു.
ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ജാസ്മിന്‍ ആദ്യമായി പങ്കെടുത്ത ഒരു പരിപാടി നടന്നത് ഇന്നലെയായിരുന്നു നടന്നത്. അപ്സരയുടെ പിറന്നാള്‍ ആഘോഷത്തിന് വേണ്ടിയായിരുന്നു ജാസ്മിന്‍ എത്തിയത്. ജാസ്മിന്‍ മാത്രമല്ല, ബിഗ് ബോസ് മലായളം സീസണ്‍ 6 ലെ ഒട്ടുമിക്ക താരങ്ങളും അപ്സരയുടേയും ആല്‍ബിന്റേയും സുഹൃത്തുക്കളും പരിപാടിക്കായി എത്തിയിരുന്നു. ഗബ്രിയുടെ പാട്ടും പരിപാടിയിലുണ്ടായിരുന്നു.
അതേസമയം, അപ്സരയ്ക്ക് പിന്നാള്‍ ആശംസകള്‍ നേർന്ന ജാസ്മിന്‍ സുഹൃത്തുക്കള്‍ക്ക് അപ്പുറം യൂട്യൂബ് ചാനലുകളോടോ മറ്റോ പ്രതികരിക്കാന്‍ തയ്യാറായില്ല. അപ്സരേച്ചി അടിപൊളിയാണ്, സ്ട്രോങ് ആയിട്ടുള്ള ലേഡിയാണ്. ബിഗ് ബോസില്‍ ടോപ് 5 ല്‍ എത്താന്‍ അർഹതയുള്ള ഒരാളായിരുന്നു. എന്തുകൊണ്ടാണ് പുറത്തേക്ക് പോയത് എന്ന് എനിക്ക് അറിയില്ല. അപ്സരേച്ചിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്ന് സിനിമയില്‍ അഭിനയിക്കുക എന്നുള്ളതാണ്. അതിന് സാധിക്കട്ടേയെന്നുമായിരുന്നു ജാസ്മിന്‍ പറഞ്ഞത്.
അതേസമയം, ജാസ്മിന് ഷോയില്‍ മൂന്നാം സ്ഥാനമാണ് ലഭിച്ചതെങ്കിലും ശരിക്കും അർഹിച്ചത് ഒന്നാം സ്ഥാനമാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. 'ആത്യന്തികമായി ബിഗ്ബോസ് ഒരു റിയാലിറ്റി ഷോ ആണ് അവിടെ ഒരാൾ എങ്ങനെ സർവൈവ്വ് ചെയ്യുന്നു എന്നതാണ് പ്രധാനം. ആദ്യ ദിവസം മുതലുള്ള കാര്യങ്ങൾ എടുത്ത് നോക്കിയാൽ ഷോയുടെ നിർവ്വചനത്തിന് ഏറ്റവും അടുത്ത് നിൽക്കുന്നത് ജാസ്മിൻ്റെ ജേർണി ആണെന്ന് എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും.' എന്നും ഒരു ബിഗ് ബോസ് ആരാധകന്‍ പറയുന്നു.
അങ്ങനെ ഡേ വൺ മുതൽ ഹൗസിൽ നിറഞ്ഞ് നിന്ന ആളാണ് ജാസ്മിൻ. നൂറ് ദിവസം തികയുമ്പോഴും സംശയമേതുമില്ലാതെ 100% ഗയിമർ ആണ് ജാസ്മിൻ എന്ന് പറയാൻ സാധിക്കും. അർഹതയുള്ളവരുടെ അതിജീവനം എന്നാണല്ലോ ഒരു തരത്തിൽ ഈ ഷോയുടെ ഘടന തന്നെ. അങ്ങനെ നോക്കുമ്പോൾ ആദ്യ ദിവസം മുതൽ ഒറ്റപ്പെടുത്തൽ അവഗണന എന്നിങ്ങനെ പലതരത്തിൽ ഹൗസിന് പുറത്തും അകത്തും പ്രതിസന്ധികൾ നേരിട്ട ആളാണ് ജാസ്മിൻ.
ഹൗസിന് അകത്ത് അവൾ സമാനതകളില്ലാത്ത പരിഹാസത്തിനും ഇകഴ്ത്തലുകളുമൊക്കെ ഏറ്റവും ശക്തയായി നേരിട്ടാണ് ഇവിടെ വരെ എത്തിയത്. ഒരു വിധത്തിൽ നോക്കുകയാണേൽ ജാസ്മിൻ നേരിട്ട അത്രയും സൈബർ ബുള്ളിയിങ്ങ് ഇന്നേവരെ ഒരു മത്സരാർത്ഥിക്ക് നേരെ ഉണ്ടായിട്ടുണ്ടോ എന്നും സംശയമാണ്. പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ വളരെ എളുപ്പമാണ് ഒഴുക്കിനൊപ്പം നീന്തിയാൽ മതി പക്ഷേ പൊതുബോധം സൃഷ്ടിക്കുന്ന തിൻമയ്ക്കെതിരെ നിൽക്കാൻ അസാമാന്യ ഇച്ഛാ ശക്തി വേണം അത് തന്നെയാണ് ജാസ്മിനിലുള്ളതെന്നും പ്രേക്ഷകർ കൂട്ടിച്ചേർക്കുന്നു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications