Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിനെ കേട്ടാല്‍ അറയ്ക്കുന്ന തെറി വിളിക്കുന്നവർ: എന്ത് മാനസിക ഉല്ലാസമാണ് ഇവർക്ക് കിട്ടുന്നത്

ബിഗ് ബോസിന് അകത്തും പുറത്തും ഒരു പോലെ വിമർശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള മത്സരാർത്ഥിയാണ് ജാസ്മിന്‍. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറായ താരത്തിന് ഷോയില്‍ വന്ന ആദ്യ ദിവസം മുതല്‍ തന്നെ മികച്ച മത്സരം പുറത്തെടുക്കാന്‍ സാധിച്ചിരുന്നു. ഇതോടെ വലിയൊരു പ്രേക്ഷക നിരയും ജാസ്മിനുണ്ടായി. എന്നാല്‍ ഗബ്രിയുമായി ചേർന്ന് കോമ്പോ പിടിച്ചതോടെയാണ് ഇതില്‍ ചില താളപ്പിഴകളുണ്ടാകുന്നത്.

ജാസ്മിന്‍ - ഗബ്രി കോമ്പോയ്ക്ക് വലിയ വിമർശനങ്ങളാണ് പ്രേക്ഷകരില്‍ നിന്നും കേള്‍ക്കേണ്ടി വന്നത്. വിമർശനങ്ങള്‍ കേള്‍ക്കേണ്ടി വരുമ്പോഴും ബിഗ് ബോസ് സീസണ്‍ 6 ല്‍ ഏറ്റവും കൂടുതല്‍ കണ്ടന്റ് നല്‍കിയ താരം ജാസ്മിനാണെന്നതില്‍ തർക്കമില്ല. വിമർശനങ്ങള്‍ ആകാമെങ്കില്‍ ജാസ്മിനെ ചില വിഭാഗങ്ങള്‍ അകാരണമായി വിമർശിക്കുന്നുവെന്ന പക്ഷക്കാരും നിരവധിയാണ്.

gabri-jasmine

ജാസ്മിൻ്റെ ഫോട്ടോയ്ക്ക് കീഴിൽ വന്ന് കേട്ടാലറയ്ക്കുന്ന തെറി കമൻ്റ് എഴുതുന്നവർക്ക് എന്ത് തരം മാനസിക ഉല്ലാസമാണ് കിട്ടുന്നതെന്നാണ് ജാസ്മിനെ പിന്തുണയ്ക്കുന്നുവർ ചോദിക്കുന്നത്. ഇത്രയും ദിവസമായി തുടരുന്ന ഈ തെറി വിളി ഒരു പ്ലാൻഡ് അറ്റാക്കാണെന്ന് മനസിലാക്കാൻ വളരെ എളുപ്പമാണ്.
ഒരാളുടെ ഗെയിം കണ്ട് വേണം വിലയിരുത്താൻ എന്ന് പോലും മനസിലാക്കാൻ കഴിയാത്തവരോട് പുച്ഛം മാത്രമാണുള്ളതെന്നും അവർ പറയുന്നു.

"ലൈവ് ഇപ്പോൾ കാണാൻ തോന്നാറില്ല..ഫുൾ ജാസ്മിനും ഗബ്രിയും ആണ്. എപ്പിസോഡിലും മുഴുവൻ അവരുടെ സംസാരം." ഇങ്ങനെയുള്ള ഒരുപാട് പോസ്റ്റും കമന്റും കണ്ടപ്പോൾ മനസ്സിൽ തോന്നിയ ഒരു ചോദ്യമാണ്. സത്യത്തിൽ മുഴുവൻ സമയം നമുക്ക് ഇവരെ കാണേണ്ടി വരുന്നത് മറ്റുളള പത്ത് പതിനഞ്ച് മത്സരാർത്ഥികളുടെ പരാജയം അല്ലേ അവർ ആരെങ്കിലും അപ്പുറത്ത് നല്ല കണ്ടന്റ് തരുന്നുണ്ടെങ്കിൽ പിന്നെ ഇത് കാണേണ്ടി വരില്ലല്ലോയെന്നും ജാസ്മിനേയും ഗബ്രിയേയും പിന്തുണയ്ക്കുന്ന മറ്റൊരു പ്രേക്ഷകന്‍ ചോദിക്കുന്നു.

അപ്പുറത്ത് വളരേ നല്ല കണ്ടന്റ് ഉള്ള സമയത്ത് അത് കാണിക്കാതെ ജാസ്മിനെയും ഗബ്രിയേയും കാണിച്ചിരിക്കുന്ന സന്ദർഭം ഉണ്ടായിട്ടുണ്ടോ? അപ്പുറത്തുള്ളവർക്ക് നല്ല കണ്ടന്റുകള്‍ കൊടുക്കാന്‍ കഴിയാതെ പോകുന്നതിന് ജാസ്മിനേയും ഗബ്രിയേയും കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോയെന്നും പ്രേക്ഷകർ ചോദിക്കുന്നു.

മികച്ച മത്സരാർത്ഥിയാണ്. ഒരു പണിയും ഇല്ലാതെ അവളുടെ പുറകെ നടക്കുന്ന സോഷ്യൽ മീഡിയ കീടങ്ങളെയും വക വെയ്ക്കാതെ അവളുടെ പ്രശ്നങ്ങളെ തരണം ചെയ്യും. ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് പോവുകയും ചെയ്യും. റിലേഷന്‍ഷിപ്പ് വിവാഹം ഒക്കെ ഇനിയും നടക്കും. 23 വയസുള്ള അവൾക്കു ഇനിയും സമയം ഉണ്ടെന്നാണ് മറ്റൊരു പ്രേക്ഷകന് പറയാനുള്ളത്.

അതേസമയം തന്നെ, മലയാളം ബിഗ്ബോസ് ചരിത്രത്തില്‍ രജിത്കുമാറിനു ശേഷം ഒന്നാം ദിവസം മുതല്‍ ഹൗസിനകത്തും പുറത്തും തരംഗമായി മാറിയ ഒരേയൊരു മത്സരാര്‍ത്ഥി ജാസ്മിന്‍ ജാഫറാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. കപ്പടിച്ചാലും ഇല്ലെങ്കിലും ഫൈനല്‍ 5 ല്‍ ജാസ്മിന് ഒരു സീറ്റ് ഉറപ്പാണെന്നും ഇവർ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+