ജാസ്മിന് കിട്ടിയത് പോര, ഇനിയും അടിക്കണം; ഇത്രയൊക്കെ പറയാന്‍ എന്ത് തെറ്റാണ് അവള്‍ ചെയ്തത്
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ വീണ്ടുമൊരു ഫിസിക്കല്‍ അസാള്‍ട്ട് ഉണ്ടായിരിക്കുകയാണ് കഴിഞ്ഞ ദിവസം. റസ്മിന്‍ നോറയെ അടിച്ചു, കഴുത്തിന് പിടിച്ചു എന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് പുറത്ത് വരുന്നത്. ബിഗ് ബോസ് ഈ ദൃശ്യങ്ങള്‍ വ്യക്തമായി കാണിക്കാത്തതുകൊണ്ട് എന്താണ് യാഥാർത്ഥത്തില്‍ സംഭവിച്ചതെന്ന് വ്യക്തമല്ല. എങ്കിലും തനിക്ക് തെറ്റ് പറ്റിയെന്ന് റസ്മിന്‍ തന്നെ വ്യക്തമാക്കിയിരുന്നു.
കണ്‍ഫഷന്‍ റൂമിലേക്ക് ജാസ്മിനേയും റസ്മിനേയുംവിളിപ്പിച്ചപ്പോള്‍ തനിക്ക് പരാതിയില്ലെന്നായിരുന്നു ജാസ്മിന്റെ നിലപാട്. ഇതോടെ പ്രശ്നം തല്‍ക്കാലത്തേക്ക് തീർന്നു. അതേസമയം തന്നെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ഒരു വിഭാഗം ജാസ്മിനെതിരെ വലിയ തരത്തിലുള്ള വിമർശനങ്ങളാണ് ഉയർത്തുന്നത്.

തെറ്റ് ചെയ്തയാളോട് ക്ഷമിച്ചിട്ടും ഇങ്ങനെ ജാസ്മിനെ വിമർശിക്കുന്നത് എന്തിനാണെന്നാണ് താരത്തെ പിന്തുണയ്ക്കുന്നവർ ചോദിക്കുന്നത്. ആരെങ്കിലും തല്ലിയാൽ പോലും "അവളെ ഇനിയും അടിക്കണം.. കിട്ടിയത് നന്നായി അവളെ അടിച്ചു മൂലയ്ക്കിടണം" എന്ന് പറയാൻ മാത്രം വിരോധമെന്തിനാണ് നമുക്കെന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പില്‍ ചോദിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
റസ്മിനെ ഒന്നും പറയല്ലേ അവൾക്ക് ദേഷ്യം വരും എന്ന് നോറ. ആരെങ്കിലും എന്തെങ്കിലും മിണ്ടിയാൽ ചെവി തുളച്ചു കേറുന്ന ശബ്ദത്തിൽ അലറിവിളിക്കുന്ന നോറക്ക് റസ്മിൻ ജാസ്മിനെ തല്ലിയത് തെറ്റല്ല. പക്ഷേ റസ്മിനോട് മറ്റുള്ളവർ സംസാരിക്കുന്നതാണ് തെറ്റ്. തീർച്ചയായും ജാസ്മിനെ വിമർശിക്കാൻ പ്രേക്ഷകർക്ക് അവകാശമുണ്ട്.
ജാസ്മിൻ ബിഗ്ഗ്‌ബോസ് കണ്ട മികച്ച വ്യക്തിത്വം ആണെന്ന അഭിപ്രായവുമില്ല. പക്ഷേ ജാസ്മിനെ ഇന്ന് റസ്മിൻ അടിക്കുകയും ജാസ്മിന്റെ ഹെൽമറ്റ് അടക്കം തെറിച്ചു പോവുകയും ചെയ്ത സാഹചര്യമുണ്ടായി. എപ്പിസോഡ്ലും ലൈവിലും ജാസ്മിനെ റസ്മിൻ പിടിച്ചു മാറ്റുന്നത് മാത്രമേ കാണിച്ചിട്ടുള്ളു ബാക്കി കാണിച്ചില്ല. അതിന് ശേഷം ജാസ്മിൻ റസ്മിന്റെ വിഷയത്തിൽ പരാതിയില്ലയെന്ന് പറയുകയും ചെയ്തു.
പക്ഷേ പ്രൊമോയിലെ പല കമന്റുകൾ കണ്ടപ്പോൾ സങ്കടം തോന്നി. ജാസ്മിനോട് വിരോധമാവാം.. പക്ഷേ അവളെ ആരെങ്കിലും തല്ലിയാൽ പോലും "അവളെ ഇനിയും അടിക്കണം.. കിട്ടിയത് നന്നായി അവളെ അടിച്ചു മൂലയ്ക്കിടണം എന്ന് പറയാൻ മാത്രം വിരോധമെന്തിനാണ് നമുക്ക്? അവളെ അടിച്ചിട്ടും അൻസിബയും നോറയും വീണ്ടും വീണ്ടും മാറിയിരുന്നു ജാസ്മിനെ കുറ്റം പറയുകയാണ്. ഇത്രയും വെറുക്കാൻ അവൾ ആരെയെങ്കിലും കൊന്നോ എന്ന് തോന്നിപോയി.
24 മണിക്കൂറും ജാസ്മിനെ കുറ്റം പറയുന്ന അൻസിബയും നോറയും റസ്മിനും ഇപ്പോൾ പറയുന്നത് ഇന്നുണ്ടായ പ്രശ്നങ്ങൾക്ക് കാരണം സിജോയും ജിന്റോയും ആണത്രേ. റസ്മിൻ നോറയുടെ വിഷം ഏറ്റ് കലിയിളകി ജാസ്മിനെ തല്ലിയതിന് ജിന്റോയും സിജോയും എന്ത് ചെയ്തു??റസ്മിനോ അപ്സരയോ ജാസ്മിനോട് മിണ്ടുന്നത് നോറക്കിഷ്ടമല്ല. പലപ്പോഴും അവരെ ജാസ്മിന്റെ അടുത്ത് നിന്ന് വിളിച്ചുകൊണ്ടു പോകുന്നത് കണ്ടിട്ടുണ്ട്.
രാവിലെ മുതൽ നോറയും അൻസിബയും ജാസ്മിന്റെ കുറ്റങ്ങൾ പറയുകയും അവസരം കിട്ടുമ്പോഴൊക്കെ വ്യക്തിവൈരാഗ്യം വെച്ച് ജാസമിനെതിരെ മറ്റുള്ളവരിൽ നോറ വിഷം കുത്തി വെക്കുന്നതും കാണാറുണ്ട്. ബിബി വീട്ടില്‍ വാഴകളും കുത്തുത്തിരിപ്പും ഏഷണിയും വിഷം കുത്തി വെക്കലുകളും ഒക്കെയുണ്ട്. പക്ഷേ അൻസിബയും നോറയുമാണ് അതൊരു തൊഴിലായി എടുത്തിരിക്കുന്നത്.
അവിടെ വ്യക്തിവൈരാഗ്യം വെക്കാതെ നന്നായി ഗെയിം കളിക്കുന്നതും ഈ സീസൺ മുന്നോട്ട് കൊണ്ട് പോകുന്നതും ജിന്റോ & ജാസ്മിൻ ആണ്. അവർ ടോപ് - 2 വരണം എന്ന് ആഗ്രഹിക്കുന്നു. അതുപോലെ എല്ലാ അടിയും നടന്നുകഴിഞ്ഞിട്ട് അൻസിബ കരഞ്ഞത് അൻസിബയുടെ കരിയർ ബെസ്റ്റ് പെർഫോമൻസായി തോന്നി.












Click it and Unblock the Notifications