Get Updates
Get notified of breaking news, exclusive insights, and must-see stories!

'അമ്മയുടെ ഫ്രണ്ട്സിനെ കുടുക്കാന്‍ പോയതാ, ഞാന്‍ കുടുങ്ങി..', വീഡിയോയുമായി അഖിൽ മാരാർ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെ വലിയ ആരാധകവൃന്ദത്തെ നേടിയെടുത്ത താരമാണ് സംവിധായകൻ കൂടിയായ അഖിൽ മാരാർ. തുടക്കത്തിൽ വലിയ നെഗറ്റീവ് പ്രതീകരണങ്ങളായിരുന്നു അഖിലിന് ഷോയിൽ നേരിടേണ്ടി വന്നത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഈ കമന്റുകളെല്ലാം തിരുത്തി പ്രേക്ഷക മനസിൽ ഇടംനേടാൻ അഖിലിന് സാധിച്ചു.

ഷോയെ അഖിൽ സമീപിച്ച രീതികൾ തന്നെയായിരുന്നു പ്രേക്ഷകരെ താരത്തിലേക്ക് അടുപ്പിച്ചത്. മികച്ച മൈന്റ് ഗെയിമർ, വാക്ചാതുര്യം അങ്ങനെ എല്ലാ തരത്തിലും ഹൗസിലും പുറത്തും കൈയ്യടി നേടാൻ അഖിലിന് സാധിച്ചിരുന്നു. ഒടുക്കം ബിഗ് ബോസ് സീസൺ 5 ന്റെ കപ്പും അഖിൽ നേടിയെടുത്തു.

khil

ബിഗ് ബോസ് സീസൺ കഴിഞ്ഞെങ്കിലും അഖിലിന്റെ വിശേഷങ്ങൾ കേൾക്കാൻ ആരാധകർക്ക് താത്പര്യം ഏറെയാണ്. തന്റെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങൾ താരം പങ്കിടാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അഖിൽ പങ്കിട്ടൊരു വീഡിയോ വളരെ പെട്ടെന്ന് ഹിറ്റായിരിക്കുകയാണ്. അമ്മയുടെ ഒപ്പം തൊഴിലെടുക്കുന്നവരുടെ വീഡിയോ ആണ് അഖിൽ മാരാർ പങ്കിട്ടിരിക്കുന്നത്.

വളരെ കഷ്ടപ്പാട് അനുഭവിച്ച് വന്നയാളാണ് താൻ എന്ന് അഖിൽ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. തന്റെ അമ്മ അമ്മിണിയമ്മ തൊഴിലുറപ്പ് പണിക്ക് പോകുന്നയാളാണെന്നും താരം പറഞ്ഞിരുന്നു. വീഡിയോയിൽ അഖിൽ പറയുന്നത് ഇങ്ങനെ

ഞങ്ങൾ അമ്മയുടെ ഫ്രണ്ട്സിനെ കാണാൻ പോകുകയാണ് എന്ന് പറഞ്ഞ് കൊണ്ടാണ് അഖിൽ മാരാർ തന്റെ വീഡിയോ തുടങ്ങുന്നത്. 'എന്റെ പഴയ വോട്ടർമാരാണവർ. ഞാൻ മുൻപ് ബ്ലോക്ക് പഞ്ചായത്തിൽ മത്സരിച്ച സമയത്ത് കുറേ പേർ തനിക്ക് വോട്ട് തന്നതാണ്', അഖിൽ പറഞ്ഞു.

ഇവർ യഥാർത്ഥത്തിൽ തൊഴിലുറപ്പുകാരല്ല, തൊഴിൽ ഉഴപ്പുകാരാണ് , സർക്കാരിനെ പറ്റിച്ച് ജീവിക്കുകയാണെന്നൊക്കെ തമാശാരൂപേണ അഖിൽ പറയുന്നുണ്ട്. താൻ ഇങ്ങനെയൊക്കെ വെറുതെ പറയുന്നതാണെന്നും ഇതൊന്നും ആരേയും ആക്ഷേപിക്കാനല്ലെന്നും അഖിൽ വീഡിയോയിൽ പറയുന്നണ്ട്. എല്ലാവരും തന്റേയും സുഹൃത്തുക്കളാണ് കേട്ടോയെന്നാണ് അഖിലിന്റെ വാക്കുകൾ.

തുടർന്ന് അമ്മയുടെ കൂടെ ജോലി ചെയ്യുന്ന തൊഴിലുറപ്പ് തൊഴിലാളികളുമായി സമയം പങ്കിടുകയാണ് അഖിൽ. വളരെ സ്നേഹത്തോടെയാണ് എല്ലാവരും അഖിലിനെ സ്വീകരിച്ചത്. ഇവർക്കൊപ്പം ഏറെ നേരം അഖിൽ സമയം ചെലവിടുന്നതും വീഡിയോയിൽ കണാൻ സാധിക്കും.

കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പമുള്ള വീഡിയോയും അഖിൽ പങ്കിട്ടിരുന്നു. ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+