'ശൈത്യ അത്രയ്ക്കും അനുഭവിച്ചു, അനീഷിന്റെ മുൻഭാര്യയെ വരെ വലിച്ചിട്ടു, അനുമോൾക്ക് എതിരെ കളിച്ചാൽ ഇത്..'
ബിഗ് ബോസ് മലയാളം സീസൺ 7നിൽ നിന്ന് ശൈത്യ സന്തോഷ് പുറത്താകുന്നത് കട്ടപ്പ എന്ന വിളിപ്പേരുമായിട്ടാണ്. അനുമോളുടെ സുഹൃത്തായിരിക്കെ തന്നെ മറ്റുളളവരുമായി ചേർന്ന് പിന്നിൽ നിന്ന് കുത്തിയതോടെയാണ് ഈ പേര് ശൈത്യയ്ക്ക് വീണത്. അതിന് ശേഷം സോഷ്യൽ മീഡിയയിൽ വലിയ സൈബർ ബുള്ളിയിംഗ് ശൈത്യ നേരിട്ടു.
ബിഗ് ബോസ് ഫിനാലെ വീക്കിന്റെ ഭാഗമായി ഷോയിലേക്ക് തിരിച്ച് എത്തിയപ്പോഴും ശൈത്യയുടെ നേർക്ക് വലിയ സൈബർ ആക്രമണം നടക്കുന്നു. വീണ്ടും അനുമോൾക്കെതിരെ പഴയ കാര്യങ്ങൾ എടുത്തിട്ടതും പട്ട ഗേൾസിനെ വേർപിരിച്ചതുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ആക്രമണം. അതേസമയം ശൈത്യയെ പിന്തുണച്ചും നിരവധി പേർ രംഗത്തുണ്ട്.

ബിഗ് ബോസ് ഒരു ടിവി ഷോ ആണെന്നിരിക്കേ ഇത്രയും വെറുപ്പ് ശൈത്യ അർഹിക്കുന്നുണ്ടോ എന്നാണ് പ്രേക്ഷകരിലൊരാൾ ചോദിക്കുന്നത്: '' ശൈത്യ ശരിക്കും ഇത്രയും ഹേറ്റ് അർഹിക്കുന്നുണ്ടോ....ഇന്നലെ ഇവൾ ഇങ്ങനെ ഒക്കെ വിളിച്ച് പറഞ്ഞത്.. ഇവൾ അത്രക്കും പുറത്ത് അനുഭവിക്കുന്നുണ്ട്.. അത്രക്കും വലിയ സൈബർ ബുള്ളിയിംഗ് ആണ് ഇവൾ ഇപ്പോ അനുഭവിച്ച് കൊണ്ടിരിക്കുന്നത്... ഇവളുടെ ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് ഒക്കെ എടുത്തു നോക്കിയാൽ കാണാം... എന്തൊക്കെ മോശം കമൻ്റ് ആണ് വന്ന് കൊണ്ട് ഇരിക്കുന്നത് എന്ന്... ഇപ്പോഴും വരുന്നുണ്ട്...35 ആ ദിവസം ആ വീട്ടിൽ നിന്ന് ഇറങ്ങിയ ഇവൾ 95 ദിവസം ആയിട്ടും അതിൻ്റെ പേരിൽ ബുള്ളിയിംഗ് നേരിടുന്നത് എന്ത് കൊണ്ടാണ്.
കാരണം ഇവൾ അനുമോൾക്ക് എതിരെ കളിച്ച്...ഇവളുടെ ഭാഗത്ത് തെറ്റ് ഇല്ലാ എന്നല്ല...ഇവൾ അന്ന് അനു മോളെ പിറകിൽ നിന്ന് കുത്താൻ നോക്കിയിട്ടും ഉണ്ട്...എന്ന് കരുതി അതിന് ഇത്രയൊക്കെ അനുഭവിക്കേണ്ടി വരുന്നത് തീർത്തും മോശപ്പെട്ട കാര്യം ആണ്..കേവലം 35 ദിവസം മാത്രം നിന്ന ശൈത്യക്ക് കിട്ടി കൊണ്ട് ഇരിക്കുന്നത് അവിടെ ഇതിനും വലിയ പല കാര്യങ്ങളും ചെയ്ത് പുറത്ത് ഇറങ്ങിയ പലരെക്കാൾ കടുത്ത ബുള്ളിയിംഗ് ആണ്. ഇവൾ ആ ട്രോമയിൽ നിന്ന് മാറാൻ തന്നെ സമയമെടുത്തു എന്ന് ഇന്നലെ പറയുന്നുണ്ട്...
അതു ഒരു ഗെയിം ഷോ അല്ലേ..അതിന് ഇങ്ങനെ ഒക്കെ പേഴ്സണൽ അറ്റാക്ക് ചെയ്യേണ്ട ആവശ്യം ഉണ്ടോ...അത് ഒക്കെ അവിടെ ഇട്ടിട്ട് പോരണം...ഇന്നലെ നല്ല രീതിക്ക് ആണ് ശൈത്യ മിണ്ടാൻ വന്നത്...അനുമോൾ ആണ് അത് ഒരു ഇഷ്യൂ ആക്കിയത്... പിന്നെ അനുമോൾ പിആറിൻ്റെ ഏറ്റവും വലിയ ഗുണവും അത് തന്നെ ആണ്...ആരേലും എതിരെ തിരിഞ്ഞാൽ അവരെ പിന്നെ കുടുംബത്തോടെ മുടിപ്പിക്കും. ഏറ്റവും വൃത്തികെട്ട പിആർ വർക്ക് നടക്കുന്നത് അനു മോൾക്ക് ആണ്..
ഇപ്പോ പുതുതായിട്ട് അനീഷ് ഏട്ടന്റെ മുൻ ഭാര്യയെ വരെ ഇതിലേക്ക് വലിച്ച് ഇട്ട്.. അതിനെ പറ്റി ഒക്കെ ചർച്ച കൊണ്ട് വന്നു... ആരാ ഇത് ചെയ്യുന്നത് ഇവളുടെ പിആർ... അക്ബറിനെതിരെ അന്ന് ബസ്സിൽ നിൽക്കുന്ന പോലെ എന്ന് പരാമർശം ഇവൾ ഉന്നയിച്ചപ്പോൾ ഇവളുടെ പിആർ അക്ബറിനെ ജാക്കി അക്ബർ എന്ന് പേര് വിളിച്ചു....ജിസേൽ ആയാലും ആര്യൻ ആയാലും ബിന്നി ആയാലും..അങ്ങനെ ഇവളെ എതിരെ ആര് തിരിഞ്ഞാലും അവരെ ഒക്കെ കുടുംബത്തോടെ മുടിപ്പിച്ചിട്ടേ ഇവർ അടങ്ങാറൊള്ളൂ.. ഇവൾക്ക് എതിരെ ആരൊക്കെ അവിടെ കളിച്ചോ..അവരെ എല്ലാം ഇവർ പുറത്ത് ആക്കിയിട്ടുണ്ട്. ആദില ജസ്റ്റ് എസ്കേപ് ആണ് കഴിഞ്ഞ ആഴ്ച്ച...അത്രയും മോശം ആണ് അവർ.












Click it and Unblock the Notifications