Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആദിലയുടേയും നൂറയുടേയും തന്ത്രത്തിൽ വീണ് ഷാനവാസും അനുമോളും; മോഹൻലാൽ രണ്ട് പേരേയും വലിച്ച് കീറും'

ബിഗ് ബോസ് മലയാളം സീസൺ 7 ലെ ലെസ്ബിയൻ കപ്പിൾസ് ആയ ആദിലയ്ക്കും നൂറയ്ക്കുമെതിരെ ഒരു വിഭാഗം പ്രേക്ഷകർ രംഗത്ത്. ഇരുവരും നെഗറ്റീവ് ഗെയിമാണ് കളിക്കുന്നതെന്നാണ് ആക്ഷേപം. പലപ്പോഴും സഹമത്സരാർത്ഖികളെ തെറ്റിധരിപ്പിക്കുന്ന രീതിയിലാണ് ഇരുവരുടേയും ഗെയിം എന്നും ചിലർ കുറ്റപ്പെടുത്തുന്നു. ഇരുവർക്കുമെതിരെ ബിഗ് ബോസ് ഗ്രൂപ്പിൽ വന്ന ഒരു വിമർശന കുറിപ്പ് ഇങ്ങനെ

ആദിലയും നൂറ ഈ രണ്ടുപേരും പ്രേക്ഷകരെ കബളിപ്പിക്കുകയാണ്. അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുകയാണ്.
പലപ്പോഴും ക്യാമറയുടെ മുൻപിൽ ഇവർ അഭിനയിക്കുകയാണ് രണ്ടുപേരും ഒരാൾ നല്ല പിള്ള ചമയുന്നു മറ്റേയാൾ പ്രിയതമയ്ക്ക് വേണ്ടി നെഗറ്റീവ് ആകുന്നു. വെറുപ്പും വിദ്വേഷവും വൈരാഗ്യവും തലയ്ക്ക് കയറി
50 ദിവസം കഴിഞ്ഞപ്പോൾ ഭ്രാന്ത് പിടിച്ച അവസ്ഥയിലാണ് രണ്ടുപേരും. തങ്ങളുടെ പ്ലാനുകൾ ഒന്നും വർക്ക് ഔട്ട് ആകുന്നില്ല എന്ന് കാണുമ്പോൾ ഭയങ്കര ഇറിറ്റേഷൻ ആകുന്നു രണ്ടുപേരും . മാക്സിമം ഇവരുടെ നേട്ടത്തിന് വേണ്ടി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. അതിൽ തെറ്റിദ്ധരിക്കപ്പെടുന്നവർ ഷാനവാസ്,
അനുമോൾ. ഇവരെ രണ്ടുപേരെയും വെച്ച് ഇവളുമാരുടെ ഗെയിം ഇവളുമാര്‍ വ്യക്തിയായി കളിക്കുന്നുണ്ട് ഷാനവാസ് ഒക്കെ. ഷാനവാസിനെതിരെ ആദില എന്ത് ചെയ്താലും ഒരക്ഷരം മിണ്ടുന്നില്ല.

adila2

ഷാനവാസ് നിറച്ചു വെച്ച ബോട്ടിൽ എടുത്ത് വലിച്ചു ദൂരെ എറിഞ്ഞിട്ട് ഷാനവാസ് അത് കണ്ടിട്ടും പെങ്ങള് കുട്ടിയോട് ഒരു അക്ഷരം മിണ്ടിയില്ല..‌ആ കാണിച്ചത് അക്ബറോ മറ്റുള്ള ആരെങ്കിലും ആയിരുന്നെങ്കിൽ തീർന്നു.. അടി അല്ലാത്തത് അവിടെ നടന്നേനെ. ഷാനവാസ് ഇവരാൽ കബളിപ്പിക്കപ്പെട്ടു എന്ന് വ്യക്തമായി മനസ്സിലാക്കിയിട്ടും വീണ്ടും ഇവരെ പെങ്ങള് കുട്ടികളായി തന്നെ കൂടെ പിടിച്ചിരിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്ന് അറിയുന്നില്ല..
അനുമോൾക്ക് പിന്നെ ഇവരുടെ കൂടെ കുളിച്ച് കുളിച്ച് സുഖം പറ്റിപ്പോയി അനുമോൾ ഇനി ആ സുഖം കളയാൻ ആഗ്രഹിക്കുന്നില്ല.. ഇവർക്ക് രണ്ടുപേർക്കും നേട്ടം ഉണ്ടാക്കാൻ ആരെ വേണമെങ്കിലും സോപ്പിട്ട് മെഴുകി കൂടെ നിർത്താൻ കഴിവുള്ളവളാണ് ആദില എന്നിട്ട് അവൾ സ്വയമേ നെഗറ്റീവ് ആകും അത് ആർക്കുവേണ്ടിയാണെന്ന് കാണുന്ന പ്രേക്ഷകർക്ക് പെട്ടെന്ന് മനസ്സിലാവില്ല.

ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാകാൻ ശ്രമിക്കുകയാണ് ഈ കള്ളികൾ ഒരുത്തി പോക്രിത്തരം കാണിക്കുമ്പോൾ മറ്റൊരുത്തി അങ്ങനെ ചെയ്യാൻ പാടില്ല എന്ന് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നു നന്മ മരം കളിക്കുന്നു. പക്കാ പ്ലാനിങ്ങിൽ ആണ് പക്കാ ഫ്രോഡുകൾ രണ്ടുപേരും. പുറത്ത് കളയുമെങ്കിൽ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ച് കളിക്കുന്ന ആദില& നൂറ രണ്ടു ഫ്രോഡുകളെയും എടുത്ത് പുറത്ത് കളയണം.

മലയാളി പ്രേക്ഷകരെ എത്രയും പെട്ടെന്ന് പറ്റിക്കാം, തെറ്റിദ്ധരിപ്പിക്കാം എന്നാണ് ഇവർ ധരിച്ചു വെച്ചിരിക്കുന്നത് ക്യാമറയുടെ മുൻപിൽ കടന്ന് നടത്തുന്ന പ്രകടനങ്ങൾ കണ്ടാൽ നാഷണൽ അവാർഡ് മേടിക്കുമോ എന്ന് വരെ ഇപ്പോൾ സംശയമുണ്ട്.. മഹാനടൻ മോഹൻലാൽ സാർ എന്റെ വീട്ടിൽ കയറ്റുമല്ലോ അവരെ എന്ന് പറഞ്ഞത് വെച്ച് മുതലെടുത്ത് ഇവളുമാർക്ക് അഹങ്കാരം തലയിൽ കയറി കാണിച്ചുകൂട്ടുന്നത് ഭയങ്കരമായ വൃത്തികേടുകൾ ആണ് ഇവൾക്ക് എന്തും കാണിക്കാം എന്നുള്ള അഹങ്കാരം ഇന്നലെ ജയിലിൽ കിടക്കുന്ന രണ്ടുപേർക്ക് ജൂസ് കുപ്പിയിലാക്കി കൊണ്ടുകൊടുക്കുന്നു . വീക്കെൻഡ് എപ്പിസോഡിൽ കാണിച്ച അനുസരണക്കേട് കാരണം മോഹൻലാൽ സാർ വരെ ഇറങ്ങിപ്പോയി. ഇപ്പോൾ വീണ്ടും അടുത്തവൾ കാണിച്ചിരിക്കുന്നു ഉടനെ തന്നെ ബിഗ് ബോസിന്റെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടാകുന്നു.. മിക്കവാറും വരുന്ന ആഴ്ച മോഹൻലാൽ സാർ രണ്ടിനെയും വലിച്ചുകീറും', പോസ്റ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+