ഷാനവാസ് ചോദ്യം ചെയ്യപ്പെടണം: ഇത് ഒന്നും ഒരിക്കലും മാസ്സ് ആയി അംഗീകരിക്കാന്‍ സാധിക്കില്ല
ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ കഴിഞ്ഞ ദിവസം രാത്രി ബിന്നിയും ലക്ഷ്മിയും ഷാനവാസും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ ഷോയ്ക്ക് അകത്തും പുറത്തും വലിയ രീതിയിലുള്ള ചർച്ചകള്‍ക്കാണ് ഇടം നല്‍കിയിരിക്കുന്നത്. ബിന്നിയും ലക്ഷ്മിയും ഷാനവാസിന്റെ കയ്യില്‍ നിന്നും മേടിച്ചു കൂട്ടുകയായിരുന്നുവെന്നാണ് ഷാനവാസ് ആരാധകർ അഭിപ്രായപ്പെടുന്നു. എന്നാല്‍ നേരെ മറിച്ച് മറുവശത്ത് ഷാനവാസ് വലിയ രീതിയില്‍ വിമർശിക്കപ്പെടുകയും ചെയ്യുന്നു.
സ്ത്രീവിരുദ്ധത ഒരിക്കലും 'മാസ്സ്' ആയ ഒരു സ്വഭാവമല്ല, മറിച്ച് അത് ചോദ്യം ചെയ്യപ്പെടേണ്ട ഒരു മനോഭാവമാണെന്നാണ് ഷാനവാസിനെ എതിർക്കുന്ന ഒരു ബിഗ് ബോസ് ആരാധിക ചൂണ്ടിക്കാണിക്കുന്നത്. ബിഗ് ബോസ് ഹൗസിൽ ഷാനവാസ് നടത്തിയ ചില പരാമർശങ്ങൾ ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. ഒരു പെൺകുട്ടി ക്യാപ്റ്റനായതിനെ അംഗീകരിക്കാൻ കഴിയാത്ത പുരുഷാധിപത്യ ചിന്താഗതി ഷാനവാസിന്റെ വാക്കുകളിൽ വ്യക്തമായി പ്രതിഫലിക്കുന്നു.

സ്ത്രീ മത്സരാർത്ഥികളോടുള്ള അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ മാന്യതയുടെ എല്ലാ അതിരുകളും ലംഘിക്കുന്നതാണ്. "ബിന്നിയുടെ ഭർത്താവ് പെങ്കോന്തൻ", "ലക്ഷ്മി ആണുങ്ങളെ കാണാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്", "അനുമോൾ കുളിപ്പിച്ചു തരുമോ", "ജയിൽ ആൺകുട്ടികൾക്ക് ഉള്ളതാണ്" തുടങ്ങിയ പരാമർശങ്ങൾ വൃത്തികെട്ടതും ലൈംഗികച്ചുവയുള്ളതും ലിംഗവിവേചനം നിറഞ്ഞതുമാണെന്നും അവർ അഭിപ്രായപ്പെടുന്നു.
ഇത്തരം പ്രസ്താവനകൾ പൊതുസമൂഹത്തിൽ ഒരിക്കലും അംഗീകരിക്കപ്പെടാൻ പാടില്ല. സ്ത്രീകളെ അവരുടെ കഴിവുകളുടെയോ അഭിപ്രായങ്ങളുടെയോ അടിസ്ഥാനത്തിൽ വിലയിരുത്താതെ, അവരുടെ ലിംഗഭേദത്തിന്റെ പേരിൽ താഴ്ത്തിക്കെട്ടുന്നത് ഏറ്റവും മോശം പ്രവണതയാണ്. "ജയിൽ ആൺകുട്ടികൾക്ക് ഉള്ളതാണ്" എന്ന ഷാനവാസിന്റെ പ്രസ്താവന, അദ്ദേഹത്തിന്റെ പുരുഷാധിപത്യപരമായ കാഴ്ചപ്പാടിന്റെ അസംബന്ധം വ്യക്തമാക്കുന്നു. ഇത് ഒരു തമാശയല്ല, മറിച്ച് ലിംഗവിവേചനം നിറഞ്ഞതും ബുദ്ധിശൂന്യവുമായ ഒരു പരാമർശമാണ്.
എന്നാൽ, ഇത്രയും നീചമായ നിലവാരത്തിൽ സംസാരിക്കുന്ന ഷാനവാസിനെ 'മാസ്സ്' എന്ന് വിശേഷിപ്പിച്ച് പിന്തുണയ്ക്കുന്ന ഒരു വിഭാഗം ആളുകൾ ഉള്ളത് ആശങ്കാജനകമാണ്. സ്ത്രീകളെ അപമാനിക്കുന്നത് ഒരു തരത്തിലും ധീരതയല്ല, മറിച്ച് ദുർബലമായ ഒരു ചിന്താഗതിയുടെ പ്രതിഫലനം മാത്രമാണ്. ഇത്തരം ലിംഗവിവേചനം നിറഞ്ഞ സംഭാഷണങ്ങളെ 'മാസ്സ്' എന്ന പേര് നൽകി മഹത്വവൽക്കരിക്കുന്നത് ഒരിക്കലും അനുവദിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ലക്ഷ്മി പറഞ്ഞതിൽ ഒരു തെറ്റുമില്ല മറ്റുള്ള ഏതെങ്കിലും ആണുങ്ങൾ ഷാനവാസിനെ പോലെ അവിടെ സംസാരിക്കുന്നുണ്ടോ എന്നാണ് മറ്റൊരു പ്രേക്ഷക ചോദിക്കുന്നത്. അവന് കേറി എടീ പോടീ എന്ന് വിളിക്കാനാണ് അവിടെ ബാക്കി പെണ്ണുങ്ങളും മത്സരിക്കാൻ വന്നേക്കുന്നത്? ആദിലയും നൂറയും ബെഡ്റൂമിൽ ഇരുന്ന് പറയുന്നുണ്ട് ഒരാളെ കേറി എടി പോടി എന്ന് വിളിക്കരുതെന്ന് അവർ പറഞ്ഞാൽ പിന്നെ വിളിക്കാൻ പോകരുത് എന്ന്. അതുതന്നെയാണ് കാണുന്നവർക്കും പറയാനുമുള്ളത് . ഷാനവാസ് എന്ത് വെറുപ്പിക്കലാണെന്നും അവർ ചോദിക്കുന്നു.












Click it and Unblock the Notifications