Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭ ആ കാണിച്ചത് ഡ്രാമ, പുറത്ത് ലക്ഷ്മിയുമായി നല്ല ബന്ധമുണ്ട്, ഹേറ്റ് വാങ്ങി ആദില, ലക്ഷ്മി ഫൈനൽ 5ലേക്ക്!

ബിഗ് ബോസിലെ ഹോട്ടൽ ടാസ്കിൽ ഗസ്റ്റായി കയറിയ മുൻ മത്സരാർത്ഥി ശോഭ വിശ്വനാഥിന്റെ ചില പെരുമാറ്റങ്ങൾ വെറുതെ അല്ലെന്നാണ് ഷോയുടെ ആരാധകരിൽ ചിലരുടെ വിലയിരുത്തൽ. ആദില-നൂറയെ അപമാനിച്ച ലക്ഷ്മിയെ ഷോയിൽ കയറിയ പിന്നാലെ ശോഭ പരിഹസിച്ചിരുന്നു. മൂന്ന് തവണയാണ് കുളിച്ചിട്ട് വരാൻ പറഞ്ഞ് വിട്ടത്. ഇതോടെ സോഷ്യൽ മീഡിയയിൽ ലക്ഷ്മിക്ക് പിന്തുണ കൂടുകയാണ് ചെയ്തത്. ഇത് ശോഭ ചെയ്ത ഡ്രാമ ആണെന്നും പുറത്ത് ലക്ഷ്മിയുമായി നല്ല ബന്ധമുളള വ്യക്തിയാണ് ശോഭ എന്നുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നത്.

കുറിപ്പ് വായിക്കാം: '' ശരിക്കും ബിഗ് ബോസ്സിൽ എൽജിബിടിക്യുവിനെ സപ്പോർട്ട് ചെയ്യുവാണോ ചെയ്യുന്നേ.. രണ്ട് ദിവസം മുൻപ് വരെ എനിക്കും തോന്നിയത് അങ്ങനെ ആയിരിന്നു.. പക്ഷെ യഥാർത്ഥത്തിൽ ആ കമ്യൂണിറ്റിക്ക് ഉണ്ടായി വരുന്ന സപ്പോർട്ട് നെ കുറയ്ക്കാൻ അല്ലെ നോക്കുന്നെ .. ബിഗ് ബോസ്സ് പോലെ ഒരു ഷോയിൽ എൽജിബിടിക്യു കമ്മ്യൂണിറ്റിയിൽ നിന്ന് എല്ലാ സീസണിലും ആരെയെങ്കിലുമൊക്കെ കൊണ്ട് വരും.. എന്നിട്ട് എന്താ സംഭവിക്കുന്നത്.. ആ വരുന്നവർക്ക് കുറച്ചു ഫെയിം കിട്ടും അവർക്ക് ക്യാഷും കിട്ടുന്നുണ്ട്..

പക്ഷെ ഇങ്ങനെ ചെയ്യുമ്പോൾ ശരിക്കും ഇതിനെയൊന്നും സപ്പോർട്ട് ചെയ്യാത്ത അല്ലെങ്കിൽ ഇതിന് എതിരും ഇല്ല സപ്പോർട്ട് ഉം ഇല്ലാത്തവരുടെ മനസ്സിൽ ഈ പറഞ്ഞ സംഭവത്തെ പറ്റി ഒരു അവയർനെസ് കൊടുക്കും പോലെ അല്ലെ ഇത്‌.. ഈ കമ്യൂണിറ്റിയിൽ നിന്ന് വരുന്നവർ ഫൈനൽ 5 വരെ കയറും. പക്ഷെ വിജയി ആവില്ല.. അവർക്ക് ഫെയിം കിട്ടുന്നതോടൊപ്പം നല്ല നെഗറ്റീവും വരും.. ഒരിക്കലും ഇവരെ സമൂഹത്തിലെ നല്ലൊരു ശതമാനം അംഗീകരിക്കില്ല.. വളരെ കുറച്ചു പേരേ അംഗീകരിക്കു.. ഷോ യിൽ വന്നു പോയി കഴിഞ്ഞു അവർക്ക് സമൂഹത്തിൽ നിന്ന് ഉണ്ടാവുന്ന കളിയാക്കലും ട്രോളുകളുമൊക്കെ കൂടുക മാത്രമേയുള്ളു..

lakshmi

മുടങ്ങാതെ എല്ലാ സീസണും കാണുന്ന എത്ര പേര് നാദിറയെ ഓർക്കുന്നുണ്ട്. ഇപ്പോഴും നാദിറ ഇടുന്ന ഓരോ പോസ്റ്റിലും ആളുകൾ മോശം കമെന്റുകൾ ഇട്ടോണ്ട് ഇരിക്കുന്നു.. അത് കുറയില്ല.. കൂടി വരികയെയുള്ളൂ.. ഈ സീസണിൽ എൽജിബിടിക്യുനെ എതിർത്തു പറഞ്ഞ ലക്ഷ്മിക്ക് കഴിഞ്ഞ ആഴ്ച്ച നെഗറ്റീവ് വന്നു. അതിനു കൂടുതൽ കാരണം ഒനീൽ ആയുള്ള വിഷയം ആണ്‌.. അതിന് അവൾ മാപ്പ് പറഞ്ഞു.. പക്ഷെ ആദില നൂറ വിഷയത്തിൽ അവളുടേ സ്റ്റാൻഡിൽ ഉറച്ചു നിന്നു.. ലാലേട്ടൻ ചൂടായിട്ട് പോലും തീരുമാനം മാറ്റിയില്ല..

ഇപ്പോൾ ഈ ആഴ്ച്ച ഹോട്ടൽ ടാസ്ക് തുടങ്ങി ശോഭ വന്നു ആവിശ്യം ഇല്ലാതെ ലക്ഷ്മിയേ ഓരോന്നും പറഞ്ഞു ചൊറിഞ്ഞു.. ആദില നൂറയ്ക്ക് സപ്പോർട്ട് ചെയ്യുന്ന പോലെ കാണിച്ചു പക്ഷെ അത് സപ്പോർട്ട് അല്ല.. ലക്ഷ്മിയുമായി ശോഭയ്ക്ക് പുറത്തു നിന്ന് ബന്ധം ഉണ്ട്.. ഇത്‌ ലക്ഷ്മിക്ക് സിംപതി ഉണ്ടാക്കി കൊടുക്കാൻ കാണിച്ച ഒരു ഡ്രാമയാണ് എനിക്ക് തോന്നിയത്.. ഇന്നലെ റിയാസും വന്നു അത് പോലെ തന്നെ ലക്ഷ്മിയോട് ചെയ്തു.. അത് റിയാസ് പക്കാ എൽജിബിടിക്യുനെ സപ്പോർട്ട് ചെയ്യുന്ന കൊണ്ടാണ്.. രണ്ടായാലും ഗുണം കിട്ടിയത് ലക്ഷ്മിക്ക് ആണ്‌..

ഈ വീക്ക് തുടങ്ങുമ്പോൾ ഫുൾ നെഗറ്റീവ് ആയി ഇരുന്ന ലക്ഷ്മിക്ക് ഹോട്ടൽ ടാസ്ക് തുടങ്ങിയപ്പോൾ മുതൽ സപ്പോർട്ട് കൂടി വരുന്നുണ്ട്.. ആദില നൂറ യ്ക്ക് കൊടുത്ത കോൺഫിഡൻസ് കാരണം ആദില ഹോട്ടൽ ടാസ്കിൽ ഓവർ ആയും തുടങ്ങി ഹെയ്റ്റും മേടിക്കാൻ തുടങ്ങി.. കഴിഞ്ഞ സീസണ് ൽ അഭിഷേക് കളിച്ച അതെ സ്ട്രാട്ടജി ആണ്‌ ലക്ഷ്മിയും കളിക്കുന്നത്.. ഈ ലെവലിൽ ആണ്‌ പോക്ക് എങ്കിൽ ഫൈനൽ 5 ൽ ലക്ഷ്‌മി ഉണ്ടാവും..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+