ആരതി പൊടിയോട് രക്ഷപ്പെടാന്‍ പറയും, എന്റെ ഒരു മിസ്റ്റേക്ക് മാനിപ്പുലേറ്റ് ചെയ്തു: തുറന്നടിച്ച് റോബിന്‍
ആളുകള്‍ക്ക് മുമ്പില്‍ ഫേക്ക് ആയി നിന്നിരുന്നുവെങ്കില്‍ ഇത്രയും വിമർശനങ്ങള്‍ ഞാന്‍ നേരിടേണ്ടി വരില്ലായിരുന്നുവെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 4 ഫെയിം റോബിന്‍ രാധാകൃഷ്ണന്‍. അങ്ങനെയെങ്കില്‍ ഒരു പ്രശ്നവും ഞാന്‍ നേരിടേണ്ടി വരില്ലായിരുന്നു. എല്ലാവരോടും ചിരിച്ചും കളിച്ചും നല്ലകുട്ടിയെന്ന നിലയില്‍ മുന്നോട്ട് പോകാമായിരുന്നു. എന്നാല്‍ ഞാന്‍ അത് ചെയ്തില്ല. ഞാന്‍ എന്താണോ അങ്ങനെ തന്നെയായി നിന്നുകൊണ്ടാണ് മുന്നോട്ട് പോയതെന്നും റോബിന്‍ രാധാകൃഷ്ണന്‍ പറയുന്നു.
അഞ്ച് പേർക്ക് അല്ലാതെ വേറെ ആർക്കാണ് എന്നോട് പ്രശ്നമുള്ളത്. ചിലരൊക്കെ ചോദിക്കാറുണ്ട് ഇവരെ അവോയ്ഡ് ചെയ്താല്‍ പോരായിരുന്നുവോ എന്ന്. ഇത്തരത്തിലുള്ള പത്ത് മൂന്നൂറോളം പേരെ ഞാന്‍ അവോയ്ഡ് ചെയ്തിട്ടുണ്ട്. ബിഗ് ബോസിന് മുമ്പും ശേഷവും എന്നിങ്ങനെ രണ്ട് ജീവിതമായിരുന്നു എനിക്ക്. ബിഗ് ബോസിന് മുമ്പ് എന്റേത് ചെറിയ ലോകമായിരുന്നു.

ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം ഞാന്‍ പുറത്തേക്ക് വരുന്നത് പുതിയൊരു ലോകത്തേക്കാണ്. എനിക്ക് അത് കൈകാര്യം ചെയ്യാനെ പറ്റിയിട്ടില്ല. ഞാന്‍ ഒറ്റക്കായിരുന്നു. ഇനിയിപ്പോള്‍ ഏത് ഫ്രണ്ട്ഷിപ്പാണെങ്കിലും പതിനായിരം തവണ ആലോചിച്ചിട്ടേ അതിലേക്ക് പോകുകയുള്ളു. ഇനിയിപ്പോള്‍ ആര് വന്നാലും അതിലൊരു ഡിസ്റ്റന്‍സ് ഞാന്‍ വെക്കും. ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും. അങ്ങനെ പേടിച്ചാലെ കാര്യമുള്ളുവെന്നും റോബിന്‍ രാധാകൃഷ്ണന്‍ പറയുന്നു. സെല്ലുലോയ്ഡ് മാഗസിന്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നേയും ആരതിയേയും തെറ്റിക്കാന്‍ ഇപ്പോഴും ആളുകള്‍ നോക്കുന്നു. അവളോട് രക്ഷപ്പെട്ടോ രക്ഷപ്പെട്ടോ എന്ന് പറയുകയാണ്. എനിക്ക് അറിയാന്‍പാടില്ല ഇത് ആരൊക്കെയാണെന്ന്. 'പുള്ളിക്കാരന്‍ വേണ്ട, ടോക്സിക്കാണ്, റൂഡാണ്, അരഗന്റാണ്' എന്നൊക്കെയാണ് ചിലർ വന്ന് പറയുന്നത്. ആരതി പൊടിക്ക് എന്നെ വലിയ ഇഷ്ടമാണ്. അതുകൊണ്ടാണ് ഇപ്പോഴും കൂടെ നില്‍ക്കുന്നത്. കല്യാണം ഉടന്‍ തന്നെ ഉണ്ടാകുന്നത്.
ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടാകാറുണ്ട്. അതിനെ വെച്ച് ഞങ്ങളെ എങ്ങനെ പിരിക്കാമെന്ന് ചിന്തിച്ചവരും അതിനിടയ്ക്കുണ്ടായിരുന്നു. അവരെയൊക്കെ എനിക്ക് കൃത്യമായി അറിയാം. ആരതി വളരെ പാവമാണ്. ചിലരെയൊക്കെ അന്ധമായി വിശ്വസിക്കും. എനിക്കൊരു മിസ്റ്റേക്ക് സംഭവിച്ചപ്പോള്‍ അത് മാനിപ്പുലേറ്റ് ചെയ്തിട്ട് പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിച്ചവരുണ്ടെന്നും റോബിന്‍ പറയുന്നു.
ഒരാള്‍ക്ക് ഒരാളുടെ പ്രൊഫൈലിലെ ഫോട്ടോ പോലും മാറ്റാന്‍ സാധിക്കില്ല. ആതിര അവളുടെ പ്രൊഫൈല്‍ ഗ്രിഡ്ഡിലെ ഒന്നോ രണ്ടോ ഫോട്ടോ മാറ്റുക മാത്രമാണ് ചെയ്തത്. അത് അവളുടെ ഇഷ്ടമല്ല. ഞങ്ങള്‍ തമ്മില്‍ ഒരു പ്രശനവും ഇല്ലാത്ത സമയത്ത് ഞങ്ങളുടെ ഒരു ഫോട്ടോ എടുത്ത് മാറ്റിയാല്‍ അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നാണോ അർത്ഥം.
എന്നെ ഇപ്പോഴും ചിലർ ടാർഗറ്റ് ചെയ്യുന്നുണ്ടെന്ന് എനിക്ക് കൃത്യമായി അറിയാം. സോഷ്യല്‍ മീഡിയയുടെ കാര്യമാണെങ്കില്‍ മാങ്ങയുടെ മാവിലെ കല്ലെറിയൂ. അത് തന്നെയാണ് നടക്കുന്നത്. ഇവർ കുറച്ച് പേർക്ക് എന്റെ പേര് യൂസ് ചെയ്തേ പറ്റു. വീഡിയോ ചെയ്തതിനൊന്നും ആരും എതിരല്ലെന്നും റോബിന്‍ പറയുന്നു. അതേസമയം ആരതിയുമായുള്ള കല്യാണം ഉടനുണ്ടാകും. എന്നാല്‍ തിയതി ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications