അനീഷ് - അനുമോൾ ആർമിയുടെ വോട്ട് ബാങ്കിൽ വിള്ളൽ, റോബിൻ ഫാൻസ് അനുവിനെ വിട്ട് ലക്ഷ്മിക്കൊപ്പം
വൈൽഡ് കാർഡ് ആയി മുൻ മത്സരാർത്ഥിയായ റിയാസ് സലീം ബിഗ് ബോസിൽ എത്തിയതോടെ നെഗറ്റീവ് ആയി നിന്നിരുന്ന ലക്ഷ്മി പോസിറ്റീവ് മാറിയെന്നും വോട്ടിംഗിൽ മുന്നിലെത്തിയെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ആഴ്ച വോട്ടിംഗിൽ പുറത്താകുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും ലക്ഷ്മി സേവ് ആയി.
റിയാസിന്റെ വരവ് തിരിച്ചടിയായിരിക്കുന്നത് ശരിക്കും അനുമോൾക്കും അനീഷിനും ആണെന്നാണ് പ്രേക്ഷകരിൽ ഒരുഭാഗം വിലയിരുത്തുന്നത്. ഇരുവരുടേയും വോട്ടുകൾ വലിയ തോതിൽ ലക്ഷ്മിക്ക് പോകുമെന്ന് വേണം കരുതാൻ.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പ് വായിക്കാം: റിയാസ് സലീം വന്നു, ഗെയിം ചേഞ്ച് ആയി!! കഴിഞ്ഞ ആഴ്ച റിയാസ് ഗസ്റ്റ് ആയി വന്നപ്പോൾ ഹൈപ്പ് കേറിയ ലക്ഷ്മി വോട്ടിങ്ങിൽ കേറി വന്നിരുന്നു. അന്ന് പറഞ്ഞത് ആദില - നൂറയുടെ ഗ്രാഫ് ഇടിഞ്ഞു, ലക്ഷ്മിയുടെ ഗ്രാഫ് കേറി എന്നാണ്. സത്യത്തിൽ സംഭവിച്ചത് റിയാസിനെ കണ്ടു ട്രിഗ്ഗർ ആയ ഇപ്പോൾ അനുമോൾ - അനീഷ് ഫാൻസ് ആയ പഴയ റോബിൻ ഫാൻസ് ലക്ഷ്മിയെ കൂട്ടത്തോടെ വന്നു സപ്പോർട്ട് ചെയ്യാൻ തുടങ്ങി എന്നതാണ്.

എന്നാൽ ഈ ആഴ്ച അനീഷ് കൂടി വോട്ടിങ്ങിൽ വന്നപ്പോൾ നാലാമത് എത്തിയെങ്കിലും ലക്ഷ്മിക്ക് ഇപ്പോഴും നല്ല വോട്ടുണ്ട്. ഇതിന്റെ അർത്ഥം അനീഷ് - അനുമോൾ ഫാൻസിലെ കുറേ പഴയ റോബിൻ ഫാൻസ് ഇവരെ രണ്ടു പേരെയും സപ്പോർട്ട് ചെയ്യുന്നത് നിർത്തി ലക്ഷ്മിയെ സപ്പോർട്ട് ചെയ്യാൻ തുടങ്ങി!! സത്യത്തിൽ ഈ ആഴ്ചയാണ് റിയാസ് വന്നു ഗെയിം ചേഞ്ച് ചെയ്തതിന്റെ കറക്റ്റ് പിക്ച്ചർ പുറത്ത് വരുന്നത്! റിയാസ് വന്നു ഒറ്റക്കെട്ടായിരുന്ന അനീഷ് - അനുമോൾ ആർമിയുടെ വോട്ട് ബാങ്കിൽ വിള്ളൽ ഉണ്ടാക്കി!
എന്നാൽ ആദില - നൂറയുടെ വോട്ട് ബാങ്ക് പഴയത് പോലെ അവിടെ തന്നെയുണ്ട്. ശരിക്കും പണി കിട്ടിയത് തങ്ങളുടെ കണ്ടസ്റ്റന്റ് വോട്ടിങ്ങിൽ ഇല്ലാത്ത ആഴ്ചയിൽ റിയാസ് കളിച്ച പ്രൊവോക്കിങ് ഗെയിമിൽ വീണ് വോട്ട് സ്പ്ളിറ്റ് ചെയ്തു കളിച്ചു ലക്ഷ്മിക്ക് ഫ്രീ പിആർ നടത്തി ഫേസ്ബുക്കിലും, യൂട്യൂബിലും, ഇൻസ്റ്റഗ്രാമിലും ഫേമസ് ആക്കി റീച്ച് കൂട്ടിക്കൊടുത്ത് അവസാനം സ്വന്തം ഭാഗത്ത് നിന്ന് ആയിരക്കണക്കിന് വോട്ടുകൾ നഷ്ടപ്പെട്ട അനുമോൾ - അനീഷ് ആർമിക്കാണ്! ഇനി വരും ദിവസങ്ങളിൽ അനീഷ്-അനുമോൾക്ക് കിട്ടേണ്ട ആയിരക്കണക്കിന് പുതിയ വോട്ടുകൾ നേരെ ലക്ഷ്മിക്ക് പോയി തുടങ്ങും.
അതായത് അനീഷ്-അനുമോൾ ഫാൻസിന്റെ ഗ്രോത്ത് ഈ ആഴ്ചയോടെ അവസാനിച്ചു. ഇനി അങ്ങോട്ട് വരുന്നതിൽ അനുമോൾ അല്ലെങ്കിൽ അനീഷിന് കിട്ടേണ്ട പുതിയ ആയിരക്കണക്കിന് വോട്ടുകൾ ഓരോ ദിവസവും ലക്ഷ്മി കൊണ്ട് പോകും! ലക്ഷ്മി അവസാന ആഴ്ചകൾ വരെ എത്തുകയാണെങ്കിൽ അപ്പോഴേക്കും അനീഷിനും അനുമോൾക്കും കിട്ടേണ്ട പതിനായിരക്കണക്കിന് ഫൈനലിൽ നിർണ്ണായകമാകുന്ന വോട്ടുകൾ ലക്ഷ്മി കൊണ്ട് പോയിരിക്കും.
എന്നാൽ അപ്പോഴും ഓരോ ദിവസവും കിട്ടാൻ ഉള്ള വോട്ടുകൾ കിട്ടി ആദില-നൂറ ഫാൻ ബേസ് ശക്തി പ്രാപിച്ചു കൊണ്ടിരിക്കും. എന്നാൽ പുതിയ ഫാൻസിന്റെ ഒഴുക്ക് നിന്ന അനുമോൾ-അനീഷ് ആർമിയുടെ ഗ്രോത്ത് മുരടിച്ചു കഴിഞ്ഞു. ഇതിന്റെ ഗുണം മൊത്തത്തിൽ അനുഭവിക്കാൻ പോകുന്നത് നമ്മുടെ രുദ്രേട്ടൻ അഥവാ ഷാനവാസ് ആയിരിക്കും.കുടുംബപ്രേക്ഷകർക്കിടയിൽ മാസ്സ് ഓറ & സ്വാഗ് അപ്പീൽ ഉള്ള ഷാനവാസ് കപ്പ് പുഷ്പം പോലെ തൂക്കും.
അനുമോളും, അനീഷും കപ്പിൽ തൊടാതെയിരിക്കാൻ വേണ്ടി പതിനായിരക്കണക്കിന് ഫൈനലിൽ നിർണ്ണായകമാകുന്ന വോട്ടുകൾ നേടി ലക്ഷ്മി ഇവർ രണ്ട് പേരെയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ തളച്ചിടും. നിലവിലെ ട്രെൻഡ് വെച്ച് ഫൈനൽ ഫൈവ് ഇത് പോലെ ആയിരിക്കും.
ഷാനവാസ് 🏆
അനുമോൾ 🥇
അനീഷ് 🥈
നൂറ 🥉
ലക്ഷ്മി 🏅
പറഞ്ഞത് പോലെ റിയാസ് വന്നു, ഗെയിം ചേഞ്ച് ആയി!!!












Click it and Unblock the Notifications