Get Updates
Get notified of breaking news, exclusive insights, and must-see stories!

കമ്മ്യൂണിസ്റ്റുകൾ അധികാരത്തിൽ എത്തിയത് മുതൽ ക്ഷേത്രങ്ങൾ കൊള്ളയടിക്കപ്പെട്ടു: അഖില്‍ മാരാർ

ശബരിമലയിലെ ഈശ്വര ചൈതന്യം നഷ്ട്ടപെട്ടിട്ട് വർഷങ്ങളായെന്നാണ് തന്റെ വിശ്വാസമെന്ന് അഖില്‍ മാരാർ. ശബരിമലയിൽ മാത്രമല്ല പല ക്ഷേത്രങ്ങളിലും.. വിശ്വാസിയല്ലാത്ത ഒരുത്തനും ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ കഴിയില്ല. വിശ്വാസമില്ലാത്ത കപട കമ്മ്യൂണിസ്റ്റുകൾ എന്ന് ക്ഷേത്രങ്ങളിൽ അധികാരത്തിൽ എത്തിയോ അന്ന് മുതൽ ക്ഷേത്രങ്ങൾ കൊള്ളയടിക്കപ്പെട്ടുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

എവിടൊക്കെ ഇവന്മാർ അധികാരം സ്ഥാപിച്ചോ അവിടെയെല്ലാം മുടിച്ച പാരമ്പര്യം മാത്രമുള്ള കൂട്ടരാണ് കമ്മ്യൂണിസ്റ്റുകൾ.. സഹകരണ ബാങ്കുകൾ മുതൽ സർക്കാർ ഖജനാവ് വരെ ആയിരുന്നു പഴയ കൊള്ള എങ്കിൽ പിണറായി വന്ന ശേഷം ക്ഷേത്രങ്ങൾ പിടിച്ചടക്കൽ തുടങ്ങിയെന്നും അഖില്‍ മാരാർ കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ...

akhil-marar-sabrimala

താത്വിക അവലോകനം എന്ന എന്റെ സിനിമ അവസാനിക്കുന്നത് കാട്ടിൽ വെച്ചു ഒറ്റയ്ക്കിരിക്കുന്ന ഒരു പയ്യനോട് സിപിഎം നേതാവ് സത്യൻ കാട്ടിൽ ഒറ്റയ്ക്ക് ഇരിക്കാതെ വീട്ടിൽ പോകാൻ നോക്ക് എന്ന് പറയുന്നു. ചിരിച്ചു കൊണ്ട് ആ പയ്യൻ പറയുന്നു എന്റെ വീട് നിങ്ങളെല്ലാവരും ചേർന്ന് നശിപ്പിച്ചില്ലേ ഞാനിപ്പോ പത്തു നാല്പത് വർഷമായി ഈ കാട്ടിലാണ്..

കുട്ടി പറയുന്നത് കേട്ട് നിരാശയോടെ സത്യൻ തന്റെ അനുയായി ചന്ദ്രനോട് പറയുന്നു. കഷ്ടമാടാ ആ പയ്യന്റെ കാര്യം കുറെ തെണ്ടികൾ എല്ലാവരും ചേർന്ന് അവന്റെ വീട് നശിപ്പിച്ചു അവനിപ്പോ നാല്പത് വർഷമായി (പെട്ടെന്ന് എന്തോ ഓർത്ത പോലെ ) ങേ നാൽപത് വർഷമോ? എന്ന ഞെട്ടലോടെ ആ പയ്യൻ ഇരുന്ന ഭാഗത്തേക്ക്‌ നോക്കുന്നതും അവിടെ ഒരു ജ്യോതി മാത്രം കണ്ട് സ്വാമിയേ ശരണമയ്യപ്പ എന്ന് ഉറക്കെ വിളിക്കുന്നതിലൂടെ സിനിമ അവസാനിക്കുന്നു.

ശബരിമലയിൽ ഈശ്വര ചൈതന്യം നഷ്ട്ടപെട്ടിട്ട് വര്ഷങ്ങളായി എന്ന് ഞാൻ വിശ്വസിക്കുന്നു. ശബരിമലയിൽ മാത്രമല്ല പല ക്ഷേത്രങ്ങളിലും.. വിശ്വാസിയല്ലാത്ത ഒരുത്തനും ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ കഴിയില്ല. പ്രദക്ഷിണം വെയ്ക്കുമ്പോൾ അറിയാതെ ബലികല്ലിൽ ചവിട്ടിയാൽ വിശ്വാസിയായ ഒരുവൻ ക്ഷമ പറഞ്ഞു ദൈവത്തോട് തെറ്റ് പറ്റി പൊറുക്കണം എന്ന് പറയും.. അവിശ്വാസിക്ക് അത് വെറും കല്ല് അവനതിൽ തരം കിട്ടിയാൽ മല മൂത്ര വിസർജനം നടത്തും.

തെറ്റുകൾ ചെയ്യുന്ന വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള പ്രധാന വെത്യാസം ഇതാണ്.. ദൈവത്തിന്റെ മുതൽ കട്ടാൽ ജീവിതം കുട്ടിചോറാകും സന്തതി പരമ്പരകൾ ഗതി പിടിക്കില്ല എന്ന ഭയം വിശ്വാസികൾക്ക് ഉണ്ടാവും.. എന്നാൽ വിശ്വാസമില്ലാത്ത കപട കമ്മ്യൂണിസ്റ്റുകൾ എന്ന് ക്ഷേത്രങ്ങളിൽ അധികാരത്തിൽ എത്തിയോ അന്ന് മുതൽ ക്ഷേത്രങ്ങൾ കൊള്ളയടിക്കപ്പെട്ടു..

എവിടൊക്കെ ഇവന്മാർ അധികാരം സ്ഥാപിച്ചോ അവിടെയെല്ലാം മുടിച്ച പാരമ്പര്യം മാത്രമുള്ള കൂട്ടരാണ് കമ്മ്യൂണിസ്റ്റുകൾ. സഹകരണ ബാങ്കുകൾ മുതൽ സർക്കാർ ഖജനാവ് വരെ ആയിരുന്നു പഴയ കൊള്ള എങ്കിൽ പിണറായി വന്ന ശേഷം ക്ഷേത്രങ്ങൾ പിടിച്ചടക്കൽ തുടങ്ങി. വിശ്വാസി വിഡ്ഢികൾ ദൈവത്തെ പണം കൊടുത്തു നന്നാക്കാൻ നടക്കും എന്ന് ഈ കമ്മികൾക്ക് അറിയാം. പണം ഇല്ലെങ്കിൽ ഇവനൊന്നും ഒരു ക്ഷേത്രങ്ങളും തിരിഞ്ഞു നോക്കില്ല..

ശബരിമലയിൽ കൊണ്ട് സ്വർണ്ണവും പണവും എറിയുന്ന സംസ്ഥാനത്തെയും അന്യ സംസ്ഥാനത്തെയും ഭക്തർ അറിയാൻ കാട്ട് കള്ളന്മാർ ഭരിക്കുന്ന ഇടങ്ങളിൽ ദൈവമില്ല. ഇനി ഇവനൊക്കെ കൂട്ട് നിക്കുന്ന ദൈവമാണ് അവിടെ ഉള്ളതെങ്കിൽ ആ ദൈവത്തിൽ എനിക്ക് അത്ര വിശ്വാസമില്ല.

കൈകൂലി കൊടുത്തു ദൈവത്തിന്റെ പ്രീതി നാളിതുവരെ പിടിച്ചു പറ്റാൻ ശ്രമിക്കാത്ത ഈശ്വര സങ്കൽപം എന്ന യാഥാർഥ്യം എന്തിന് എന്ന ബോധത്തിൽ ക്ഷേത്ര സന്ദർശനം നടത്തുന്ന ഒരാളാണ് ഞാൻ. ആ ബോധത്തിൽ ഞാൻ പറയുന്നു വിശ്വാസത്തെ വിറ്റ് കാശാക്കാൻ നടക്കുന്ന വിഡ്ഢികളെയും അത് കട്ട് തിന്ന് ജീവിക്കാൻ നടക്കുന്ന വിഡ്ഢികളെയും കൊള്ളക്കാരെയും തിരിച്ചറിഞ്ഞു ജീവിക്കാൻ ശീലിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+