Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജിസേലിന്റെ വയസ്സ് പോലും ഫേക്ക്, 1% പോലും റിയൽ അല്ല, അക്ബറും ഗാങ്ങുമായി വൈകാതെ അടിയാകും', കുറിപ്പ്

ബിഗ് ബോസ് മലയാളം സീസൺ 7ലെ പാതിമലയാളിയായ മത്സരാർത്ഥി ജിസേൽ തക്രാലിന് വീടിനകത്തും പുറത്തും ഫാൻസുണ്ട്. ജിസേലിന്റെത് നല്ല സ്വഭാവം ആണെന്നും മനുഷ്യത്വമുളള വ്യക്തി ആണെന്നുമാണ് ബിഗ് ബോസിലെ മറ്റ് ചില മത്സരാർത്ഥികളുടെ അഭിപ്രായം. അനുമോളും ജിസേലും തമ്മിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ വലിയൊരു വിഭാഗം ജിസേലിനൊപ്പം നിലയുറപ്പിക്കുന്നത് കാണാം.

എന്നാൽ ഈ പറയുന്നത് പോലൊരു നന്മമരമോ മനുഷ്യത്വമുളള ആളോ അല്ല ജിസേൽ എന്നാണ് ബിഗ് ബോസ് ഫാൻസ് ഗ്രൂപ്പിൽ പ്രചരിക്കുന്ന കുറിപ്പിൽ പറയുന്നത്. സ്വന്തം വയസ്സ് പോലും ഫേക്ക് ആയി കാണിക്കുന്ന വ്യക്തിയാണ് ജിസേൽ എന്നാണ് കുറിപ്പിലെ ആരോപണം.

ജിസേൽ ജനിച്ചത് 1990ൽ ആണെന്നാണ് ബുക്ക് മൈ ഷോയിലെ പ്രൊഫൈലിൽ പറയുന്നത്. ഇത് ശരിയാണെങ്കിൽ ജിസേലിന് ഇപ്പോൾ പ്രായം 35 ആകണം. 14 വർഷം മുൻപ് ജിസേൽ പങ്കെടുത്ത ഹിന്ദി റിയാലിറ്റി ഷോയിൽ ജിസേൽ പറഞ്ഞത് 23 വയസ്സാണെന്നാണ്. മലയാളം ബിഗ് ബോസിൽ അനുമോൾക്കൊപ്പം ജയിലിൽ കിടക്കുമ്പോൾ നടത്തിയ സംസാരത്തിനിടെ ജിസേൽ പറഞ്ഞത് താൻ ജനിച്ചത് 1996ലാണെന്നാണ്.

gisele

കുറിപ്പ് വായിക്കാം: '' നന്മമരം, ജെനുവിൻ, മനുഷത്വം, സ്ട്രോംഗ്, കൈൻഡ് ഹാർട്ടഡ്, എന്നൊക്കെ പറഞ്ഞ് ഇവിടുത്തെ പലരും, ഉള്ളിലെ പലരും തള്ളി വെച്ചേക്കുന്ന ഈ ജിസെൽ ആണ് ആ വീട്ടിലെ ഏറ്റവും ക്രൂക്കഡ് ആൻഡ് കണ്ണിംഗ് മത്സരാർത്ഥി. ഈ പറഞ്ഞ വിശേഷണങ്ങളിൽ സ്ട്രോംഗ് മാത്രമാണ് ഇവർക്ക് ചേരുന്നത്. 1% പോലും റിയൽ ആയി അല്ല അവർ ഈ വീട്ടിൽ നിൽക്കുന്നത്. സ്വന്തം വയസ്സ് പോലും ഫെയിക്ക് ചെയ്ത് ജീവിക്കുന്ന ഒരുവൾ.

വയസ്സിൽ സംശയം ഉള്ളവർ അവർ 14 വർഷം മുന്നേ പങ്കെടുത്ത റിയാലിറ്റി ഷോ പോയി കണ്ട് നോക്കണം.. അതിൽ പറയുന്നുണ്ട് 23 വയസ്സ് എന്ന്. അവർ ഈ വീട്ടിൽ കാണിക്കുന്ന മനുഷത്വം ഒക്കെ വെറും ഷോയാണ്.. കുറേ പേരെ ഭയങ്കരമായി പാംപർ ചെയ്യുന്ന പോലെ അഭിനയിച്ച് നിൽക്കുന്നു. പച്ചയ്ക്ക് പറഞ്ഞാൽ സുഖിപ്പിച്ചു നിർത്തൽ എന്ന് പറയും.

അവരുടെ മുറി മലയാളം ആണ് അതിലെ ഏറ്റവും വലിയ ബെനഫിറ്റ്. തെറി പറഞ്ഞാലും, കഴ്സ് ചെയ്താലും, കള്ളം പറഞ്ഞാലും അവരുടെ മുറി മലയാളത്തിൽ കേക്കാൻ രസമാണ്. അതൊക്കെ ഒരു ഫൺ മൂഡിൽ എടുക്കുകയുള്ളൂ. പണ്ട് മേക്കപ്പ് വിഷയത്തിൽ മുതൽ ഇവർ എല്ലാരുടെയും മുന്നിൽ ബിഗ് ബോസിനോടും ലാലേട്ടനോട് പോലും പറയുന്ന കള്ളങ്ങൾ ഒക്കെ എല്ലാരും ഈ ഫൺ മോഡിൽ ആണ് കാണുന്നത്.

ജിസേലിന്റെ എന്തേലും വിഷയം വന്നാൽ, അക്ബർ, രണ, ആര്യൻ, അപ്പാനി.. ഇവർ നാല് പേരും ഒരുമിച്ചാണ് ജിസെലിന് വേണ്ടി സംസാരിക്കാറ്. ജിസെലിന്റെ ക്രൂക്കട് പ്ലെയിലെ പാവകൾ മാത്രമാണ് ഇവർ. അനുമോളുടെ കിസ്സിംഗ് അലിഗേഷൻ ഒരു സാദാചാര ചൊറി ആയി പറഞ്ഞ് അവളോട് ഡയറക്ട് ഫൈറ്റ് ചെയ്യതിരുന്നെകിൽ പിന്നെയും അവരെ റിയൽ എന്ന് വിളിക്കാമായിരുന്നു. അതിന് പകരം അതൊരു കണ്ടന്റ് ആയി മാറ്റി, തൻറെ ഹ്യുമാനിറ്റി ആൻഡ് പേർസണാലിറ്റി ബൂസ്റ്റ്‌ ചെയ്യും വിധത്തിൽ അവർ വൃത്തിയായി ഉപയോഗിച്ചു..

നന്നായി പേർസണൽ ഗ്രേഡ്ജ് ഉള്ളിൽ കൊണ്ട് നടക്കുന്നയാൾ തന്നെ ആണ് ജിസെൽ. അനുവിനെതിരെ മാത്രമേ അത് പുറത്ത് കാണിച്ചിട്ടുള്ളൂ എന്ന് മാത്രം. അധികം വൈകാതെ തന്നെ അക്ബർ ഗാങ്ങും ആയി എന്തെങ്കിലും വിഷയത്തിൽ ഡയറക്ട് ഫൈറ്റ് വരും. അന്ന് ജിസെലിന്റെ യഥാർത്ഥ മുഖം പുറത്ത് വരും''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+