Get Updates
Get notified of breaking news, exclusive insights, and must-see stories!

Bigg Boss Malayalam: 'അനുമോൾക്ക് നെഗറ്റീവ് അടിക്കുന്നത് അയാളുടെ ഫാൻസ്, ആരെന്ത് പറഞ്ഞാലും അനുവിന് സപ്പോർട്ട്'

ബിഗ് ബോസ് മലയാളം സീസൺ 7 ഒരു മാസം പിന്നിടുമ്പോൾ ഫാൻസ് പ്രവചിക്കുന്ന ടോപ് 5ൽ ഒരാൾ നടി അനുമോൾ ആണ്. ബിഗ് ബോസിലെ കണ്ടന്റ് ഉണ്ടാക്കുന്ന മത്സരാർത്ഥികളിൽ മുന്നിൽ തന്നെ അനുമോൾ ഉണ്ട്. ഇക്കഴിഞ്ഞ രണ്ട് ആഴ്ചകളിലും പ്രധാന വിഷയങ്ങളിൽ അനുമോൾ ഉണ്ട്.

അനുമോൾ ഇത്ര പവർഫുള്ളാകുമെന്ന് കരുതിയില്ലെന്ന് പറയുകയാണ് മുൻ ബിഗ് ബോസ് താരവും സുഹൃത്തുമായ ഷിയാസ് കരീം. സീസൺ തീരുന്നത് വരെ അനുമോളെ തന്നെ പിന്തുണയ്ക്കുമെന്നും ഷിയാസ് കരീം പറഞ്ഞു.

ഷിയാസ് കരീമിന്റെ വാക്കുകൾ: '' അനുമോള്‍ ഇത്ര സൂപ്പര്‍ ആയി ഗെയിം കളിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ഇമോഷണലി വളരെ ഡൗണ്‍ ആകുന്ന ആളാണ് അനുമോള്‍. റിയല്‍ ലൈഫിലും അങ്ങനെ തന്നെയാണ്, ബിഗ് ബോസില്‍ മാത്രമല്ല. ഭയങ്കര സന്തോഷമുണ്ട്. ഇപ്പോഴത്തെ കാര്യങ്ങള്‍ അനുസരിച്ച് അവള്‍ 100 ദിവസം ബിഗ് ബോസില്‍ നില്‍ക്കും. അതില്‍ അഭിമാനം ഉണ്ട്.

shiyas

ഇത് പോലെ വലിയൊരു പ്ലാറ്റ്‌ഫോമില്‍ അനുമോള്‍ എത്തി. ഇത്രയും പവറായി ഇത്രയും സംസാരിക്കുമെന്ന് കരുതിയില്ല. അനുമോള്‍ സാധാരണ ഇത്രയും സംസാരിക്കുന്ന ആളല്ല. അവള്‍ക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുളള ആളുകളുടെ അടുത്ത് മാത്രമേ അവള്‍ മനസ്സ് തുറന്ന് സംസാരിക്കുകയുളളൂ. വളരെ നാച്വുറല്‍ ആയിട്ടാണ് ബിഗ് ബോസില്‍ അവള്‍ നില്‍ക്കുന്നത്. അത് വളരെ അഭിമാനം തോന്നുന്ന കാര്യമാണ്.

അനുമോളെ മാത്രമല്ല, ബിഗ് ബോസില്‍ ആര് പോയാലും അവര്‍ അങ്ങോട്ടും ഇങ്ങോട്ടും ആക്രമിക്കും. അത് അങ്ങനെ അറ്റാക്ക് ചെയ്യുന്ന ഒരു ഷോ ആണല്ലോ. അനുമോള്‍ക്ക് നെഗറ്റീവ് വരുന്നത് കണ്ടിട്ടില്ല. പുറത്താക്കണോ വേണ്ടയോ എന്ന് നമ്മള്‍ അല്ലല്ലോ തീരുമാനിക്കുന്നത്. എവിക്ഷനില്‍ വന്ന് വോട്ടില്ലെങ്കില്‍ അല്ലേ പുറത്താകുന്നത്.

ബിഗ് ബോസ് എന്ന ഷോയില്‍ പല ആള്‍ക്കും പല തരം ഫാന്‍സ് ആണ് ഉളളത്. എതിരെ നില്‍ക്കുന്ന മത്സരാര്‍ത്ഥിയുടെ ഫാന്‍സ് ആകും അനുമോള്‍ക്ക് നെഗറ്റീവ് കമന്റ്‌സ് അടിക്കുന്നത്. അനുമോളെ ഇഷ്ടപ്പെടുന്ന ഒരു പറ്റം ആളുകള്‍ ഉണ്ട്. ആര് നെഗറ്റീവ് പറഞ്ഞാലും അനുമോളെ പിന്തുണയ്ക്കും. എന്റെ സഹോദരിയാണ്. അവള്‍ക്ക് സങ്കടം വന്നാല്‍ കരയുന്ന വ്യക്തിയാണ്. ഞാനും അങ്ങനെ തന്നെയാണ്, പെട്ടെന്ന് സങ്കടം വരുന്ന ആളാണ്.

ഞാനും ബിഗ് ബോസില്‍ പോയിട്ട് കരഞ്ഞിട്ടുണ്ട്, അത് കരച്ചില്‍ കാര്‍ഡല്ല, ഒരാളുടെ ഇമോഷന്‍ ആണ്. വികാരം പുറത്ത് കാണിക്കുന്ന ആളാണ് മനുഷ്യര്‍. അത് കരച്ചിലോ ദേഷ്യമോ സങ്കടമോ എന്താണെങ്കിലും പുറത്ത് കാണിക്കാം. അല്ലാതെ അനുമോള്‍ അത് കടിച്ച് പിടിച്ച് നില്‍ക്കണം എന്നില്ല. അവള്‍ക്ക് സങ്കടം വന്നാല്‍ അത് പ്രകടിപ്പിക്കുന്നുണ്ട്.

ബിഗ് ബോസ് ലൈവ് കാണാറില്ല. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോകള്‍ കാണാറുണ്ട്. ഫ്രീ ആകുമ്പോള്‍ നാല് എപിസോഡുകളെല്ലാം ഒരുമിച്ച് ഇരുന്ന് കാണും. പുതിയ പ്രശ്‌നത്തെ കുറിച്ച് അറിയില്ല. എല്ലാ സീസണുകളിലും വിവാദങ്ങള്‍ ഉണ്ടാകും. ഇത്തവണ അവര്‍ക്ക് വസ്ത്രങ്ങള്‍ പോലും കൊടുക്കാത്ത അവസ്ഥയാണ്. അങ്ങനെ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്നത് അനുമോളെ തന്നെയാണ്. അത് സീസണ്‍ തീരുന്നത് വരെയും അങ്ങനെയാണ്. കപ്പ് അടിക്കുന്നത് ആരെന്ന് പറയാന്‍ പറ്റില്ല. അനീഷിനെയും ഭയങ്കര ഇഷ്ടമാണ്. കപ്പ് ആര്‍ക്കെന്ന് പറയാനാകില്ല''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+