Get Updates
Get notified of breaking news, exclusive insights, and must-see stories!

'അനീഷിന് കിട്ടിയ ഒരു അടി ആണ് ഇത്; അന്ന് അക്ബറിനെ പറഞ്ഞല്ലോ ഇത് തന്നെയാണ് കർമ'

ബിഗ് ബോസ് മലയാളം സീസൺ 7 ൽ ഇപ്പോൾ ഫാമിലി വീക്കാണ് നടക്കുന്നത്. മുൻ സീസണുകളിലും ഫാമിലി വീക്ക് ഉണ്ടായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്ര നേരത്തേ ഫാമിലി വീക്ക് നടത്തുന്നത്. ദിവസങ്ങളായി വീട്ടുകാരെ വിട്ട് കഴിയുന്ന മത്സരാർത്ഥികളെ സംബന്ധിച്ച് ഈ നിമിഷം ഏറെ വൈകാരികത നിറഞ്ഞതായിരിക്കും. കുടുംബാംഗങ്ങളെ കാണുമ്പോൾ ചിലർ പൊട്ടിക്കരയുന്ന രംഗങ്ങളൊക്കെ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഈ സീസണിലെ ഫാമിലി വീക്കിൽ ഹൗസിലേക്ക് ആദ്യം എത്തിയത് ഷാനവാസിന്റേയും അനീഷിന്റേയും കുടുംബമാണ്. അമ്മയാണ് അനീഷിന് വേണ്ടി ഹൗസിൽ വന്നത്. അമ്മയെ കണ്ടപ്പോൾ തന്നെ അനീഷിന്റെ കണ്ണ് നിറഞ്ഞു. താൻ വൈകാരികമായി പ്രതികരിക്കില്ലെന്ന് ഹൗസിൽ പറയുന്ന അനീഷ് കരഞ്ഞത് ഇപ്പോൾ ആയുധമാക്കുകയാണ് മറ്റ് മത്സരാർത്ഥികളുടെ ഫാൻസ്. മുൻപ് ഉമ്മ വിളിച്ചപ്പോൾ അക്ബർ കരഞ്ഞതിനെ അനീഷ് വിമർശിച്ചത് ചൂണ്ടിക്കാട്ടി ചില കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അത്തരത്തിലൊരു കുറിപ്പ് വായിക്കാം

'അനീഷ് രണ്ട് ദിവസം മുമ്പ് അക്ബറിനോട് പറഞ്ഞ ഒരു കാര്യം ഉണ്ട്. അക്ബർ ഫേക്ക് ആയിട്ട് ആണ് ഇവിടെ നിൽക്കുന്നത്. ശരിക്കും ഉള്ള അക്ബർ ഇതല്ല. അതുകൊണ്ടാണ് അക്ബർ അന്ന് ഉമ്മ വിളിച്ചപ്പോൾ കരഞ്ഞത്. അക്ബർ അത്ര വലിയ സ്ട്രോങ്ങ് ആയിട്ടുള്ള യഥാർത്ഥത്തിൽ ഉള്ള ക്യാരക്ടർ ആയിരുന്നെങ്കിൽ അന്ന് അവിടെ വെച്ച് കരയില്ലായിരുന്നു. ഇത് അക്ബറിന് രണ്ട് വ്യക്തിതം ഉള്ളത് കൊണ്ട് ആണ് കരഞ്ഞത് "അങ്ങനെ കുറെ എന്തൊക്കെയോ അന്ന് ഇയാള് പറഞ്ഞു.

aneeshak

ഇന്നിതാ അനീഷ് അമ്മയെ കണ്ടപ്പോൾ കരയുന്നു. ഒരു തുള്ളി കണ്ണീർ കണ്ണിൽ നിന്ന് വരില്ല എന്ന് പറഞ്ഞ അനീഷ് കരയുന്നു. അപ്പോ അനീഷും അക്ബറിനെ പോലെ ആണോ. ഇങ്ങനെ നോക്കിയാൽ അക്ബറും അനീഷും എന്താണ് വ്യത്യാസം.. അനീഷ് എന്ത് കൊണ്ട് വികാരഭരിതനായി. ചുമ്മാ വായ് താളം വിടുന്ന അനീഷിന് കിട്ടിയ ഒരു അടി ആണ് ഇത്. ഫീലിംഗ്സ് വെച്ച് കളിക്കരുത്. അമ്മ എന്ന് പറയുന്നത് അത് എല്ലാവർക്കും ഒരു പോലെ ആണ്. കരച്ചിൽ ഒക്കെ വരും. അത് അനീഷ് ആയാലും അക്ബർ ആയാലും.. ആര് ആയാലും. കരച്ചിൽ ഒക്കെ മനുഷ്യ സഹജമായ കാര്യം ആണ്. അതിന് ആരെയും കുറ്റപ്പെടുത്താൻ പാടില്ല. ഇതാണ് കർമ്മ', എന്നാണ് പോസ്റ്റിൽ പറയുന്നത്.

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. അക്ബർ അവിടെ അയാളുടെ ഒപ്പം നിൽക്കുന്ന ആളുകളുടെ സ്വഭാവം ഉൾക്കൊണ്ട് ആണ് പെരുമാറുന്നത്. ഉദാഹരണത്തിന് അപ്പാനി ശരത് ഉള്ളപ്പോൾ കണ്ട അക്ബറിനെ അല്ല ഇപ്പോൾ കാണുന്നത്, അയാൾക്ക് വേണ്ടത് ഒരു ഗ്രൂപ്പാണ്,ഗ്രൂപ്പ് സപ്പോർട്ട് ആവശ്യമുണ്ട്, ആ ഗ്രൂപ്പ് സപ്പോർട്ട് നിന്നുകൊണ്ട് മറ്റൊരാളെ ടാർഗറ്റ് ചെയ്തു മാക്സിമം ഇറിറ്റേറ്റ് ചെയ്യുന്നു. അതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ് അനുമോൾ. ഇയാൾക്ക് അപ്പാനി ശരത്ത് , റെന, സരിക ഉൾപ്പെടെയുള്ള ഗ്രൂപ്പ് മെമ്പേഴ്സ് ഉണ്ടായിരുന്നപ്പോൾ അനുമോളോട് കാണിക്കുന്ന രീതിയല്ല അയാൾക്ക് ഇപ്പോൾ ഉള്ളത്. ആ സമയത്ത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് അനുമോളോട് ആരു പ്രശ്നമുണ്ടാക്കിയാലും എന്താണ് കാരണം എന്നുപോലും തിരക്കാതെ ഇയാൾ അവൾക്കെതിരെ ആ വ്യക്തിക്കൊപ്പം നിന്ന് പ്രശ്നമുണ്ടാക്കുമായിരുന്നു. അപാനി ശരത്ത് പോവുകയും റെന സൈലൻറ് ആവുകയും ചെയ്തതോടുകൂടി ഇയാളുടെ ആ പരിപാടി നിന്നു. ഇപ്പോൾ ഇയാൾ ഏറ്റവും കൂടുതൽ അടുപ്പം കാണിച്ചു നിൽക്കുന്നത് ആര്യൻറെ ഒപ്പമാണ് ആര്യൻ അപ്പാനി ശരത്തിനെ പോലെയല്ല', എന്നാണ് ഒരാൾ അക്ബറിനെ കുറിച്ച് കമന്റ് ചെയ്തത്. അമ്മയെ കണ്ടാൽ ഏത് അലിയാത്ത പാറക്കല്ലായാലും അലിയും എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+