Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസിൽ അനുമോൾ കഴിഞ്ഞ ഒരു മാസമായി ചെയ്യുന്നത് ഇതാണ്, പ്രാകൃത മനുഷ്യരെ പോലെ', കുറിപ്പ് വൈറൽ

ബിഗ് ബോസ് മലയാളം സീസൺ 7ൽ ഈ ഒരാഴ്ച കൊണ്ട് ഭൂരിപക്ഷം മത്സരാർത്ഥികളുടേയും ശത്രുവും ടാർജറ്റും ആയി മാറിയത് അനുമോൾ ആണ്. നിയമം തെറ്റിച്ച് മേക്കപ്പ് ഉപയോഗിക്കുന്ന കാര്യത്തിലും കാപ്പിപ്പൊടി ഒളിച്ച് വെച്ച് ഉപയോഗിക്കുന്ന കാര്യത്തിലുമൊക്കെയാണ് അനുമോൾ-ജിസേൽ പ്രശ്നങ്ങൾ നടന്നത്. ഇത് മറ്റ് മത്സരാർത്ഥികൾ കൂടി ഇടപെട്ടതോടെ അനുമോൾ പൊതുശത്രുമായി മാറി.

അതേസമയം അനുമോളെ ഒറ്റ തിരഞ്ഞ് ആക്രമിക്കുന്നത് കാരണം പുറത്ത് നല്ല പിന്തുണയും ലഭിക്കുന്നുണ്ട്. എന്നാൽ അനുമോൾ ബിഗ് ബോസ് വീട്ടിൽ ചെയ്യുന്നത് ഗെയിം അല്ല കരച്ചിൽ സ്ട്രാറ്റജി മാത്രമാണെന്ന് പറയുന്നവരുമുണ്ട്. ബിഗ് ബോസ് ഷോ നാലാഴ്ച പിന്നിടുമ്പോൾ അനുമോൾ ചെയ്തത് എന്തൊക്കെ ആണെന്ന് പറയുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കുറിപ്പ് വായിക്കാം:

bb

അനുമോൾ കഴിഞ്ഞ ഒരു മാസമായി ചെയ്യുന്ന കാര്യങ്ങൾ.
* ജിസൈലിന്റെ ലിപ്സ്റ്റിക് തപ്പി അവരുടെ പേർസണൽ സാധനങ്ങൾ എടുക്കുക, ടിഷ്യൂ കൊണ്ട് അവരുടെ അനുവാദമില്ലാതെ മുഖത്തു ഉരയ്ക്കുക.
* എല്ലാരേം വെറുപ്പിച് ഒറ്റപ്പെടൽ സ്ട്രാറ്റജി കളിക്കുക.
* കിട്ടുന്ന ടാസ്കിൽ എല്ലാം തോൽക്കുക.
* പ്രാകൃത മനുഷ്യരെ പോലെ സഹ കണ്ടസ്റ്റൻസ്റ്റിനെ ശപിക്കുക. എന്തിനും അവരുടെ കുടുംബത്തിനെ വലിചിട്ട് പ്രവോക് ചെയ്യുക
* ഹൗസിലെ പുരുഷന്മാരെല്ലാം സ്ത്രീകളുടെ പുറകെ നടക്കുന്നവർ ആണെന്ന് ആവർത്തിച് ആവർത്തിച് പറയുക. കുടുംബവും കുട്ടികളുമായി ജീവിക്കുന്ന അപ്പാനിയെ വരെ ഗെയിമിന്റെ പേരിൽ പെൺ വിഷയത്തിൽ പെടുത്തുക.

* ജിസൈലിന്റെ കുറ്റങ്ങൾ കണ്ടെത്താൻ നടന്ന അനുമോൾ ജിസൈലിനു ബിഗ് ബോസ് നൽകിയ ഐസ് ക്രീം ഉം ജ്യൂസുമൊക്കെ എടുത്തു കഴിച്ചിട്ട് നെവിൻ അതിനെ കുറിച്ച് ചോദിച്ചപ്പോ ഉപ്പ് വെള്ളം കലക്കി വച്ചാൽ മതി എന്ന് പറഞ്ഞു. ഇത്രയും മോശം കാര്യം ചെയ്ത ആളാണ് തുടക്കത്തിൽ ഒരു ലിപ്സ്റ്റികിന്റെ പേരും പറഞ്ഞു സിഐഡി കളിച് മറ്റുള്ളവരെ മൊണ്ണകളെന്ന് വിളിച്ചത്.

* ആരേം ഫുഡ് ഉണ്ടാക്കാൻ സമ്മതിക്കാതെ തനിക്ക് വലിയ ആളാകാൻ എല്ലാരേം മാറ്റി നിർത്തി കിച്ചണിൽ എപ്പോഴും വഴക്കുണ്ടാക്കുക.
* എന്ത് കാര്യത്തിനും എപ്പോഴും കരഞ്ഞു സിമ്പതി പിടിച്ചു പറ്റാൻ ശ്രമിക്കുക
* കഴിക്കുന്ന ഭക്ഷണത്തിന് വരെ കണക്ക് പറഞ്ഞു മറ്റുള്ളവരുടെ ഭക്ഷണം നിഷേധിക്കുക.
* മാറി ഇരുന്ന് എപ്പോഴും മറ്റുള്ളവരുടെ കുറ്റം പറയുക.

ഒരു കണ്ടസ്റ്റന്റ് എന്നല്ല ഒരു വ്യക്തി എന്ന നിലയിൽ പോലും യാതൊരു ക്വാളിറ്റിയുമില്ലാത്ത ആളാണ് അനുമോളെന്ന ഒരു മാസം കൊണ്ട് എനിക്ക് തോന്നുന്നത്. നിങ്ങൾ തന്നെ ആലോചിച്ചു നോക്കു സാബു, രജിത്ത്, അഖിൽ പോലെ അത്രയും കിടിലൻ ഗെയിംസ് ഉണ്ടായിട്ടുള്ള സ്ഥലമാണ് ബിഗ് ബോസ് അവിടെ ടാസ്ക് ചെയ്യാൻ അറിയാത്ത, മൈൻഡ് ഗെയിം എന്താണെന്ന് പോലും അറിയാത്ത, എപ്പോഴും നെഗറ്റിവിറ്റി മാത്രം ഉണ്ടാക്കുന്ന, ഒരു മനുഷ്യനുണ്ടാവേണ്ട ക്വാളിറ്റി ഇല്ലാത്ത, സിവിക് സെൻസ് ഇല്ലാത്ത അനുമോളെ ഒക്കെ സപ്പോർട്ട് ചെയ്യുന്നവരെ നമിക്കണം''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+