ബിഗ് ബോസ് മലയാളം അൾട്ടിമേറ്റ് സെപ്റ്റംബറിലോ? റോബിൻ ഉണ്ടാവുമോ? ചർച്ചകൾ ഇങ്ങനെ..
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനഘട്ടത്തിലേക്ക് എത്തിനിൽക്കുകയാണ്. ഇനി ഒരാഴ്ച മാത്രമാണ് മുന്നിൽ. ആരാണ് വിജയി ആവുക എന്നറിയാനുള്ള കൗതുകമൊക്കെ പ്രേക്ഷകർക്കുണ്ട്. എന്നാൽ കൂടുതൽ ആളുകളും അറിയാൻ ആഗ്രഹിക്കുന്നത് ബിഗ് ബോസ് അൾട്ടിമേറ്റ് എന്നാണ് വരിക എന്ന് അറിയാനാണ്. കുറേ കാലമായി പ്രേക്ഷകർ ഇതേക്കുറിച്ച് ചോദിക്കുന്നുണ്ട്.
ഒരു സീസൺ അവസാനിച്ച് കഴിഞ്ഞാൽ അടുത്ത സീസൺ തുടങ്ങാൻ കുറച്ച് സമയം എടുക്കും. ആ സമയത്ത് അൾട്ടിമേറ്റ് ഉണ്ടാകുമോ എന്നാണ് ഇപ്പോൾ ചർച്ച. സീസൺ 6 ന് കൂടുതൽ ആരാധകർ ഇല്ലെങ്കിലും ഒന്ന് മുതൽ അഞ്ച് വരെയുള്ള സീസണുകൾക്ക് ധാരാളം ആരാധകരുണ്ട്. സാബുമോൻ, അഖൽ മാരാർ, പേളി , റോബിൻ തുടങ്ങിയവർക്കൊക്കെ ആരാധകർ ഒരുപാടുണ്ട്.

ഈ വർഷം തന്നെ അൾട്ടിമേറ്റ് ഉണ്ടാകുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അൾട്ടിമേറ്റ് നടക്കാൻ ഉള്ള സാധ്യത ഉണ്ടെന്നാണ് ബിഗ് ബോസ് മല്ലു ടോക്‌സിലെ രേവതി പറയുന്നത്. ഒന്നുകിൽ ഈ കൊല്ലം തന്നെയോ അല്ലെങ്കിൽ അടുത്ത കൊല്ലമോ നടക്കാനുള്ള സാധ്യത ഉണ്ടെന്നാണ് പറയുന്നത്. ചർച്ചകൾ നടക്കുന്നതായും പറയുന്നു.
സീസൺ 6 ലെ മത്സരാർത്ഥികൾ ഇത്തവണ ഉണ്ടാകില്ലെന്നും സീസൺ അഞ്ച് വരെയുള്ള മത്സരാർത്ഥികളാണ് ഉണ്ടാവുക എന്നുമാണ് പറയുന്നത്. സെപ്റ്റംബറിൽ ആവാൻ സാധ്യത ഉണ്ടെന്നാണ് രേവതി പറയുന്നത്. ബി ബി അൾട്ടിമേറ്റ് കുറേ മാസങ്ങൾ ഉണ്ടാവാറില്ല. ഒരു മാസം കൊണ്ടൊക്കെ അവസാനിക്കും. വിന്നേഴ്‌സിനെയാണോ അതോ ടോപ്പ് 3 യിൽ എത്തുന്നവരെയാണോ എടുക്കുന്നത് എന്നൊക്കെ കാത്തിരിക്കണം.
സീസൺ 6 നെ സംബന്ധിച്ച് എടുത്തുപറയാൻ പറ്റിയ ആരും തന്നെയില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ മുൻസീസണുകൾ അങ്ങനെയായിരുന്നില്ല. സീസൺ 5 ൽ തുടക്കം മുതൽ അഖിൽ മാരാർ ആയിരുന്നു മുന്നിട്ട് നിന്നത്. കപ്പ് സ്വന്തമാക്കിയതും അഖിലായിരുന്നു.
അതേസമയം ശോഭ, ജുനൈസ്, റിനോഷ് എന്നിങ്ങനെ മികച്ച മത്സരാർത്ഥികൾ ഉണ്ടായിരുന്നു. സീസൺ 4 ൽ ഡോ. റോബിന് ഒരുപാട് ഫാൻസ് ഉണ്ടായിരുന്നു. എന്നാൽ ഇടയ്ക്ക് വെച്ച് റോബിനെ പുറത്താക്കുകയായിരുന്നു. ആ സീസണിലും നിരവധി മികച്ച മത്സരാർത്ഥികൾ ഉണ്ടായിരുന്നു റിയാസ്, ലക്ഷ്മി പ്രിയ ബസ്ലി എന്നിവരൊക്കെയായിരുന്നു അത്.
ആദ്യത്തെ സീസണിനാണ് ആരാധകർ ഏറെ. സാബുമോനാണ് ഈ സീസണിൽ വിജയി ആയത്. ബഷീർ ബാഷി, ദിയ സന,
ദീപൻ മുരളി, ഹിമ ശങ്കർ, പേർളി മാണി, ശ്രീലക്ഷ്മി ശ്രീകുമാർ, ശ്രീനിഷ് അരവിന്ദ്, ശ്വേത മേനോൻ, രഞ്ജിനി ഹരിദാസ് എന്നിങ്ങനെ നിരവധി താരങ്ങളാണ് ഈ സീസണിൽ ഉണ്ടായത്. ബിഗ് ബോസ് അൾട്ടിമേറ്റ് വന്നാൽ അഞ്ച് സീസണുകളിൽ നിന്ന് ആരെക്കെ ഉണ്ടാവും എന്നറിയാനുള്ള കാത്തരിപ്പിലാണ് ആരാധകർ.












Click it and Unblock the Notifications