'ജനം പറയും അവളുമാരുടെ ചെവിക്കല്ല് അടിച്ച് പൊട്ടിക്ക്, ലാലേട്ടൻ അഖിലിനെ പറയേണ്ട കാര്യമെന്തെന്ന് ചോദിക്കും'
ബിഗ് ബോസ് മലയാളം പുതിയ സീസൺ ആസ്വദിക്കാൻ സാധിക്കുന്നില്ലെന്ന് സീസൺ 5ലെ വിജയിയും സംവിധായകനുമായ അഖിൽ മാരാർ. ഭയങ്കര ഡ്രാമയാണ് നടക്കുന്നത്. വഴക്കൊക്കെ ഉണ്ടാക്കേണ്ടതല്ല, ഉണ്ടാകേണ്ടതാണ്.
താനുളളപ്പോൾ ആളുകൾക്ക് എതിരെയല്ല വിഷയങ്ങളുടെ പേരിലാണ് പ്രശ്നം ഉണ്ടാക്കിയിട്ടുളളതെന്നും അഖിൽ മാരാർ പറയുന്നു. മോഹൻലാൽ വന്ന് ചോദിച്ചാൽ ജനം ചോദിക്കും എന്തിനാണ് അഖിലിനോട് ചോദിക്കുന്നത് എന്ന്, എന്നും അഖിൽ പറയുന്നു.
അഖിൽ മാരാരുടെ വാക്കുകൾ: '' ബിഗ് ബോസ് ഇഷ്ടപ്പെടുന്നുണ്ടോ, ആസ്വദിക്കാന്‍ കഴിയുന്നുണ്ടോ എന്ന് ചോദിച്ചാല്‍, ഒരു രീതിയിലും ആസ്വദിക്കാന്‍ കഴിയുന്നില്ല. ഭയങ്കര ഡ്രാമ ആയിട്ട് തോന്നുന്നു, മാത്രമല്ല കുക്ഡ് അപ് ആയും തോന്നുന്നു. കാര്യങ്ങള്‍ നാച്വറലായി സംഭവിക്കണം. മിക്ക ആളുകള്‍ക്കും ബിഗ് ബോസ് എന്താണ് എന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. ഇവര്‍ ബിഗ് ബോസ് കാണുന്നതേ ഉളളൂ.ബിഗ് ബോസില്‍ എന്താണ് ചെയ്യേണ്ടത് എന്ന് ഇവര്‍ക്ക് ഒരു ഐഡിയ ഇല്ലാത്തതാണ് പ്രധാന പ്രശ്‌നം. ജനങ്ങള്‍ ഇവരെ ഇഷ്ടപ്പെടാന്‍ വളരെ ഈസിയാണ്. പക്ഷേ അത് അവര്‍ക്ക് അറിയില്ല.

മുന്‍ സീസണുകള്‍ കണ്ട് പഠിച്ചതിന്റെയല്ല. ഇവര്‍ ഓരോന്ന് ക്രിയേറ്റ് ചെയ്യാന്‍ ശ്രമിക്കുകയാണ്. വഴക്ക് എന്ന് പറയുന്നത് ഉണ്ടാവേണ്ടതാണ്. ഒരു പ്രത്യേക കാരണത്തിന് അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നതിനെ ആണ് നമ്മള്‍ വഴക്ക് എന്ന് പറയുന്നത്. അത് ഉച്ചത്തിലും അല്ലാതെയും സംസാരിക്കാം. ഞങ്ങളുടെ സീസണില്‍ ഞാന്‍ ഷൗട്ട് ചെയ്തിട്ടുളള കാര്യങ്ങള്‍ എടുത്ത് നോക്കണം.
ഞാന്‍ എതിര്‍ക്കുന്നത് മുഴുവന്‍ വിഷയങ്ങളെ ആണ്. ഇന്ന് വരെ വ്യക്തികളെ എതിര്‍ത്തിട്ടില്ല. പ്രസ്ഥാനങ്ങളെ എതിര്‍ത്തിട്ടില്ല. വിഷയത്തെ ആയിരിക്കും എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്യുന്നത്. ഞാന്‍ ഭയങ്കരമായി ഷൗട്ട് ചെയ്ത ഒരു വിഷയം, ശ്രുതി ലക്ഷ്മിയും മറ്റുളളവരും ഫുഡ് എടുത്ത ഒരു പ്രശ്‌നം വന്നു. അതിനകത്ത് പെട്ടെന്ന് പറഞ്ഞു, ഞാന്‍ എടുത്ത ചോറ് കുറച്ച് കൊണ്ട് പോയി കളഞ്ഞു എന്ന് പറഞ്ഞ്.
ഞാന്‍ പനി പിടിച്ച് ഭക്ഷണം കഴിക്കാന്‍ പറ്റാതെ തൈര് മാത്രം കഴിച്ച് ഇരിക്കുകയായിരുന്നു. പണ്ടേ ഞാന്‍ ചിക്കന്‍ കഴിക്കില്ല. എരിവുളളതൊന്നും കഴിക്കാന്‍ പറ്റില്ല. ബിഗ് ബോസില്‍ ആകെ കഴിക്കാന്‍ പറ്റുന്നത് ചോറും തൈരും മാത്രമായിരുന്നു. അല്ലെങ്കില്‍ ചപ്പാത്തിയും ജാമും. അങ്ങനെ ഇരിക്കുന്ന ഞാന്‍ പനി പിടിച്ച് ഒരു പിടി ചോര്‍ കൊണ്ട് കളഞ്ഞു എന്നൊരു കാരണം പറഞ്ഞു. അത് തന്നെ ഇമോഷണലി ബാധിച്ചു.
ഞാന്‍ ചിന്തിച്ചത് ഇത് പറഞ്ഞയാള്‍ എത്രത്തോളം അല്‍പനായി പുറത്ത് മാറും. എനിക്ക് അതിനെ കുറിച്ച് ആലോചിച്ചിട്ടാണ് ദേഷ്യം വന്നത്. എനിക്കതിന് ഭയങ്കര കയ്യടി പുറത്ത് കിട്ടുമെന്ന് അറിയാം. ഭക്ഷണത്തിന്റെ പേരില്‍ എനിക്കെതിരെ വിമര്‍ശനം ഉന്നയിച്ചാല്‍, ജനങ്ങള്‍ കണ്ട് കൊണ്ടിരിക്കുകയല്ലേ ഞാനെന്താണ് കഴിക്കുന്നത് എന്ന്. അന്ന് ഞാന്‍ ഷൗട്ട് ചെയ്ത് സംസാരിച്ചു.
ഞാനവിടെ മിണ്ടാതിരുന്നാല്‍ ജനം പറയും, അടിച്ച് അവളുമാരുടെ ചെവിക്കല്ല് പൊട്ടിക്ക് എന്ന്. ഇത് കാണുന്ന ആള്‍ക്കാരുടെ ആഗ്രഹമാണ്. അത് പോലെ ലാലേട്ടന്‍ വന്ന് ഞങ്ങളോട് തിരിച്ച് സംസാരിക്കും. ഇത് കാണുന്ന പ്രേക്ഷകര്‍ പറയും, അതെന്താ ലാലേട്ടാ, അഖിലിനെ പറയേണ്ട കാര്യം എന്താണ് നിങ്ങള്‍ക്ക്, മറ്റവരല്ലേ തെറ്റ് ചെയ്തത്, നിങ്ങള്‍ അവരെ പറയ് എന്ന്. അത് എന്ത് കൊണ്ടാണെന്ന് വെച്ചാല്‍, അവര്‍ അവിടെ ലാലേട്ടനെക്കാളും കൂടുതല്‍ ഇഷ്ടപ്പെടുന്നത് സത്യത്തെ ആണ്. ലാലേട്ടന്‍ സത്യത്തിന് ഒപ്പം നിന്ന് സംസാരിച്ചില്ലെങ്കില്‍ അവര്‍ ലാലേട്ടനെ എതിര്‍ത്ത് സംസാരിക്കും'' .












Click it and Unblock the Notifications