Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റാർ സിം​ഗറിനിടയിൽ ബി​ഗ് ബോസ് മുങ്ങുമോ? സീസൺ 7 എപ്പോൾ?, 'ലാലേട്ടൻ എ​ഗ്രിമെന്റിൽ ഒപ്പിട്ടില്ല'!

ബി​ഗ് ബോസ് മലയാളം സീസൺ 6 കഴിഞ്ഞ് സീസൺ 7 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ കാര്യമായ അപ്ഡേറ്റുകളൊന്നും ഇതുവരെ വന്നിട്ടില്ല. സാധരാണ അപഡേറ്റുകൾ വരേണ്ട സമയമാണ്. സീസൺ 7 ഉണ്ടാകുമോ എന്ന സംശയത്തിലാണ് ആരാധകർ. ഉണ്ടെങ്കിൽ തന്നെ ഏത് മാസമാണ്, ലാലേട്ടൻ തന്നെയാണോ അവതാരകൻ, മത്സരാർത്ഥികൾ ആരൊക്കെ എന്നിങ്ങനെ പോകുന്നു ചോദ്യങ്ങൾ. ഇപ്പോൾ ബി​ഗ് ബോസ് സീസൺ 7ന്റെ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ബി​ഗ് ബോസ് മല്ലു രേവതി.

ബിഗ് ബോസ് സീസൺ 7 വൈകുമെന്നാണ് രേവതി പറയുന്നത്. ജൂലായിലോ ആഗസ്റ്റിലോ ബിഗ് ബോസ് ആരംഭിക്കുമെന്നാണ് സൂചനയെന്നും രേവതി പറയുന്നു. ബിഗ് ബോസിന്റെ ടൈമിൽ സ്റ്റാർ സിംഗറിന്റെ പ്രമോ വന്നതിന് പിന്നാലെ തന്നെ ബിഗ് ബോസ് ആരംഭിക്കുന്നില്ലേയെന്ന് ആരാധകർ ചോദിച്ചുതുടങ്ങിയിട്ടുണ്ട്. മാർച്ചിൽ സ്റ്റാർ സിംഗർ തുടങ്ങാൻ സാധ്യതയുണ്ടെന്നും സ്റ്റാർ സിംഗറിന് ബ്രേക്ക് നൽകി ആ സമയത്ത് ബിഗ് ബോസ് നടത്താനാണ് സാധ്യതയെന്ന് രേവതി പറയുന്നു.

bb

അതേ സമയം, ലാലേട്ടൻ ആണ് അവതാരകൻ എന്ന കാര്യത്തിൽ ഉറപ്പായിട്ടില്ലെന്ന് രേവതി പറയുന്നു. ഇതുവരെ ലാലേട്ടൻ എഗ്രിമെന്റിൽ ഒപ്പിട്ടിട്ടില്ല എന്നാണ് രേവതി പറയുന്നത്. ഫിഫ്റ്റി ഫിഫ്റ്റി ആവാനാണ് സാധ്യത. മാക്‌സിമം ലാലേട്ടൻ തന്നെയാവാനാണ് സാധ്യതയെന്നും രേവതി സൂചന നൽകുന്നു.

ചെന്നൈയിൽ തന്നെയായരിക്കും സീസൺ 7 നടക്കാൻ സാധ്യതയെന്നും രേവതി പറയുന്നു. ഓഡിഷൻ തുടങ്ങിയ ശേഷം നിർത്തിവെച്ചുവെന്നും തുടങ്ങിയിട്ടേ ഇല്ലാ എന്ന തരത്തിലുള്ള വാർത്തകളാണ് വരുന്നതെന്ന് രേവതി പറഞ്ഞു. അതേ സമയം സീസൺ 7 ഉണ്ടാവുമെന്ന് തന്നെയാണ് ആരാധകർ പറുന്നത്.

സീസൺ 1 മഴ കാലത്ത് ആയിരുന്നു, എനിക്ക് തോന്നുന്നത് ബിഗ് ബോസ് എന്തായാലും ഉണ്ടാകും ആദ്യം സ്റ്റാർ സിംഗർ തുടങ്ങിവയ്ക്കും എന്നിട്ട് കഴിഞ്ഞ സീസൺ പോലെ ഒരു ബ്രേക്കിടും അതിനിടയിൽ ബിഗ് ബോസ് നടത്തും, അപ്പോൾ നല്ല രീതിയിൽ റേറ്റിംഗ് കൂടും.

കാരണം സ്റ്റാർ സിംഗർ സീസൺ നല്ല രീതിയിൽ പോവുകയാണെങ്കിൽ ആ ഗ്യാപ്പിൽ ബിഗ് ബോസ് നടത്തുമ്പോൾ ബിഗ് ബോസിലും കാഴ്ചക്കാർ വരാനുള്ള ചാൻസ് കൂടുതലാണ്, അതുപോലെതന്നെ സ്റ്റാർ സിംഗറിന്റെ സീസൺ ബാക്കി വേണ്ടിയിട്ടുള്ള കാത്തിരിപ്പും ഉണ്ടാവും, എപ്പോൾ വന്നാലും കുഴപ്പമില്ല. പക്ഷേ വിന്നർ ആവുന്നത് എന്തെങ്കിലും ക്വാളിറ്റി ഉള്ള ഒരാൾ ആകണം എന്നേയുള്ളൂ. അല്ലാതെ കഴിഞ്ഞ തവണത്തെ പോലെ ആയാൽ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+