ആയിരം അഖില്‍ മാരാർക്ക് അര അനുമോള്‍: എന്തുകൊണ്ട് ആളുകള്‍ പറഞ്ഞ വാക്കുകള്‍ മാറ്റി പറയുന്നു
ബിഗ്‌ബോസ് തുടങ്ങുന്ന സമയത്ത് പലരും പുച്ഛിച്ചു. ഓഹ് സ്റ്റാർ മാജിക്കുകാരി ഇവൾ ഉണ്ടോ... ഇവൾ ഈ ഷോ സീരിയൽ ആക്കും.. ക്യൂട്ടീനസ്സ് ഇട്ട് വെറുപ്പിക്കും. ഏഷണി പരത്തും. അങ്ങനെ എന്തൊക്കെ... ഒരു ചെറുപ്പക്കാരി യുവതിക്ക് താങ്ങാൻ പറ്റുന്നതിനപ്പുറം ചില ആളുകൾ പറഞ്ഞു പരത്തി.. അന്ന് അങ്ങനെ പ്രചരിപ്പിച്ച 90% പേരും ഇന്ന് അനുവിന്റെ സപ്പോർട്ടർ ആയി എന്നത് ചരിത്രം.
ഇന്ന് ബിഗ്‌ബോസ് ക്യാമറകൾ അനുവിന് ചുറ്റും തിരിയുന്നു. അനു എവിടെ ഉണ്ടോ അവിടെ ആണ് കണ്ടന്റ്... എഡിറ്റിങ് എളുപ്പം ആക്കാൻ അനു കിച്ചൺ ഭാഗത്തു തന്നെ നിൽക്കാൻ ബിഗ്‌ബോസ് പരിശ്രമിക്കുന്നതാണ് ഇപ്പോൾ കാണുന്നത്.. ബിഗ്‌ബോസ് മലയാളത്തിലെ മികച്ച കണ്ടസ്റ്റന്റ് അഖിൽ മാരാർ ആണ് എന്ന് പറഞ്ഞിരുന്നവർ. അത് മാറ്റി അനു എന്ന് പറഞ്ഞു തുടങ്ങുന്നു.. അതെ സത്യമാണ്. ആയിരം മാരാർക്ക് അര അനുമോൾ.

കുടുംബ പ്രേക്ഷകർ പിന്തുണയ്ക്കും
നിങ്ങൾക്ക് അനുവിനെ സദാചാരവാദി എന്ന് മുദ്ര കുത്താം.. 90's അമ്മായി എന്ന് ആക്ഷേപിക്കാം... പക്ഷെ എല്ലാത്തിനും ഒരു മറ വേണം, പരിധി വേണം അതാണ് നമ്മുടെ സംസ്കാരം. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടിട്ട് കാലങ്ങൾ കഴിഞ്ഞിട്ടും.. പാശ്ചാത്യ സംസ്കാരം വീണ്ടും അനുകരിക്കുന്നത് നല്ല മാതൃക അല്ല.. കപട ബുദ്ധി ജീവികളുടെ താരാട്ട് പാട്ട് കേട്ടല്ല അനു വളർന്നത്.. സ്റ്റാർ മാജിക് പോലുള്ള വലിയ വേദികകളിൽ ജീവിതനുഭവങ്ങൾ പരുവപ്പെടുത്തിയ കലാകാരിയാണ്.
കുൽസിതത്തിന് കൂട്ട് നിൽക്കാത്തതിന്റെ പേരിൽ അനുവിന് പുരോഗമനം ഇച്ചിരി കുറഞ്ഞു പോയെങ്കിൽ അത് അങ്ങനെ ഇരുന്നോട്ടെ. അത് അനുവിനുള്ള അംഗീകാരം ആണ്. കുടുംബ പ്രേക്ഷകർ വളർത്തിയ അനുവിന് തണലായി എന്നും കുടുംബ പ്രേക്ഷകർ ഉണ്ട്.. ആ സപ്പോർട്ട് മതി അനുവിന്
അതേസമയം, കഴിഞ്ഞ ദിവസം ഈ സീസണിലെ ബിഗ് ബോസ് മത്സരാർത്ഥികളെ വിമർശിച്ചുകൊണ്ട് മുന്‍ ബിഗ് ബോസ് ജേതാവ് കൂടിയായ അഖില്‍ മാരാർ രംഗത്ത് വന്നിരുന്നു. മത്സാര്‍ത്ഥികള്‍ ലാലേട്ടന് കൊടുക്കുന്ന ബഹുമാനം ഭയങ്കര മോശമാണ്. ആര്യന്‍ വിചാരിക്കുന്നു, ഞാന്‍ ലാലേട്ടനോട് ഇങ്ങനെയൊക്കെ കാണിക്കണം, എങ്കിലേ ഹീറോ ആകൂ എന്ന്. കാരണം, അഖില്‍ മാരാര്‍ ഒരു ദിവസം ബാഡ്ജ് എടുത്ത് ലാലേട്ടന് മുന്നില്‍ എറിഞ്ഞിട്ട് പോയപ്പോള്‍ ഹീറോ ആയി എന്നത് ഓർത്ത് കാണും.
ഞാന്‍ ബാഡ്ജ് എടുത്ത് എറിഞ്ഞതിന് കാരണം, താന്‍ സാഗറിനോടും എല്ലാവരോടും മാപ്പ് പറഞ്ഞിട്ടും ഒറ്റയ്ക്ക് മാപ്പ് പറയണം എന്ന് പറഞ്ഞു. ഞാന്‍ മാപ്പ് പറയില്ലെന്ന് നിലപാട് എടുത്ത് നിന്നു. മാപ്പ് പറഞ്ഞെങ്കിലേ ബാഡ്ജ് കിട്ടൂ എന്ന് പറഞ്ഞു. ജനം കണ്ട് കൊണ്ടിരിക്കുകയല്ലേ. ജനം പറയും, അയാളെന്തിന് മാപ്പ് പറയണം, ഞാനെടുത്ത നിലപാടിലെ ശരിയെ ആണ് അവര്‍ പിന്തുണയ്ക്കുന്നത്. ആ ശരിക്കാണ് കയ്യടി കിട്ടുന്നത്. ആര്യന്‍ തെറ്റ് ചെയ്തിട്ട് ലാലേട്ടനോട് എതിര്‍ത്താല്‍ നാട്ടുകാര്‍ എടുത്ത് ഉടുക്കും.
ആര്യനും ജിസേലും കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു എന്ന് പറഞ്ഞു. ഓപ്പണ്‍ ആയിട്ട് പറയണം. അതില്‍ എന്തിനാണ് കരയേണ്ട കാര്യം. ആര്യന്‍ പോയി കരഞ്ഞു എന്ന് പറയുന്നു. ഉമ്മ അല്ലേ കൊടുത്തത്, ബലാത്സംഗം ഒന്നും അല്ലല്ലോ. ഇനി കൊടുത്തില്ലെങ്കിലും കൊടുത്തു എന്ന് പറയണം, ക്രെഡിറ്റ് ഇരിക്കട്ടേയെന്നും അഖില്‍ മാരാർ പറഞ്ഞു.












Click it and Unblock the Notifications