Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിൽ ഇനി മോഹൻലാൽ അവതാരകനായി ഉണ്ടാകില്ല?,പകരം നടി മംമ്ത മോഹൻദാസ് എത്തുമോ? ചർച്ചകൾ

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018 ലായിരുന്നു മലയാളത്തിൽ ബിഗ് ബോസ് ഷോ ആദ്യമായി വരുന്നത്. അന്ന് പക്ഷെ ഷോ മലയാളികൾക്ക് അത്ര രസിച്ചില്ല. എന്നാൽ രണ്ടാമത്തെ സീസണോടെ കളി മാറി. കൊണ്ടും കൊടുത്തും മികച്ച പ്രകടനം കാഴ്ചവെച്ച് മത്സരാർത്ഥികളും ഒപ്പം സൂപ്പർ താരം മോഹൻലാലിന്റെ അവതരണം കൂടി ആയതോടെ ഷോ മലയാളികൾ ഏറ്റെടുത്തു.

മലയാളത്തിൽ ഇതുവരെ ആറ് സീസണുകളാണ് കഴിഞ്ഞത്. സാബുമോൻ, മണിക്കുട്ടൻ, ദിൽഷ പ്രസന്നൻ, അഖിൽ മാരാർ, ജിന്റോ എന്നിവരാണ് ഓരോ സീസണിലിലും കിരീടം ചൂടിയവർ. കൊവിഡിനെ തുടർന്ന് സീസൺ 2 പകുതിക്ക് വെച്ച് അവസാനിപ്പിച്ചതിനാൽ ആ സീസണിൽ വിജയി ഉണ്ടായിരുന്നില്ല.

mohanlal-mamtanew-

ഓരോ സീസീസണുകളും മത്സരാർത്ഥികളുടെ പ്രകടനം കൊണ്ട് ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നുവെങ്കിലും മലയാളത്തിൽ ഇതുവരെ ഉണ്ടായ സീസണുകളിൽ ഏറ്റവും കൂടുതൽ ടിആർപി നേടിയത് ആറാം സീസണായിരുന്നു. കേരളത്തില്‍ 2.7 കോടിയിലധികം ആളുകൾ ബിഗ് ബോസ് സീസൺ 6 കണ്ടിട്ടുണ്ടെന്നാണ് ബാർക്ക് കണക്കുകൾ വ്യക്തമാക്കിയത്. മറ്റ് സീസണുകളെ അപേക്ഷിച്ച് ഈ സീസണിൽ ഒടിടിയിലെ കാണികളും വർധിച്ചു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലെ പ്രേക്ഷകരുടെ എണ്ണത്തിൽ 55 ശതമാനമായിരുന്ന വർധന. സോഷ്യല്‍ മീഡിയ ഇടപെടലിലും 100 ശതമാനം വളർച്ചയാണ് ഉണ്ടായതായി ബിഗ് ബോസ് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.

വളരെ അധികം ട്വിസ്റ്റുകളും ടേണുകളുമെല്ലാം നിറഞ്ഞതായിരുന്നു സീസൺ 6. ജാസ്മിൻ ജാഫർ, ഗബ്രി ജോസ്, ജിന്റോ, അർജുൻ തുടങ്ങി 19 മത്സരാർത്ഥികളായിരുന്നു ബിഗ് ബോസ് സീസൺ 6 ൽ ഉണ്ടായിരുന്നത്. ഷോയുടെ ചരിത്രത്തിൽ ആദ്യമായി രണ്ട് കോമണർ മത്സരാർത്ഥികൾ പങ്കെടുത്ത സീസണായിരുന്നു ഇത്തവണത്തേത്. കൂടാതെ 6 പേർ വൈൽഡ് കാർഡ് ആയി എത്തി. ഇതിൽ തന്നെ ആരോഗ്യ പ്രശ്നങ്ങളുടെ പേരിൽ രണ്ട് പേർ പുറത്താവുകയും ചെയ്തിരുന്നു.

ഇങ്ങനെയൊക്കെ ആണെങ്കിലും നെഗറ്റീവ് പബ്ലിസിറ്റിയാണ് ഷോയ്ക്ക് ഇത്തവണ ഗുണമായതെന്നാണ് പ്രേക്ഷകരിൽ ഒരു വലിയ വിഭാഗം അഭിപ്രായപ്പെട്ടത്. ശക്തരായ മത്സരാർത്ഥികൾ ഉണ്ടായില്ലെന്നും പിആറിന്റെ ബലത്തിലാണ് പലരും ഷോയിൽ പിടിച്ചുനിന്നതെന്നും വിമർശനം ഉണ്ടായിരുന്നു. മത്സരാർത്ഥികളെ പോലെ തന്നെ ഇത്തവണ അവതാരകനായ മോഹൻലാലിന് നേരേയും ചിലർ രംഗത്തെത്തി. ഇക്കൂട്ടത്തിൽ മുൻ ബിഗ് ബോസ് മത്സരാർത്ഥികളും ഉണ്ടായിരുന്നു. ഹിന്ദിയിൽ സൽമാൻ ഖാനെ പോലെയോ തമിഴിൽ കമൽഹാസൻ ഇടപെടുന്നത് പോലെയോ ഒന്നും മോഹൻലാൽ ഇടപെടുന്നില്ലെന്നായിരുന്നുവെന്നാണ് പ്രേക്ഷകർ കുറ്റപ്പെടുത്തിയത്. ഇതോടെ അടുത്ത സീസൺ മുതൽ മറ്റാരെങ്കിലും ഷോയുടെ അവതാരകനാകണമെന്ന ആവശ്യവും ചിലർ ഉയർത്തിയിരുന്നു.

ഇതിനിടയിൽ ഇപ്പോഴിതാ ഏഴാം സീസൺ മുതൽ മോഹൻലാലിന് പകരം മറ്റൊരാൾ അവതാരകയായി എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. നടി മംമ്ത മോഹൻദാസിന്റെ പേരാണ് ചർച്ചകളിൽ നിറയുന്നത്. എന്നാൽ അതിന് യാതൊരു സാധ്യതയുമില്ലെന്ന് പ്രേക്ഷകരിൽ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. മുൻപും മോഹൻലാലിന് പകരക്കാരനായി സുരേഷ് ഗോപി അടക്കമുള്ളവർ വരുമെന്ന് ചർച്ചകൾ ഉണ്ടായിരുന്നുവെന്നും ഇതിനൊന്നും അടിസ്ഥാനമില്ലെന്നുമാണ് ഇവർ പറയുന്നത്. മാത്രമല്ല ബിഗ് ബോസ് ഷോയുടെ വിജയത്തിൽ നിർണായകമാണ് മോഹൻലാൽ എന്ന സൂപ്പർ താരമെന്നും അതുകൊണ്ട് തന്നെ സീസൺ 7 ലും അദ്ദേഹം തന്നെ ഷോയുടെ അവതാരകനായി എത്തുമെന്നുമാണ് ഇവർ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+