Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസില്‍ മോഹന്‍ലാലിന് പകരം സുരേഷ് ഗോപിയോ? ഏഷ്യാനെറ്റ് അങ്ങനെ ചിന്തിക്കുമോ: ഹാഫിസ് പറയുന്നു

ബിഗ് ബോസ് എന്ന ഷോയില്‍ വരുന്ന മത്സരാർത്ഥികള്‍ക്ക് ഒരു പരിധിക്ക് അപ്പുറം അഭിനയിച്ച് നില്‍ക്കാന്‍ സാധിക്കില്ലെന്ന് ഹാഫിസ് ഷംസുദ്ധീന്‍. അഭിനയിച്ച് നില്‍ക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു ഷോയാണ് ബിഗ് ബോസ്. എത്ര അഭിനയിച്ച് തുടങ്ങിയാലും പിന്നീട് പൊളിയും. പരമാവധി ആദ്യത്തെ ഒരു നാലഞ്ച് ദിവസമൊക്കെ അഭിനയിച്ച് നില്‍ക്കാന്‍ സാധിക്കുമായിരിക്കും. അത് കഴിയുമ്പോഴേക്കും സാധാരണ രീതിയിലേക്ക് വരുമെന്നും ഹാഫിസ് പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കഴ്സ് എന്ന മേക്കേഴ്സ് യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിഗ് ബോസ് ക്രിയേറ്റീവ് ഡയറക്ടർ കൂടിയായ അദ്ദേഹം.

മലയാളത്തിലെ ബിഗ് ബോസ് സീസണുകള്‍ എടുത്ത് നോക്കിയാല്‍ മികച്ച ഒരുപാട് കണ്ടന്റ് ക്രിയേറ്റേഴ്സുണ്ട്. സീസണ്‍ 5 ലേക്ക് വരികയാണെങ്കില്‍ അഖില്‍ മാരാർ വളരെ ബ്രില്യന്റ് ആയിരുന്നു. ജുനൈസ് വി പിയും നന്നായി പരിശ്രമിച്ചുണ്ട്. സീസണ്‍ 4 ലും ഒരുപാട് മത്സരാർത്ഥികളുണ്ടായിരുന്നു. ജാസ്മിന്‍ മൂസ മികച്ച ഒരു ഉദാഹരണമാണ്. സത്യത്തില്‍ ഈ ഷോ എന്താണെന്ന് അറിയാതെ വന്നയളാണ്. റോബിന്‍ രാധാകൃഷ്ണന്‍ കാര്യങ്ങളെല്ലാം പഠിച്ചിട്ട് വന്നപ്പോഴാണ് ഒന്നും അറിയാതെ വന്ന ജാസ്മിന്‍ എതിരെ നില്‍ക്കുന്നത്.

 bigg-boss

റോബിന്‍, റിയാസ്, ഷിയാസ്, സാബു മോന്‍, പേളി തുടങ്ങി നിരവധിയാളുകളുണ്ട് മികച്ച കണ്ടന്റ് ക്രിയേറ്റർമാരായി. റോബിനെ പുറത്താക്കിയപ്പോള്‍ അദ്ദേഹത്തെ തിരിച്ച് കൊണ്ടുവരണമെന്ന സമ്മർദ്ദം അന്ന് പ്രേക്ഷകരില്‍ നിന്നും ഉണ്ടായിരുന്നു. പക്ഷെ ക്രൂവിന്റെ തീരുമാനം അദ്ദേഹത്തെ തിരിച്ച് കൊണ്ടുവരില്ലെന്നായിരുന്നു. ജാസ്മിന്റെ നിലപാടൊന്നും അവിടെ വിഷയമായിട്ടില്ല. ജാസ്മിന്‍ പോവുകയാണെന്ന് പറയുമ്പോള്‍ നമ്മള്‍ അനുവദിക്കുകയായിരുന്നു. അത്തരത്തില്‍ വലിയ സമ്മർദ്ദമാണ് അവിടെ നേരിടുന്നതെന്നും ഹാഫിസ് പറയുന്നു.

ബിഗ് ബോസ് ഷോ ഏതൊക്കെ ഭാഷകളിലുണ്ടോ, അവിടെയെല്ലാം അവതരാകനായി വരുന്നത് ആ നാട്ടിലെ ഏറ്റവും വലിയ താരങ്ങളാണ്. കമല്‍ സർ, സല്‍മാന്‍ ഖാന്‍ അങ്ങനെ. മലയാളത്തിലേക്ക് വരുമ്പോള്‍ മോഹന്‍ലാലും മമ്മൂട്ടിയുമുണ്ട്. ക്രൂ സമീപിച്ചപ്പോള്‍ മോഹന്‍ലാല്‍ ഓകെ പറയുകയും ചെയ്തു. സീസണ്‍ 5 ലെ അവതാരകനായി സുരേഷ് ഗോപി വരും എന്നുള്ളതൊക്കെ ഒരു അഭ്യൂഹം മാത്രമായിരുന്നു. ഒരിക്കല്‍ പോലും ലാലേട്ടന്‍ മാറുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല.

biggboss

പരിപാടിക്ക് ഇടയില്‍ പുള്ളി സ്ഥലത്ത് ഉണ്ടാവില്ലെന്ന ചെറിയ പ്രശ്നം ഒരിക്കല്‍ വന്നിരുന്നു. ജപ്പാനില്‍ പോയ സമയത്തായിരുന്നു അത്. അങ്ങനെയാണ് സൂം വഴി അദ്ദേഹത്തിന് വീക്കെന്‍ഡ് എപ്പിസോഡില്‍ പങ്കെടുക്കേണ്ടി വന്നത്. പറഞ്ഞ് വന്നത് മോഹന്‍ലാലിന് പകരം മറ്റൊരു താരത്തെ ഏഷ്യാനെറ്റിന് പോലും ചിന്തിക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും ഹാഫിസ് പറയുന്നു.

ഒരാള്‍ക്ക് ഷോയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടേല്‍ ആ സമയത്ത് ഏഷ്യാനെറ്റുമായി ബന്ധപ്പെട്ടാം. കോമണർ വിഭാഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണെങ്കില്‍ അതിന് പ്രത്യേക ഫോണ്‍ നമ്പറും മറ്റും തരും. സീസണ്‍ ഫൈവില്‍ അങ്ങനെയായിരുന്നു. മറ്റ് ഷോകള്‍ സെലിബ്രിറ്റികളെ മാത്രമാണ് എടുക്കുന്നതെങ്കില്‍ മലയാളത്തില്‍ അങ്ങനെയല്ല. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവേഴ്സിനൊക്കെ ഏറ്റവും കൂടുതല്‍ കൊണ്ടുവന്നത് മലയാളം ബിഗ് ബോസാണ്.

അടുത്ത സീസണും ഏകദേശം മാർച്ച് മാസത്തോടെ തന്നെയായിരിക്കും ആരംഭിക്കുക. ഡിസംബർ മുതല്‍ തന്നെ ഒരോ ഷോയുടേയും മുന്നൊരുക്കും ആരംഭിക്കും. ഓരോ സീസണിന്റേയും തീം അനുസരിച്ചായിരിക്കും ബിഗ് ബോസ് വീട് അണിയിച്ചൊരുക്കുന്നത്. അവിടെയുണ്ടാവുന്ന പല വിഷയങ്ങളിലും ബിഗ് ബോസ് ഇടപെടേണ്ട കാര്യമില്ല. പ്രേക്ഷകരാണ് അതിലെ ന്യായങ്ങള്‍ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+