റിയാസിനെ വെല്ലുന്ന വൈൽഡ് കാർഡോ വരുന്നത്?; എന്തും സംഭവിക്കാം..പക്ഷേ 'പൊളിക്കേണ്ടത് ഇവരെ'
കൊച്ചി: ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തനായ വൈൽഡ് കാർഡ് ആയിരുന്നു റിയാസ് സലീം. സീസൺ 4 ലെ ഗെയിമിനെ അടിമുടി മാറ്റുന്നതിൽ നിർണായക പങ്കായിരുന്നു റിയാസ് വഹിച്ചത്. സുരക്ഷിതമായി ഗെയിം കളിച്ച് ഒതുങ്ങി കൂടിയവരെ പൊളിച്ചും പ്രധാന ശത്രുക്കളുടെ മർമ്മത്തിൽ തന്നെ അടിച്ചും അതുവരെ ഉണ്ടായിരുന്ന ഹൗസിലെ മൊത്തം ഗെയിമിനെ തന്നെ അടിമുടി മാറ്റാൻ റിയാസിന് സാധിച്ചു. ഒടുവിൽ മൂന്നാം സ്ഥാനവും നേടിക്കൊണ്ടായിരുന്നു റിയാസിന്റെ മടക്കം.
ഇത്തവണത്തെ ബിഗ് ബോസ് സീസണിലും അത്തരത്തിലൊരു വൈൽഡ് കാർഡ് എൻട്രിയെത്തുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അങ്ങനെയൊരാൾ എത്തുകയാണെങ്കിൽ ചില മത്സരാർത്ഥികളെ നിർബന്ധമായും പൊളിക്കേണ്ടതുണ്ടെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ആരാധകന്റെ കുറിപ്പ് വായിക്കാം

'ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡായി കയറാന്‍ പോകുന്നവര്‍ ഈ പോസ്റ്റ് കാണുന്നുണ്ടെങ്കില്‍ ഇത് നിങ്ങള്‍ക്കുള്ളതാണ്. പ്രേക്ഷകര്‍ ഒരിക്കലും രതീഷിനെ പോലെയുള്ളവരെ സപ്പോര്‍ട്ട് ചെയ്യില്ല. അയാളുടെ കോമാളിത്തരം ഭൂരിപക്ഷം പേര്‍ക്കും ഇഷ്ടവുമല്ല. കഴിഞ്ഞ സീസണിലെ വിഷ്ണുവിനെ പോലെയോ ആദ്യ സീസണിലെ സാബുവിനെ പോലെയോ ആരെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കില്‍ ഇയാളെ കളിയാക്കി തഗ്ഗ് അടിച്ചു കണ്ടന്റ് ഉണ്ടാക്കി സ്റ്റാര്‍ ആയേനെ.
എന്നിട്ട് ഇങ്ങേരുടെ ബുദ്ധിയില്ലായ്മ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഓരോ ടാസ്‌ക് വഴി വെളിപ്പെടുത്തി കാണിച്ചു കൊടുത്തേനെ. അല്ലാതെ എല്ലാവരും കൂടെ അയാളെ ഒറ്റപ്പെടുത്തി ഓരോന്ന് പറഞ്ഞാല്‍ പോകെ പോകെ അയാള്‍ക്ക് ഫാന്‍സ് കയറുകയേ ചെയ്യൂ. എല്ലാവരെ കൊണ്ടും അവോയിഡ് ചെയ്തു വിടുന്നതാണ് ബുദ്ധി.
അടുത്തത് സിജു ആണ്. അവന് ഗെയിം റീഡ് ചെയ്യാനുള്ള സ്‌കില്‍ ഉണ്ടെന്നല്ലാതെ ഒരു എന്റര്‍ടെയിനര്‍ അല്ല. അത് അവന്റെ വീക്ക്‌നെസ് ആണ്. അപ്പോള്‍ ടാസ്‌ക് അല്ലാത്ത സമയത്ത് കണ്ടന്റ് അധികം വരില്ല. ടാസ്‌കില്‍ അവനെ ഓവര്‍ടേക്ക് ചെയ്തു മറ്റുള്ളവര്‍ക്ക് പെര്‍ഫോം ചെയ്യാനോ സ്വയം പെര്‍ഫോം ചെയ്യാനോ സാധ്യത ഉണ്ടാക്കിയാല്‍ അവന്റെ കണ്ടന്റും കുറയും. അതുപോലെ അവന്‍ ടീം ആക്കാന്‍ നിര്‍ത്തിയിരിക്കുന്നവരെ തന്നെ അവനു നേരെ തിരിച്ചാല്‍ അവന്‍ തന്നെ അവനെ പുറത്ത് എത്തിക്കും.
ഏതെങ്കിലും ഒന്ന് രണ്ട് പേരിലേക്ക് ഗെയിം ചുരുക്കാതെ മറ്റു പ്ലേയേഴ്‌സ് തമ്മില്‍ തമ്മില്‍ അടി ഉണ്ടാക്കുന്ന ലെവലില്‍ മാനിപുലേറ്റ് ചെയ്തു എത്തിച്ചാല്‍ കളി മാറും. സിജോയെയും രതീഷിനെയും അവോയിഡ് ചെയ്യുക. എന്നിട്ട് സെയിഫ് ഗെയിമേഴ്‌സ് ആയി ഇരിക്കുന്നവരെ ഒക്കെ ചൊറിഞ്ഞു വെളിയില്‍ കൊണ്ട് വന്നു കണ്ടന്റ് ഉണ്ടാക്കണം. പ്രത്യേകിച്ച് സ്ത്രീകളായ മത്സരാര്‍ഥികളെ.
ജാസ്മിന്‍ എവിടെങ്കിലും കേറി ലൈന്‍ അടിച്ചു ഇരുന്നാല്‍ നല്ല പൊട്ടന്‍ഷ്യല്‍ ഉള്ള ഗെയിമറിന്റെ അന്ത്യമാണെന്ന് അവള്‍ക്ക് മനസ്സിലാക്കി കൊടുക്കണം. സിജോ അതുപോലെ റോക്കിക്ക് എതിരെ പ്രയോഗിക്കാനുള്ള ഏറ്റവും നല്ല ആയുധമാണ് ജാസ്മിനും ശ്രീരേഖയും. റിയാസ്, ഫിറോസ് ഖാന്‍, ഹൈപ്പര്‍ ആക്ടീവായ ഗെയിം ചെയിഞ്ചറിനെ വൈല്‍ഡ് കാര്‍ഡായി കയറ്റി വിട്ടാല്‍ കളി ഒന്നൂടെ ഇന്ററസ്റ്റിങ്ങാവും. ഒമര്‍ ലുലുവിനെ പോലെയുള്ള പഴങ്ങളെ കയറ്റി വിടാതിരിക്കാനും ശ്രദ്ധിക്കണം', കുറിപ്പിൽ പറയുന്നു.












Click it and Unblock the Notifications