Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറുപ്പൊക്കെ മാറി ജാസ്മിനെ എല്ലാവരും ഇഷ്ടപ്പെടും... ധീരയായ പെണ്‍കുട്ടിയാണ് അവള്‍; അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിന്‍ ജാഫര്‍. ഗബ്രിയുമായുള്ള ബന്ധങ്ങളില്‍ തുടങ്ങി ജാസ്മിന്റെ വ്യക്തിശുചിത്വം വരെ ഈ സീസണില്‍ പലരും ചര്‍ച്ചയാക്കിയിരുന്നു. ഇത് കൂടാതെ വലിയ രീതിയിലുള്ള സെബര്‍ ആക്രമണങ്ങളും ജാസ്മിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് നേരിട്ടിരുന്നു. അതിനിടെ ജാസ്മിനുമായുള്ള വിവാഹത്തില്‍ നിന്ന് പ്രതിശ്രുത വരന്‍ പിന്‍മാറുകയും ചെയ്തിരുന്നു.

ഇതെല്ലാം വലിയ നെഗറ്റീവ് ഇംപാക്ടാണ് ജാസ്മിന് നല്‍കിയത്. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച് ഫൈനല്‍ വരെ എത്താന്‍ ജാസ്മിന് സാധിച്ചിരുന്നു. ഒരുവേള ജിന്റോയുടെ കിരീട നേട്ടത്തിന് പോലും വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ജാസ്മിന് സാധിച്ചിരുന്നു. ഒന്നുകില്‍ കിരീടം അല്ലെങ്കില്‍ രണ്ടാം സ്ഥാനം എന്ന നേട്ടം ജാസ്മിന്‍ ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന നിമിഷം ഇതില്‍ മാറ്റം വന്നു.

bigg boss

ജാസ്മിന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. എന്നാല്‍ ആ സീസണില്‍ കിരീടം നേടാന്‍ അര്‍ഹത ഉള്ള കുട്ടിയായിരുന്നു ജാസ്മിന്‍ എന്നാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവ് അഖില്‍ മാരാരിന്റെ അഭിപ്രായം. വലിയ രീതിയില്‍ സൈബര്‍ ബുള്ളിയിംഗിന് വിധേയയായി എന്ന് അറിഞ്ഞിട്ടും ആത്മവിശ്വാസത്തോടെ അവിടെ പിടിച്ച് നിന്ന മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ എന്നും അഖില്‍ മാരാര്‍ ചൂണ്ടിക്കാട്ടി.

മൂവി വേള്‍ഡ് മീഡിയ മിഡില്‍ ഈസ്റ്റ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആണ് അഖില്‍ മാരാരിന്റെ പരാമര്‍ശം. ബിഗ് ബോസില്‍ വന്ന് പോയ ധീരയായ പെണ്‍കുട്ടിയാണ് ജാസ്മിന്‍ എന്നും അഖില്‍ മാരാര്‍ കൂട്ടിച്ചേര്‍ത്തു. അഖില്‍ മാരാരിന്റെ വാക്കുകള്‍ ഇങ്ങനെയാണ്..

'ജാസ്മിനെ കുറിച്ച് ആലോചിക്കുമ്പോള്‍ വലിയ സഹതാപം തോന്നുന്നുണ്ട്. ഭയങ്കര മികച്ച പൊട്ടന്‍ഷ്യല്‍ ഉള്ള പെണ്‍കുട്ടിയാണ്. സീസണിലെ വിന്നറാകാന്‍ മറ്റാരേക്കാളും അര്‍ഹത ഉള്ള കുട്ടിയായിരുന്നു ജാസ്മിന്‍. ഷോ അധികം കാണാത്തത് കൊണ്ട് എനിക്ക് അധികം അറിയില്ല. എന്നാലും ആ കുട്ടി നേരിടേണ്ടി വന്ന സൈബര്‍ ബുള്ളിയിംഗൊക്കെ കണ്ടിട്ടും കേട്ടിട്ടും പലതും അറിയാം.

ഇത്തവണ ലോകത്തിന്റെ കഥയറിയാതെ എന്നൊക്കെ പറഞ്ഞിട്ട് പുറത്തുള്ള എല്ലാ കാര്യങ്ങളും ബിഗ് ബോസിനുള്ളില്‍ അറിഞ്ഞിരുന്നു. താനെത്രത്തോളം സൈബര്‍ ബുള്ളിയിംഗിന് വിധേയയായി എന്ന് അറിഞ്ഞിട്ടും ഭയങ്കര കോണ്‍ഫിഡന്റോട് കൂടി അവിടെ പിടിച്ച് നിന്ന മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. അവരുടെ പെരുമാറ്റമോ പെരുമാറ്റത്തിലുള്ള ശരി തെറ്റുകളോ വൈകൃതങ്ങളോ അല്ല ഞാന്‍ പറയുന്നത്.

അതിലുപരി മനസാന്നിധ്യത്തോട് കൂടി തനിക്ക് നേരിടേണ്ടി വന്ന പ്രശ്നത്തെ അതിജീവിക്കാന്‍ കരുത്ത് കാട്ടിയ 23 വയസ് മാത്രമുള്ള പെണ്‍കുട്ടിയാണ് ജാസ്മിന്‍. ബിഗ് ബോസില്‍ വന്ന് പോയ ധീരയായ പെണ്‍കുട്ടിയാണ് ജാസ്മിന്‍ എന്ന് തന്നെ പറയാം. അവരെ സമൂഹം ഇഷ്ടപ്പെടുക തന്നെ ചെയ്യും. ഇതൊക്കെ മാറും. ഈ ഇഷ്ടവും വെറുപ്പുമൊക്കെ ഷിഫ്റ്റായി കൊണ്ടിരിക്കും. ഒരു ആറ് മാസം കഴിയുമ്പോള്‍ അതൊക്കെ മാറും', അഖില്‍ മാരാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+