Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിവാനിയെ കാണാൻ അഖിൽ മാമനെത്തി; മടയിലിരുത്തി ഉമ്മകൊടുത്ത് മാരാർ; ഹൃദയസ്പർശിയായ വീഡിയോ

ബി​ഗ് ബോസ് മലയാളം സീസൺ 5 ൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു അഖിൽ മാരാർ‌. അഖിൽ തന്നെയാണ് മത്സരത്തിൽ വിജയി ആയയതും. തുടക്കത്തിൽ പലർക്കും അഖിലിനോട് അനിഷ്ടം തോന്നിയിരുന്നെങ്കിലും മത്സരത്തിന്റെ അവസാനത്തേക്ക് എത്തുമ്പോഴേക്കും അഖിലിനോട് പ്രേക്ഷകർക്ക് അടുപ്പം തോന്നിത്തുടങ്ങി.

തുടക്കം മുതൽ അവസാനം വരെ അഭിനയിക്കാതെ നിന്ന മത്സരാർത്ഥിയാണ് അഖിൽ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. താൻ ഭാര്യയെ തല്ലാറുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ അഖിലിനെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ അവസാനഘട്ടത്തിൽ ഫാമിലി ടാസ്ക്കിൽ അഖിലിന്റെ ഭാര്യയും മക്കളും വന്നതോടെ ആ വിമർശനം ഇല്ലാതെയായി.

AKHIL

ഇവർ തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത ആ എപ്പിസോഡിൽ നിന്ന് പ്രേക്ഷകർക്ക് വ്യക്തമായതാണ്. ഇതോടെ അഖിലിന് ആരാധകരുടെ എണ്ണം വർദ്ധിച്ചു. ബി​ഗ് ബോസിന് പുറത്തിറങ്ങിയ ശേഷവും അഖിലിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. സേഷ്യൽ മീഡിയയിൽ സജീവമാണ് അഖിൽ. ഇപ്പോൾ അഖിൽ പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ശിവാനിയുടെ ആഗ്രഹം സാധിച്ചു കൊടുത്തു എന്ന ക്യാപ്ഷൻ നൽകിയാണ് അഖിൽ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അഖിലിനെ കാണണം എന്ന ആ​ഗ്ര​ഹം പങ്കുവെച്ച ശിവാനി എന്ന കുട്ടിയെ കാണാനാണ് അഖിൽ സർപ്രൈസ് ആയി എത്തുന്നത്.

മൂന്ന് ആ​ഗ്രഹങ്ങളായിരുന്നു ശിവാനി പങ്കുവെച്ചത്. ഒന്നാമതായി വീട് വേണമെന്നും രണ്ടാമതായി ഒരു സൈക്കിൾ വേണമെന്നും മൂന്നമാതായി ബി​ഗ്ബോസിലെ അഖിൽ മാമനെ കാണണം എന്നുമായിരുന്നു കുട്ടി പറഞ്ഞത്. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് കണ്ടാണ് അഖിൽ ശിവനിയെ കാണാൻ എത്തിയത്.

ശിവാനിയെ കാണാൻ അഖിൽ എത്തിയപ്പോൾ ശിവാനിയുടെ രക്ഷിതാക്കളും ആകെ ഞെട്ടിപ്പോയി. അയ്യോ പൊന്നുമോനെ വന്നോ കാണാൻ. മോൻ വരും എന്ന് പറഞ്ഞിരുന്നെങ്കിൽ മോളെ സ്കൂളിൽ വിടത്തില്ലായിരുന്നു, എന്നായിരുന്നു അവരുടെ പ്രതികരണം.

കുറേപേര് എനിക്ക് അയച്ചു തന്നു അമ്മയുടെ കൊച്ചുമോൾടെ വലിയ ആ​ഗ്രഹം എന്നെ കാണണം എന്നാണെന്ന്. അങ്ങനെയാണ് കാണാൻ വന്നത്. അവൾ ഇപ്പോൾ ഇവിടെയില്ല. മോളെ സ്കൂളിൽ പോയി കാണാം എന്ന് പറഞ്ഞ് അഖിൽ ശിവാനിയുടെ സ്കൂളിലേക്ക് പോയി.

അഖിലിനെ കണ്ടയുടൻ ശിവാനി കരയുകയായിരുന്നു. ശിവാനിയെ ചേർത്ത് പിടിച്ച അഖിൽ തന്റെ മടിയിൽ സ്നേഹപൂർവ്വം ശിവാനിയെ ഇരുത്തുകയും ചെയ്യുന്നു. കുറച്ച് നേരം ശിവാനിയോട് സംസാരിച്ച ശേഷമാണ് തിരിച്ച് പോയത്. അഖിലിനെ കണ്ട മറ്റ് കുട്ടികൾ ഓട്ടോ​ഗ്രാഫിനായി അഖിലിനെ ചുറ്റും പൊതിയുന്നതും കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+