Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് ഉദ്ദേശിച്ചത് ആരെയാണ്? അർജുനേയും ശ്രീതുവിനേയുമാണോ, അതോ ​ഗബ്രി- ജാസ്മിൻ കോമ്പോയാണോ?

ബി​ഗ് ബോസ് വീട്ടിലേക്ക് നടൻ ദിലീപ് എത്തുന്ന പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു. ദിലീപിന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായിട്ടാണ് ബി​ഗ് ബോസ് വീട്ടിലേക്ക് ദിലീപ് എത്തുന്നത്. ഇപ്പോൾ വീട്ടിലെ അം​ഗങ്ങളുമായി സംസാരിക്കുമ്പോൾ ദിലീപ് പറഞ്ഞ ഒരു ഡയലോ​ഗാണ് ചർച്ചയാവുന്നത്. അത് ​ഗബ്രിയേയും ജാസ്മിനേയും ഉദ്ദേശിച്ചാണോ അതോ അർജുനേയും ശ്രീതുവിനേയും ഉദ്ദേശിച്ചാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഈ വീഡിയോയ്ക്ക് താഴെ ധാരാളം കമന്റുകൾ വരുന്നുണ്ട്.

ആർക്കെങ്കിലും പ്രണയം തോന്നി കഴിഞ്ഞാൽ ആസ്‌ക്ക് ഫോർ എ ഡേറ്റ്, പ്രൊപ്പോസ്, ക്ലോസ് ദ ഡേറ്റ് എന്നാണ് ദിലീപ് പറയുന്നത്. തമാശയായിട്ടാണ് ദിലീപ് ഇത് പറയുന്നതെങ്കിലും ഗബ്രിക്കിട്ട് കൊട്ടിയതാണോ എന്നാണ് ചില പ്രേക്ഷകർ ചോദിക്കുന്നത്. എന്നാൽ അർജുനെ ദിലീപ് നോക്കിയത് പോലെ തോന്നി എന്ന് ചിലർ പറയുന്നു. നിലവിൽ ജാസ്മനും ​ഗബ്രിയും തമ്മിലുള്ള റിലേഷനെക്കുറിച്ച് ബി​ഗ് ബോസിനകത്തും പുറത്തും സംസാരമുണ്ട്.

bb

പ്രണയമാണെന്ന് ഇരുവർക്കും ഉറപ്പിച്ച് പറയാനും സാധിച്ചിട്ടില്ല. ഇഷ്ടം ഇണ്ടെന്ന് ഇരുവരും പറയുന്നുണ്ട്. ഇത് വ്യക്തമാക്കണം എന്നാണോ ദിലീപ് ഉദ്ദേശിച്ചത് എന്നാണ് ചിലർ ചോദിക്കുന്നത്. എന്നാൽ ഇത് അർജുനേയും ശ്രീതുവിനേയും ആണ് ഉദ്ദേശിച്ചത് എന്ന് ചിലർ പറയുന്നു. കാരണം ബി​ഗ് ബോസ് വീടിനകത്ത് പരസ്പരം പറയാതെ അറിയുന്ന പ്രണയം ഉണ്ടെന്ന് പ്രേക്ഷകർ പറയുന്നുണ്ട്. ശ്രീതുവും അർജുനും തമ്മിൽ ഒരു ഇഷ്ടമുണ്ടെന്നും അത് അവർ തുറന്നുപറയണമെന്നുമാണ് ഇവരുടെ ഫാൻസ് പറയുന്നത്. ഇത് തന്നെയാണ് ദിലീപ് ഉദ്ദേശിച്ചത് എന്നാണ് ചില കമന്റുകൾ

മനസ്സിൽ ഉള്ളത് തുറന്നു പറയെടാ മോനെ എന്ന് ഇൻഡയറക്റ്റ് ആയി പറയുക ആണ് ദിലീപ് ചെയ്തത് എന്നാണ് ഒരു കമന്റ്, ദിലീപേട്ടന്റെ അടുത്ത് നിന്നും ഗെയ്മിന് ഇൻഡയറക്റ്റ് ഹിന്റുകൾ കിട്ടാൻ നല്ല ചാൻസ് ഉണ്ട്, Last dialogue പറഞ്ഞ ശേഷം അർജുനെ നോക്കിയ പോലെ എനിക്ക് തോന്നി, ചിലപ്പോൾ ഞാൻ പറഞ്ഞത് തെറ്റാകാം എന്നാണ് മറ്റൊരു കമന്റ്.

അതേ സമയം സിജോ ബി​ഗ് ബോസ് വീട്ടിലേക്ക് വന്നതോടെ ത്രികോണ പ്രണയത്തിന് ഉള്ള സാധ്യത ഉണ്ടെന്നാണ് ബിബി പ്രേക്ഷകർ പറയുന്നത്. നേരത്തെ സിജോയ്ക്ക് ശ്രീതുവിനോട് ഒരിഷ്ടം ഉള്ളതായി തോന്നിയിട്ടുണ്ടെന്ന് പ്രേക്ഷകർ പറഞ്ഞിരുന്നു. പക്ഷേ ശ്രീതുവിന് അർജുനോടാണ് ഇഷ്ടമുള്ളതെന്നാണ് ആരാധകർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+