തന്റെ പിറന്നാൾ ദിനത്തിൽ ആരാധകരിൽ ഒരാൾക്ക് അഖിൽ ആ സമ്മാനം നൽകും; വീഡിയോയുമായി താരം
ബിഗ്‌ബോസ് മലയാളം സീസൺ 5 ഏറെ വ്യത്യസ്തത നിറഞ്ഞ സീസണായിരുന്നു. തുടക്കം മുതൽക്ക് തന്നെ ഈ സീസൺ ആര് സ്വന്തമാക്കുമെന്ന് പ്രേക്ഷകർക്ക് ഉറപ്പുണ്ടായിരുന്നു. ആ ആൾ തന്നെയാണ് സീസൺ 5 ന്റെ വിജയി ആയതും.. അഖിൽ മാരാർ ആയിരുന്നു സീസൺ 5 ന്റെ വിജയി ആയത്.
ബിഗ്‌ബോസിന് പുറത്തിറങ്ങിയ അദ്ദേഹത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അഖിൽ. ആരാധാകരോട് തന്റെ വിശേങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു കാര്യമാണ് അഖിൽ പങ്കിട്ടത്. അഖിലിന്റെ പിറന്നാളാണ് സെപ്റ്റംബർ 7 ന് തന്റെ ജീവിതത്തിൽ താൻ ഇതുവരെ ബർത്ത് ഡെ ആഘോഷിച്ചിട്ടില്ല എന്ന് പറഞ്ഞാണ് അഖിൽ വീഡിയോ ആരംഭിക്കുന്നത്.

എന്നാൽ ഇത്തവണ തന്റെ ഫ്രണ്ട്സൊക്കെ പിറന്നാൾ ആഘോഷിക്കാൻ പറഞ്ഞിരിക്കുകയാണെന്നും അഖിൽ പറയുന്നു. എന്നാൽ വ്യത്യസ്തമാണ് ബർത്ത് ഡേ ആഘോഷം. കാരണം തന്റെ ആരാധകരിൽ ഒരാൾക്ക് അഖിൽ ഒരു സമ്മാനം നൽകാൻ പോവുകയാണ്.. വളരെ വിലപ്പെട്ടൊരു സമ്മാനമാണ് അഖിൽ നൽകുന്നത്.. എന്താണ് അതെന്ന് അറിയാം..
ബിഗ്‌ബോസ് 5 ന്റെ തുടക്കം തൊട്ട് തന്നെ എല്ലാ ഗെയിമുകളിലും മുന്നിട്ട് നിന്നത് അഖിലായിരുന്നു. കൃത്യമായി ഗെയിം മനസ്സിലാക്കിക്കൊണ്ടാണ് അഖിൽ മുന്നേറിയത്. എന്നാൽ ടിക്കറ്റ് ടു ഫിനാലെ റൗണ്ടിൽ അഖിലിന്റെ പ്രകടനത്തിന് വലിയ വിമർശനം എൽക്കേണ്ടി വന്നിരുന്നു. ബിഗ്‌ബോസ് തന്നെ അഖിലിനെ വിളിപ്പിക്കുകയും എന്ത് കൊണ്ടാണ് ഗെയിം കളിക്കുന്നതിൽ അഖിൽ ശ്രദ്ധിക്കാത്തത് എന്നും ചോദിച്ചിരുന്നു.
എന്നാൽ തനിക്ക് ഒരു ഗെയിം പ്ലാനുണ്ടെന്നാണ് അഖിൽ പറഞ്ഞത്. ടിക്കറ്റ് ടു ഫിനാലയിലെ ഒരു ടാസ്‌കിൽ അഖിൽ സെക്കന്റുകൾ കൊണ്ടാണ് വിജയം പിടിയിലൊതുക്കിയത്. സ്വിമ്മിംഗ് പൂളിൽ നിന്ന് സ്വന്തം ചിത്രമുള്ള കോയിൻ മുങ്ങിയെടുക്കുകയായിരുന്നു അഖിൽ ആ ടാസ്‌ക് വിജയകരമായി പൂർത്തിയാക്കിയ അഖിലിന് മോഹൻലാൽ ഒരു സമ്മാനം കൊടുത്തിരുന്നു, ആ സമ്മാനമാണ് അഖിൽ തന്റെ ജന്മദിനത്തിൽ ഒരാൾക്ക് സമ്മാനിക്കാൻ പോകുന്നത്.
അഖിലിന്റെ വാക്കുകൾ:
സാധരാണ പിറന്നാളിന് എല്ലാവരും ഇങ്ങോട്ട് ഗിഫ്റ്റ് തരാറാണ്, എനിക്ക് പെട്ടെന്ന് തോന്നി ഈ ബർത്ത് ഡേയ്ക്ക് അങ്ങോട്ട് ഒരു ഗിഫ്റ്റ് നിങ്ങൾക്ക് തന്നാലോ എന്ന് എന്ത് നൽകണം എന്ന് ആലോചിച്ചപ്പോൾ, നിങ്ങൾ ബിഗ്‌ബോസ് കണ്ടവർക്ക് എന്നോട് ഏറ്റവും കൂടുതൽ ദേഷ്യം തോന്നിയത് ഞാൻ ടിക്കറ്റ് ടു ഫിനാലയിൽ പെർഫോം ചെയ്തില്ലാ എന്നായിരുന്നു, ഫെർഫോം ചെയ്യാത്തത് ആയിരുന്നില്ല എനിക്കു കൃത്യമായ പ്ലാൻ ഉണ്ടായിരുന്നു..
ബിഗ്‌ബോസിലെ എല്ലാ ടാസ്‌ക് എടുത്താലും ഏറ്റവും ബെസ്റ്റായി ഒരു ഇൻഡിവിജുൽ ടാസക്കിൽ ഒരു സ്‌കിൽഡ് പെർഫോമൻസിൽ എനിക്ക് ബെസ്റ്റായി പെർഫോം ചെയ്യാൻ പറ്റിയ ടാസ്‌ക്കായിരുന്നു സ്വിമ്മിംഗ് പൂളിൽ അടിയിൽ പോയി കോയിൻ എടുക്കുന്നത്. ആ ടാസ്‌ക്കിൽ എനിക്ക് കിട്ടിയ എന്റെ മുഖമുള്ള ഈ കോയിൻ എന്നെ ഇഷ്ടപ്പെടുന്ന ഒരാൾക്ക് ഈ ബർത്ത് ഡേക്ക് നൽകാൻ പോവുകയാണ്, എന്നും അഖിൽ പറഞ്ഞു. അതിന് എന്താണ് ചെയ്യേണ്ടതെന്നും അഖിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നുണ്ട്.
ഈ കോയിൻ ഭയങ്കര മൂല്യമുള്ള ഒന്നാണെന്നും ബിഗ്‌ബോസിൽ നിന്ന് ഒരു മൊട്ടു സൂചി പോലും കൊണ്ടുവരാൻ ആവില്ലെന്നും തന്ന് വിടില്ലെന്നും ഇത് തനിക്ക് മാത്രം കിട്ടയത് ആണെന്നും വിജയി ആയ തനിക്ക് അവസാനം ലാലേട്ടൻ തന്നതാണെന്നും താരം പറയുന്നു. അതിന്റെ മൂല്യം മനസ്സിലാക്കി സ്‌നേഹം മനസ്സിലാക്കി നിങ്ങളിൽ ഒരാൾക്ക് താൻ നൽകുകയാണെന്നും അഖിൽ വ്യക്തമാക്കി












Click it and Unblock the Notifications