Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൺഫ്യൂഷനാണ് നിങ്ങളുടെ അഭിപ്രായം വേണം;സത്യത്തിൽ നിങ്ങളുടെ കമന്റ് വായിച്ച് കരഞ്ഞത് ഞാനാണ്': അഖിൽ മാരാർ

ബി​ഗ് ബോസ് മലയാളം സീസൺ 5 ൽ ഏറ്റവും ആരാധകർ ഉണ്ടായ മത്സരാർത്ഥിയാണ് അഖിൽ മാരാർ. അഖിൽ തന്നൊയിരുന്നു ഈ സീസണിലെ വിജയിയും. ആദ്യം അഖിലിനോട് ആളുകൾക്ക് ഇഷ്ടക്കേട്‍ ഉണ്ടായിരുന്നുവെങ്കിലും അവസാനഘട്ടം ആയപ്പോഴേക്കും അഖിലിന്റെ ആരാധകർ വർദ്ധിച്ചു.

ബി​ഗ് ബോസിൽ പോകുന്നതിന് മുമ്പ് തന്നെ അഖിലിനെ മലയാളിക്ക് പരിചിതമായിരുന്നു. സംവിധായകൻ കൂടിയായ അഖിൽ ചാനലവ്‍ ചർച്ചകളിൽ സജീവമായിരുന്നു. എന്നാൽ ബി​ഗ് ബോസിൽ എത്തിയപ്പോഴാണ് അഖിൽ കൂടുതൽ അറിയപ്പെട്ട് തുടങ്ങിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ അഖിൽ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

akhil

'കൺഫ്യൂഷനാണ് നിങ്ങളുടെ അഭിപ്രായം വേണം എന്ന കുറിപ്പോടെയാണ് അഖിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അയ്യോ എന്നോട് ക്ഷമിക്കണം. ഞാൻ ഇപ്പോൾ ഒരു ലൈവ് ഇട്ടിരുന്നു. പോസ്റ്റിന്റെ ഓപ്ഷനും ഡലീറ്റിന്റെ ഓപ്ഷനും അപ്പുറവും ഇപ്പറവുമാണ് കിടന്നിരുന്നത്. മാറിപ്പോയെന്നാണ് തോന്നുന്നത് , ഡിലീറ്റായെന്നാണ് തോന്നുന്നത്, അത് ഇപ്പോൾ കാണുന്നില്ല. കുറേ പേരുടെ മെസേജ് വന്നു ചേട്ടാ അത് കാണുന്നില്ലെന്ന് പറഞ്ഞ്.

അബദ്ധം പറ്റിപോയതാണ്, ഞാൻ അർജന്റായി ഒരു മീറ്റിം​ഗിന് ഇറങ്ങാൻ തുടങ്ങിയ സമയത്ത് പെട്ടെന്ന് ആലോചിച്ച് ചെയ്ത ലൈവായിരുന്നു. ലൈവ് ചെയ്യാനുള്ള കാര്യം വേറൊന്നുമല്ലാട്ടോ, സാരാംശം ചുരുക്കി പറയാം. ശിവാനി കുട്ടിയെ ഞാൻ പോയി കണ്ടതുമായി ബന്ധപ്പെട്ട് നിങ്ങൾ എഴുതിയ കമന്റ് ഞാൻ കണ്ടു, നിങ്ങൾ കരഞ്ഞുവെന്ന്, സത്യത്തിൽ നിങ്ങളുടെ കമന്റ് വായിച്ച് കരഞ്ഞത് ഞാനാണ്. എനിക്ക് ആകെ കൺഫ്യൂഷനായി പോയി ഇത്രയേറെ ആൾക്കാർ സ്നേഹിക്കുന്നുണ്ട്, ഇത്രയേറെ പേർ വിശ്വസിക്കുന്നുണ്ട്. അടുത്ത സ്റ്റെപ്പ് ഞാൻ എന്താണ് എടുക്കേണ്ടത്. പല സ്ഥലത്ത് നിന്ന് മെസേജ് വരുന്നുണ്ട്, ഒന്ന് വാ ചേട്ടാ എന്ന് പറഞ്ഞ്.

എനിക്കാണേൽ ഒരാൾ ഒരു കാര്യം ചോദിച്ചിട്ട് ചെയ്ത് കൊടുക്കാൻ പറ്റാതിരിക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന ഒരു മാനസിക ദുഖമുണ്ട്. ഇത് എനിക്ക് പറ്റുന്നുമില്ല, ഞൻ എന്ത് വേണം ഞാൻ എങ്ങനെ ഇവരെ സഹായിക്കും, എന്റെ കയ്യിൽ അത്രയൊന്നും പൈസയില്ല. ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട്. ശിവാനിക്ക് ഞാൻ സൈക്കിൾ വാങ്ങിക്കൊടുത്തില്ലെന്ന് പറഞ്ഞ് ഒരുപാട് പേർ കമന്റിടുന്നുണ്ടായിരുന്നു. ഇതൊക്കെ മനുഷ്യരൊക്കെ ഇങ്ങനെയാണ് നമ്മൾ കൊടുക്കുന്ന സ്നേഹത്തിനും നമ്മൾ ഒപ്പം ഇരിക്കുന്നതിവനും പലപ്പോഴും വില കാണില്ല, അപ്പോൾ ഞാൻ പറയുന്നത് നിങ്ങൾ എനിക്ക് ചെറിയൊരു സജഷൻ തരണം.

എന്തായിരിക്കണം അഖിൽ മാരാരുടെ അടുത്ത സ്റ്റെപ്പ് , രാഷ്ട്രീയം വേണ്ടാട്ടോ, രാഷ്ട്രീയം എന്ന് പറയുന്നത് ഈ പറയുന്നത് നമ്മൾ ഈ പറയുന്ന അഭിപ്രായങ്ങളൊക്കെ പറഞ്ഞ് മുന്നോട്ട് പോകാം, അല്ലാതെ ഒഒരു രാഷ്ട്രീയ പാർട്ടിയ പാർട്ടിയിൽ പോയി ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളാകാനാെന്നും എനിക്കും താല്പര്യമില്ല.

എൻ‌റെ അഭിപ്രായങ്ങൾ അപ്പോൾ അപ്പോൾ തോന്നുന്ന വിഷയങ്ങളിൽ ശരികൾക്കൊപ്പം ഞാൻ സഞ്ചരിക്കും. ജനങ്ങൾക്കൊപ്പം നിൽക്കുന്ന നിലപാടുമായി മുന്നോട്ട് പോകും. രാഷ്ട്രീയം എന്നതല്ല ഞാൻ ഉദ്ദേശിച്ചത്. ഈ പൊതുപ്രവർത്തനം അല്ലെങ്കിൽ ഒരു ചാരിറ്റി, അഖിലേട്ടൻ വിചാരിച്ചാൽ ഒരുപാട് പേരെ സഹായിക്കാൻ കഴിയുമെന്ന് പറയാറുണ്ട്. അപ്പോൾ അതിന് എനിക്കെന്താണ് ചെയ്യാൻ കഴിയുക. അങ്ങനെയൊക്കെ ഉള്ള സ്റ്റെപ്പുകളെ കുറിച്ചാണ് പറയുുന്നത് കേട്ടോ, അതോടൊപ്പം സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളും, അഖിൽ വീഡിയോയിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+