Get Updates
Get notified of breaking news, exclusive insights, and must-see stories!

'സെറീന ബിഗ് ബോസ് സ്പോൺസർമാരുടെ ആൾ,നിലനിർത്തിയത് അതുകൊണ്ട്'; പ്രതികരിച്ച് താരം

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ നിന്നും പുറത്ത് വന്നപ്പോൾ തനിക്ക് ഷോക്കായി പോയെന്ന് സെറീന ആൻ. ഹൗസിലുള്ളവർ തന്നെ ഇഷ്ടപ്പെട്ടിരുന്നത് പോലെ പുറത്തുള്ളവരും തന്നെ ഇഷ്ടപ്പെടുമെന്നാണ് കരുതിയത്. എന്നാൽ സംഭവിച്ചത് അതല്ലായിരുന്നുവെന്ന് സെറീന പറഞ്ഞു. മുൻ ബിഗ് ബോസ് താരമായ റിയാസ് സലീമിന്റെ ബ്യൂട്ടി ആന്റ് ബിയോണ്ട് എന്ന ഷോയ്ക്കിടയിലാണ് സെറീനയുടെ തുറന്നുപറച്ചിൽ താരത്തിന്റെ വാക്കുകളിലേക്ക്

'ബിഗ് ബോസിൽ വെച്ച് എല്ലാവർക്കും എന്നെ ഇഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ പുറത്തും അങ്ങനെ തന്നെ ആയിരിക്കുമെന്ന് ഞാൻ കരുതി. എന്നാൽ പുറത്തുവന്നപ്പോൾ ശരിക്കും ഷോക്കായി പോയി. പക്ഷേ ഞാൻ അവിടെ 100 ശതമാനവും ഞാൻ ഞാനായാണ് നിന്നത്. അതുകൊണ്ട് തന്നെ പുറത്തുള്ള വിമർശനങ്ങളൊന്നും എന്നെ ബാധിക്കുന്നില്ല. എനിക്ക് എന്നെ സ്നേഹിക്കുന്നവർ പുറത്തുണ്ട്.

erenariyassalim2-

പക്ഷേ അമ്മ ഡിപ്രഷനിലേക്ക് പോകുന്ന അവസ്ഥയിലായിരുന്നു. അമ്മ ദുബായിൽ തനിച്ചായിരുന്നു. അമ്മയായിരുന്നു എന്റെ അക്കൗണ്ട് നോക്കിയിരുന്നു. പിആർ ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല. പിആർ ഇല്ലാതെ തന്നെ 98 ദിവസം നിൽക്കാൻ പറ്റിയത് വലിയ കാര്യമാണ്. അതും കേരളത്തിലെ ആർക്കും എന്നെ അറിയുക പോലും ഇല്ല.ഇന്ത്യക്ക് പുറത്ത് ആർക്കും വോട്ട് ചെയ്യാൻ പറ്റുമായിരുന്നില്ല. എന്തിന് ദുബായിൽ ഉള്ള അമ്മക്ക് പോലും വോട്ട് ചെയ്യാൻ പറ്റില്ലാർന്നു.

ഓരോ നോമിനേഷനിൽ വന്നിട്ടും ജനങ്ങളുടെ പിന്തുണയോടെയാണ് ഞാൻ വിജയിച്ച് കയറിയത്.ഒരുപക്ഷേ ഇതൊക്കെ കൊണ്ടായിരിക്കാം എന്നെ സ്പോൺസർ ചെയ്തതാണെന്ന് പറയാൻ കാരണം', സെറീന പറഞ്ഞു. ബിഗ് ബോസ് ഷോയുടെ സ്പോൺസേഴ്സിന്റെ ആളാണ് എന്നൊരു പേര് തനിക്ക് ഷോയിൽ ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് തന്നെ ബിഗ് ബോസിൽ നിർത്തിയത് എന്നായിരുന്നു ആരോപണമെന്നും സെറീന പറഞ്ഞിരുന്നു.

അതിനിടെ താൻ ബിഗ് ബോസിലേക്ക് എത്തപ്പെട്ടത് എങ്ങനെയായിരുന്നുവെന്ന് ഷോയിലൂടെ റിയാസും തുറന്നുപറഞ്ഞിരുന്നു. ഷോയിലെത്താൻ താനാരുടേയും കാല് പിടിച്ച് നടന്നിട്ടില്ലായിരുന്നു എന്നും റിയാസ് പറഞ്ഞു.'എനിക്ക് പിആർ ഇല്ലായിരുന്നു. പൈസ ഇല്ലായിരുന്നു. എനിക്ക് പക്ഷേ പിആർ ചെയ്യണമെന്ന് തോന്നിയിട്ടും ഇല്ല. ഇൻഡസ്ട്രിയിലെ ഒരു മനുഷ്യനേയും അറിയാതെയാണ് ഞാൻ ഷോയിൽ എത്തിയത്. എന്റെ വീഡിയോകളൊക്കെ കണ്ടിട്ടായിരുന്നു ബിഗ് ബോസിലേക്ക് വിളി വന്നത്.

ഞാൻ എല്ലാവർക്കും ഗുഡ് നൈറ്റും ഗുഡ് മോണിംഗും അയച്ച് സെറ്റിലൊക്കെ കിടന്ന് കറങ്ങി അവസരം ചോദിച്ചിട്ടില്ല. എനിക്ക് എന്റെ വാല്യു അറിയാം. എന്റെ അവസരങ്ങളെ എന്നിലേക്ക് ആകർഷിക്കാൻ എനിക്ക് അറിയാം. അവസരങ്ങൾക്ക് പുറകെ പോകേണ്ടതില്ല.ബിഗ് ബോസ് കഴിഞ്ഞപ്പോൾ ജീവിതം മാറി. ഞാൻ കാണുന്ന സ്വപ്നങ്ങൾ എന്നിലേക്ക് അടുക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നുണ്ട്', താരം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+