Get Updates
Get notified of breaking news, exclusive insights, and must-see stories!

'എടീ ആരാടീ നീ', നോറയെ അടിക്കാനോങ്ങി ജാൻമണി; മോണിം​ഗ് ടാസ്ക്കിൽ അപ്രതീക്ഷിത സംഭവം

ബിഗ് ബോസ് വീട് ഇപ്പോൾ മൊത്തത്തിൽ ആക്ടീവ് ആയിട്ടുണ്ട്. വൈൽഡ് കാർഡ് എൻട്രികൾ വന്നതോടെയാണ് വീട് ഉണർന്നത്. മത്സരാർത്ഥികളെ സജീവമാക്കാനായി മികച്ച ടാസ്‌ക്കുകളും ബിഗ് ബോസ് നൽകുന്നുണ്ട്. മോണിംഗ് ടാസ്‌ക്കുകളൊക്കെ മുൻപത്തേക്കാളും സജീവമാണ്. ഇപ്പോൾ മോണിംഗ് ടാസ്‌ക്കിലെ ഒരു വീഡിയോ ആണ് പ്രൊമോ ആയി ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്.

നോറയും ജാൻമണിയും തമ്മിലുള്ള വഴക്കാണ് വീഡിയോയിൽ കാണിക്കുന്നത്. ജാൻമണിയെക്കുറിച്ച് നോറ പറയുന്ന ചില കാര്യങ്ങളാണ് വഴക്കിലേക്ക് എത്തിക്കുന്നത്. നോറയും ജാൻമണിയും അത്ര നല്ല രസത്തിലല്ല. ഇതിന് മുൻപും ഇവർ രണ്ടാളും തമ്മിൽ വഴക്ക് നടന്നിരുന്നു. അന്ന് നോറയുടെ ശബ്ദം പോകണമെന്നൊക്കെ പറഞ്ഞാണ് ജാൻമണി ശപിച്ചത്.

jaanmoni bb

എന്നാൽ അത് നോറയുടെ മുന്നിൽ വെച്ചായിരുന്നില്ല പറഞ്ഞിരുന്നു. മോഹൻലാൽ എത്തിയ എപ്പിസോഡിൽ വെച്ചായിരുന്നു ജാൻമണി ശപിക്കുന്ന വീഡിയോ കാണിച്ചത്. എന്നാൽ ഇതുവരെ ഇതിന് മറുപടി കൊടുക്കാനുള്ള അവസരം നോറയ്ക്ക് ലഭിച്ചിരുന്നില്ല. ഇപ്പോൾ മോണിംഗ് ടാസ്‌ക്കിലാണ് നോറയ്ക്ക് അവസരം ലഭിക്കുന്നത്.

എനിക്ക് ഇവിടെ എത്താൻ താല്പര്യം ഇല്ലാത്തത് ജാൻമണി ചേച്ചിയുടെ പൊസിഷണിൽ ആണ്. തെറ്റ് ചെയ്താലും അത് അലക്കി വെളുപ്പിക്കാൻ മറ്റുള്ളവർ അവസരം കൊടുക്കുന്നത് കൊണ്ട് മാത്രം ഇവിടെ നിന്ന് പോകുന്ന കണ്ടസ്ന്റന്റ് ആയി എനിക്ക് തോന്നിയിട്ടുണ്ട്. എന്നാണ് നോറ പറയുന്നത്.

മറ്റുള്ളവരുടെ ഔദാര്യത്തിലാണ് ജാൻമണി ബിഗ് ബോസ് വീട്ടിൽ നിൽക്കുന്നതെന്നും മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നുണ്ടാവാം അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യുമെന്നൊക്കെ പറയുന്നുണ്ടാവും എന്നും നോറ പറയുന്നു.

വായിൽ തോന്നിയത് എന്തൊക്കെ പറഞ്ഞാലും രാത്രി 18 പ്ലസ് കോമഡി പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിച്ചൊക്കെയാണ് ജാൻമണി ബി ബി ഹൗസിൽ നിൽക്കുന്നത് എന്നും നോറ പറയുന്നു. മോണിംഗ് ടാസ്‌ക് കഴിഞ്ഞ് പോകുമ്പോൾ ജാൻമണി നീയാരാടീ എന്ന് ചോദിച്ച് നോറയ്ക്ക് നേരെ പാഞ്ഞടുക്കുന്നുണ്ട്. മിണ്ടാതിരുന്നോ ചേച്ചി, മിണ്ടാതിരുന്നോ എന്ന് നോറ പറയുന്നതു നോറയുടെ അടുത്തേക്ക് ജാൻമണി പോകുന്നതു നോറ മുഖം തിരിക്കുന്നതും പ്രൊമോയിൽ കാണാം.

ജാൻമണിയും നോറയും തമ്മിലുള്ള അടി ഇവിടം കൊണ്ട് തീരുമെന്ന് തോന്നുന്നില്ല. കാരണം ഇനിയുള്ള പവർ റൂമിൽ ജാൻമണി, ശരണ്യ, അഭിഷേക് എസ്, പൂജ, ഋഷി എന്നിവരാണ്. ജാൻമണി പവർ ടീമിൽ കയറിയിൽ നോറയെ ടാർ​ഗറ്റ് ചെയ്യാനുള്ള സാധ്യതയും ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+