Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാസ്മിൻ അവസാനമായി വിളിച്ചത് എന്നെ..പറഞ്ഞത് ഇതാണ്'; 'ഗബ്രിയാണ് അവളെ കിസ് ചെയ്യുന്നത്'; അഫ്സൽ

കൊച്ചി: ഗബ്രിക്കെതിരെ ബിഗ് ബോസ് മത്സരാർത്ഥിയായ ജാസ്മിന്റെ ആൺ സുഹൃത്ത് അഫ്സൽ. ഗബ്രിയുടെ ഉദ്ദേശം മനസിലാകുന്നില്ലെന്നും ഇപ്പോഴത്തെ ജാസ്മിൻറെ ഗെയിം വളരെ നെഗറ്റീവാണ് പുറത്തുണ്ടാക്കുന്നതെന്നും അഫ്സൽ പറഞ്ഞു. പോകുന്നതിന് മുൻപ് ഒറ്റയ്ക്ക് നിന്ന് കളിക്കണമെന്ന് ജാസ്മിനോട് പറഞ്ഞിരുന്നു. എന്നാൽ ജാസ്മിന്റെ പല ഗെയിമുകളും വളരെ സർപ്രൈസായിട്ടാണ് തോന്നുന്നതെന്നും വിവി ഹിയർ യുട്യൂബ് ചാനലിലൂടെ അഫ്സൽ പറഞ്ഞു. അഫ്സലിന്റെ വാക്കുകളിലേക്ക്

'ഷോയിൽ കയറുന്നതിന് മുൻപ് ജാസ്മിൻ എന്നെയാണ് വിളിച്ചത്. ഒറ്റയ്ക്ക് നിന്ന് കളിക്കണമെന്ന് ഞാൻ പറഞ്ഞിരുന്നു. ഈ ഷോയുടെ പ്രത്യേകത നെഗറ്റീവായും പോസിറ്റീവായും വരാം. ഇപ്പോൾ സംഭവിക്കുന്നത് നെഗറ്റീവായി വരികയാണ്. അവളുടെ പല ഗെയിം പ്ലാനുകളും സർപ്രൈസിങ്ങായിട്ടാണ് തോന്നുന്നത്. എല്ലാം പബ്ലിക്ക് കണ്ടോണ്ടിരിക്കുകയാണ്. അവൾ അവിടെ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനമാണ്. അവൾക്ക് പറഞ്ഞ് കൊടുത്തത് മറന്ന് പോയതാണോ, കാമറ ഉണ്ടെന്ന് മറന്ന് പോയതാണോ, പുറത്ത് എന്താണ് എന്നൊന്നും മനസിലാക്കാതെ ബോധമില്ലാതെ അവൾ എന്തൊക്കെയോ ചെയ്യുന്നുണ്ട്. നമ്മുക്ക് പോലും അറിയില്ല, എന്താണ് ചെയ്യുന്നതെന്ന്.

jas2-1

ചിലത് കാണുമ്പോൾ ഇതെമ്താണ് കാണിക്കുന്നതെന്ന് തോന്നിയിട്ടുണട്. പുറത്ത് ഇറങ്ങുമ്പോഴേ അവൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവുകയുള്ളൂ. അവൾ എന്തോ ഫാന്‌റസി പോലെയാണ് പോകുന്നത്. ചിലതൊക്ക അവൾക്ക് വന്ന് പോകുന്നതാണ്. ഇത്രയും നെഗറ്റീവ് കാണുമ്പോൾ എന്താകും എന്നാണ് എന്റെ പേടി. അവളുടെ കുടുംബത്തിന്റെ അവസ്ഥ ഒട്ടും നല്ലതല്ല. അതുപോലെ തന്നെ എനിക്ക് എല്ലാ ഭാഗത്ത് നിന്നുള്ള പ്രഷറും ഉണ്ട്. ഇതെല്ലാം അവൾക്ക് പുറത്തിറങ്ങുമ്പോഴേ മനസിലാകൂ.

ഗബ്രിയുടെ മാനറിസം എന്തുദ്ദേശിച്ചാണ് എന്നും ഇന്റൻഷൻ ശരിയാണെന്നും തോന്നുന്നില്ല. പലരും വീഡിയോ അയച്ച് തരുന്നുണ്ട്. അവൻ ആണ് ജാസ്മിന്റെ കൈ കിസ് ചെയ്യുന്നത്. ജാസ്മിൻ ചെയ്യുന്നില്ല. അവന്റെ ഉദ്ദേശം എന്താണെന്ന് മനസിലാകുന്നില്ല. അത് നല്ലതായിട്ട് തോന്നുന്നില്ല. ഗബ്രി കരുതുന്നത് പോസിറ്റീവ് ആണെന്നായിരിക്കും. അത് എത്രത്തോളം നെഗറ്റീവ് ആയിരുന്നുവെന്ന് പുറത്ത് വരുമ്പോഴേ അവൾക്ക് മനസിലാകൂ. ജാസ്മിന് ഹേറ്റ് കൂടിയത് ഗബ്രി എന്ന വ്യക്തി കാരണമാണ്. എന്റെ മാനസികാവസ്ഥ എനിക്ക് വിശദീകരിക്കാനാകില്ല. അവൾ വരട്ടെ എന്ന നിലയിൽ നിൽക്കുകാണ്. വന്നിട്ട് എന്താണെന്ന് വെച്ചാൽ തീരുമാനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+