'ജാസ്മിന്‍ എന്ത് ചെയ്താലും ചോദിക്കാനും പറയാനും പാടില്ല, യെവള്‍ ആരെടേ? തികഞ്ഞ ഈഗോയാണ്'
വൃത്തിയുടെ പേരില്‍ ബിഗ് ബോസ് വീടിനുള്ളില്‍ നിരന്തരം വിമർശനത്തിന് വിധേയമാകുന്ന ഒരു വ്യക്തിയാണ് ജാസ്മിന്‍. ബിഗ് ബോസ് തന്നെ ലാലേട്ടന്‍ വന്ന എപ്പിസോഡില്‍ ഇത് തെളിവ് സഹിതം ചൂണ്ടിക്കാട്ടുകയും എല്ലാവരും പേഴ്സണല്‍ ഹൈജീന്‍ നിർബന്ധമായും പാലിക്കണെമെന്നും അഭിപ്രായപ്പെട്ടിട്ടുമുണ്ട്. ഇത്തരമൊരു വിഷയം ഉയർത്തിയായിരുന്നു ജിന്റോ കഴിഞ്ഞ ദിവസം ജാസ്മിനുമായി വഴക്കിട്ടത്.
വീടിനുള്ളില്‍ ചെരിപ്പ് ധരിക്കുന്ന വ്യക്തിയല്ല ജാസ്മിന്‍. അതേ താരം ബാത്ത്റൂമിലൊക്കെ പോയി വന്നിട്ട് ആളുകള്‍ ഇരിക്കുന്ന സെറ്റിയില്‍ കാലെടുത്ത് വെച്ച് ഇരിക്കുന്നത് ശരിയല്ലെന്ന് ജിന്റോ പറഞ്ഞു. സാധാരണ രീതിയില്‍ പറയുന്നതിന് പകരം ജാസ്മിനെ അല്‍പം പ്രകോപിപ്പിക്കുന്ന രീതിയിലായിരുന്നു ജിന്റോയുടെ സംസാരം. ഇതോടെ കാലെടുത്ത് താഴെ വെക്കാന്‍ ജാസ്മിന്‍ തയ്യാറായില്ല.

വീടിനുള്ളിലെ മറ്റെല്ലാവരും, അതായത് ജാസ്മിന്റെ അടുത്ത സുഹൃത്തായ റസ്മിന്‍ വരെ കാലെടുത്ത് താഴെ വെക്കാന്‍ പറഞ്ഞിട്ടും ജാസ്മിന്‍ തയ്യാറായില്ല. ജിന്റോ സ്വന്തം വാട്ടർ ബോട്ടില്‍ ടോയിലറ്റില്‍ അടക്കം കൊണ്ടുപോകുന്നത് ചൂണ്ടിക്കാട്ടിയിട്ടായിരുന്നു ജാസ്മിന്റെ പ്രതിരോധം. അതേസമയം എന്തൊക്കെ ആയാലും ജാസ്മിന്‍ ചെയ്തത് ശരിയല്ലെന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.
എല്ലാരും ജാസ്മിന് ഇഷ്ടമുള്ള പോലെ അവിടെ കളിക്കണം നിക്കണം എന്നൊക്കെ പറഞ്ഞാൽ നടക്കുന്ന കാര്യമാണോയെന്നും അവർ ചോദിക്കുന്നു. " ഞാൻ ചെയ്തത് തെറ്റ് തന്നെയാ. പക്ഷെ ഞാൻ അനുസരിക്കില്ല " എന്നും ജാസ്മിന്‍ പറഞ്ഞിരുന്നു. ഇതൊക്കെ നല്ല അസ്സല്‍ ഈഗോയാണെന്നാണ് തോമസ് ചാക്കോ എന്ന പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്. അദ്ദേഹം പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.
" ഞാൻ ചെയ്തത് തെറ്റ് തന്നെയാ. പക്ഷെ ഞാൻ അനുസരിക്കില്ല " ബിഗ്ഗ് ബോസ്സ് വീട്ടിലെ എല്ലാ ആൾക്കാരും പറഞ്ഞാലും അത് തന്നോട് താണ് വണങ്ങി അഭ്യർത്ഥിച്ചില്ലേൽ അനുസരിക്കില്ല എന്ന പ്രവണത ഒക്കെ നല്ലസ്സൽ ഈഗോയുടേതാണ്. ജിന്റോ അവിടെ ഹൈജിൻന്റെ കാര്യത്തിൽ ജാസ്മിനെ പോലെ തന്നെ തോൽവിയാണ്. ശരിയാണ്. അത് ജിന്റോ ജാസ്മിനോട് പറയുന്ന പോലെ ജാസ്മിൻ തിരിച്ചും ഉന്നയിക്കുകയാണ് വേണ്ടത്.
അല്ലാതെ ഞാൻ തെറ്റ് ചെയ്തു പക്ഷെ നീയും തെറ്റ് ചെയ്യുന്നവൻ ആണ് അത് കൊണ്ട് ഞാൻ അനുസരിക്കില്ല എന്ന പിടിവാശി അല്ല വേണ്ടത്. സ്വയം വൃത്തിയും ഇല്ല, വീട് വൃത്തിയും ആക്കില്ല, പോരാത്തതിന് വീട് വൃത്തികേടും ആക്കും. പക്ഷെ അത് ആരും പറയാനും പാടില്ല ചോദിക്കാനും പാടില്ല. യെവൾ ആരെടെ? അവിടെ ഒസിഡി കണ്ടീഷൻ പോലുള്ള പല കണ്ടീഷൻസും ഉൾപ്പെടെ ഉള്ള പല ആളുകളും കാണും. അവരെ പോലും കൺസിഡർ ചെയ്യാതെ ഞാൻ തോന്നുന്നത് ഒക്കെ ചെയ്യും എന്നത് നല്ല ഊളത്തരം ആണ്.












Click it and Unblock the Notifications