'ശ്രീതു-അർജുൻ 'ലവ് ട്രാക്ക്' അവസാനിക്കാൻ പോകുന്നു; ഹൗസിലെത്തി ശ്രീതുവിന്റെ അമ്മ പറഞ്ഞത് ഇങ്ങനെ'
ചെന്നൈ: ബിഗ് ബോസ് മലയാളം സീസൺ 6 ൽ ജാസ്മിൻ-ഗബ്രി കോമ്പോ കഴിഞ്ഞാൽ പുറത്ത് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട കോമ്പോ ശ്രീതുവിന്റേയും അർജുന്റേതുമാണ്. ഇരുവരും ഇഷ്ടമാണെന്നോ പ്രണയമുണ്ടെന്നോ ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. എന്നാൽ വലിയ സൗഹൃദവും സ്നേഹവും ഹൗസിൽ പുലർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രണയം എന്ന നിലയിലാണ് ഇരുവരുടേയും ആർമി ഗ്രൂപ്പുകൾ ഈ കോമ്പോയെ ആഘോഷിക്കുന്നത്. എന്നാൽ ഇനി മുതൽ ഈ കൂട്ടുകെട്ട് അധികം മുന്‍പോട്ട് പോകില്ലെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ.
ഫാമിലി ടാസ്കിന്റെ ഭാഗമായി ശ്രീതുവിന്റെ അമ്മ ഹൗസിലെത്തിയപ്പോൾ ഇരുവരുടേയും ബന്ധത്തിനെതിരെ വ്യക്തമായ മുന്നറിയിപ്പാണ് നൽകിയതെന്നാണ് ആരാധകൻ പറയുന്നത്. ഇത് സംബന്ധിച്ച് ആരാധകൻ പങ്കിട്ട കുറിപ്പിന്റെ പൂർണരൂം വായിക്കാം. 'അങ്ങനെ അവസാന ലവ് ട്രാക്ക്,/ കോമ്പോ ശ്രീജുൻ അവസാനിക്കാൻ പോകുന്നു.ഓവർ തിങ്കറായി ശ്രീതുവിന് ഇനി അങ്ങോളം ഇരുന്ന് ചിന്തിക്കാൻ ഉള്ളത് അമ്മ പറഞ്ഞു കൊടുത്തിട്ടുണ്ട്. ശ്രീതു ന്റെ അമ്മ കൊടുത്ത ചില സൂചനകൾ

. നീ എന്താണ് നേരത്തെ എഴുന്നേൽക്കാത്തത്, അതിന്റ കാരണം എനിക്ക് അറിയാം
. ബിഗ്‌ബോസ് എന്തിനാ രാത്രി ലൈറ്റ് ഓഫ് ആക്കുന്നത് ഉറങ്ങാൻ
. നീ ഉറങ്ങിയാലെ ഞാൻ ഉറങ്ങൂ, വൈകി ഉറങ്ങുന്നത് കൊണ്ട് എനിക്ക് ഇപ്പോ രാവിലെ തലവേദന ആണ്
. ഉറങ്ങുന്നവരെ ഉണർത്താം,ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ല
. രാത്രി സംസാരിക്കുന്നുണ്ടെങ്കിൽ എല്ലാരുടെയും കൂടെ ഇരുന്നു സംസാരിക്കുക
ഇനി ശ്രീതുവിന്റെ അമ്മയെ സദാചാരവാദിയോ ടോക്സിക് പാരന്റോ ആക്കാൻ നോക്കേണ്ട.ഒരു അമ്മയ്ക്ക് മക്കളോട് ഉത്തരവാദിതം ഉണ്ട്,വഴി തെറ്റുന്നത് കാണുമ്പോ നേർവഴി കാണിക്കേണ്ടതുണ്ട്. ബിഗ്‌ബോസ് എന്ന ഗെയിം ഷോയിൽ ലവ് കോമ്പോ കാണിച്ചു നീ സപ്പോർട്ട് വാങ്ങേണ്ട എന്ന് മമ്മി പറയാതെ പറഞ്ഞു. ഇത് ദഹിക്കാതെ, വ്യാജ ഫെമിനിസ്റ്റ് ചിന്താഗതി വെച്ച് വരുന്ന കപട പുരോഗമന വാദികൾ pls step back', എന്നാണ് പോസ്റ്റിൽ പറയുന്നത്.
അതേസമയം നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. അമ്മ തന്റെ അഭിപ്രായമാണ് പങ്കിട്ടതെന്നും അവർക്ക് അത് പറയാനുള്ള അധികാരമില്ലേയെന്നുമാണ് ചിലരുടെ ചോദ്യം. ഇമേജ് നോക്കാതെ പ്രതികരിച്ചതിൽ അമ്മയ്ക്ക് കൈയ്യടിക്കുന്നവരുണ്ട്. എന്നാൽ ശ്രീതു-അർജുൻ കോമ്പോ മോശം കോമ്പോ ആയിരുന്നില്ലെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. ദിവസങ്ങളെടുത്തല്ലേ അവർ സൗഹൃദത്തിലായതെന്നും അത് ജെനുവിൻ അല്ലേയെന്നും ചിലർ ചോദിക്കുന്നു.
മറ്റൊരു കമന്റ് ഇങ്ങനെ-'വെറുതെ രണ്ട് പേര് ഉറക്കം പോലും കളഞ്ഞു രണ്ട് മണിവരെ ഒക്കെ ഇങ്ങനെ സംസാരിച്ചുകൊണ്ട് ഇരിക്കുമോ? അറിയില്ല ഫെയിക്ക് ആണോ അല്ലയോ എന്ന്.
പ്രണയം ഒന്നും ഇല്ലെങ്കിലും അവർ തമ്മിൽ നല്ല ഫ്രണ്ട്ഷിപ് ഉണ്ടായിരുന്നു. ശ്രീതുവിന്റെ മമ്മിയുടെ വരവോട് കൂടെ ഒന്ന് മനസിലായി ഈ ഫ്രണ്ട്ഷിപ് പുറത്തും മുന്നോട്ട് പോകില്ല. ലൈവ് കാണുന്നവർക്ക് അറിയാം മമ്മി വന്നപ്പോൾ മുതൽ മകളെയും കൂട്ടി നേരെ peoples റൂമിലേക്ക് പോയി അടയിരിക്കുന്നു.വേറെ ആരോടും മിണ്ടുന്നില്ല
ഒരു ഋഷി, ഒരു നോറ, ജാസ്മിൻ ഇത്രയും പേരോട് മാത്രം. കാര്യം ശരി തന്നെ സ്വന്തം മോളെ ഇത്രയും വലുതാക്കി കഷ്ടപ്പെട്ട് ഒരു നിലയിൽ എത്തിച്ചു.. പക്ഷെ ഒരു ഗെയിം ഷോയിൽ വന്നിട്ട് മോളോട് സുഖമാണോ എന്ന് ചോദിക്കുന്നതിനു പകരം അർജുനോട് ഇനി കൂട്ട് വേണ്ട എന്ന് പരോക്ഷമായി പറയുന്നതിന്റെ കാരണം മനസിലാവുന്നില്ല.
വന്നപ്പോൾ മുതൽ നീ എന്താ ഞാൻ അയച്ച ഡ്രസ്സ് ഒന്നും ഇടാതെ നിക്കുന്നെ വേറെ ആരുടെയോ ഡ്രസ്സ് ഒക്കെ ( അർജുൻ ) ഇട്ടിട്ട് ആണ് നിൽക്കുന്നത് എന്ന് ചുരുക്കം.
ഇതൊന്നും ആ അമ്മക്ക് തീരെ പിടിക്കുന്നില്ല. ശ്രീതുനു 25 വയസായി ഇനിയെങ്കിലും അമ്മ ഇല്ലാതെ തീരുമാനങ്ങൾ എടുക്കാൻ പഠിക്കണം.അർജുന്റെ കൂടെ ഉള്ള ഫ്രണ്ട്ഷിപ് ജെനുവിൻ ആണെങ്കിൽ ആർക്കും അത് തകർക്കാൻ പറ്റില്ല. എന്തൊക്കെ പറഞ്ഞാലും അർജുൻ - ശ്രീതു ബോണ്ട് കണ്ടുകൊണ്ടിരിക്കാൻ നല്ല രസമായിരുന്നു .If it ends, let it be,They have life outside...












Click it and Unblock the Notifications