Get Updates
Get notified of breaking news, exclusive insights, and must-see stories!

'സായ് കൃഷ്ണ 5 ലക്ഷം എടുത്ത് ഇറങ്ങിയതിന്റെ ലക്ഷ്യം ഇതാണ്, ജാസ്മിന്റേയും സായിയുടേയും ശത്രു ഒരാൾ'

ബിഗ് ബോസ് മലയളം സീസൺ 6 ൽ നിന്നും കഴിഞ്ഞ ദിവസമാണ് സായ് കൃഷ്ണ പണപ്പെട്ടിയുമായി ഇറങ്ങിയത്. മണിടാസ്കിൽ അപ്രതീക്ഷിതമായിട്ടായിരുന്നു സായിയുടെ നീക്കം. സായിയുടെ അടുത്ത സുഹൃത്ത് കൂടിയായ നന്ദനയ്ക്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനാണ് സായ് പണപ്പെട്ടിയുമായി ബിഗ് ബോസ് വീട് വിട്ടതെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്. എന്നാൽ സായിയുടെ ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം ജിന്റോയാണെന്നാണ് ജിന്റോ ആരാധകരുടെ വാദം. ഇത് സംബന്ധിച്ച് ആരാധകൻ ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കിട്ട കുറിപ്പ് വായിക്കാം

" നോറ ഇന്നലെ ജിന്റോ യോട് : നിങ്ങൾക് എന്ത് തോന്നി സായി പണപ്പെട്ടി എടുത്തു പോയപ്പോൾ..

ജിന്റോ : അത്ര പെട്ടന്ന് എടുക്കേണ്ടായിരുന്നു പോകണ്ടായിരുന്നു എന്ന് തോന്നി....

നോറ പറയുന്നു എനിക്ക് വേറെ ചിലത് തോന്നി... എനിക്ക് അത് കിട്ടി എന്ന് ജിന്റോ യും...."

saijasnne-

ജിന്റോ കപ്പ്‌ അടിക്കില്ല അയാൾക്കുള്ള പണി ഞാൻ കൊടുക്കും എന്ന് ബിബിയിൽ ഇരുന്ന് കൊണ്ട് ആണ് സായി പറഞ്ഞത്. അവൻ ഉദ്ദേശിച്ച കുരുട്ട് ബുദ്ധിയിൽ തെളിഞ്ഞ കളി ആ ഹൗസിൽ വെച്ച് നടക്കില്ല. നന്ദനയെ പണത്തിന്റെ പേരിൽ പ്രലോഭപ്പിച്ചു അവളുടെ ഗെയിം പണപ്പെട്ടിയിലേക്ക് മാത്രം ഒതുക്കി സായി. അഭിഷേകിനെ ടിക്കറ്റ് ടു ഫിനാലെ ടാസ്കിൽ ഹെല്പ് ചെയ്ത് അതിന്റ തിളക്കവും നഷ്ടപ്പെടുത്തി. ജാഫറിന്റെ ഏജന്റ് ആയി വന്ന് ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചതും സ്വന്തം അച്ഛനെ സമൂഹതിന് മുന്നിൽ വില്ലൻ ആക്കിയതും ഇതെ സായി ആണ്.

5 ലക്ഷതിൽ കൂടുതൽ വെച്ചാൽ സ്വന്തം ആയി വീടെന്ന സ്വപ്നം ഉള്ള റിഷിയും സിജോയും ചിലപ്പോ നോറ വരെയും ആ പണം എടുത്തേക്കാം.സായി പിന്നെ ജനവിധി നേടി തോറ്റു തുന്നം പാടി ബിബിയിൽ നിന്ന് പുറത്താകും. ജിന്റോയ്‌ക്കെതിരെ കള്ള കഥകൾ മെനയാൻ ഉള്ള സമയം നഷ്ടപ്പെടുത്താതെ നല്ലവൻ ആകാൻ ആണ് ഞാൻ വന്നത് അത് ആയി എന്ന് പറഞ്ഞു നന്ദനയ്ക്ക് വേണ്ടി എന്ന പോലെ പണപ്പെട്ടി എടുത്തു സായി ഇറങ്ങി. ഇനി ജിന്റോയ്ക്ക് മേലെ ഉണ്ടാക്കി പടച്ചു വിടുന്ന ഓരോ fake allegations ലും സായിയുടെ കറുത്ത കരങ്ങൾ ഉണ്ടാകും. അത് ഉറപ്പാണ്.

കാരണം ജിന്റോ ഒരിക്കലും bb win ചെയ്യരുത് എന്ന് ആ ഹൗസിൽ രണ്ടേ രണ്ടാൾക്കാർക്ക് ആണ് ഏറ്റവും അധികം ഉള്ളത്. ഒന്ന് ജാസ്മിൻ മറ്റൊന്നു ജാസ്മിന്റെ സഹായി സായി. ജിന്റോ എന്ന വ്യക്തിയെ എത്രത്തോളം താറടിക്കുമോ അത്രേം ജാസ്മിൻ പിആറുകൾ ചെയ്യുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. കാരണം ഈ മലയാളം ബിബി ചരിത്രത്തിൽ ജാസ്മിൻ പിആറുകളെ പോലെ ടോക്സിക് ആയ മറ്റൊരു കൂട്ടർ ഇല്ല', പോസ്റ്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+