'പോടാ പുല്ലേ' എന്ന് പറയും:അത്യാവശ്യം പൈസ വാങ്ങി ഉദ്ഘാടനത്തിന് പോകുന്നയാളാണ് ഞാനെന്നും അഖില്‍
ബിഗ് ബോസില്‍ കാണിച്ച ദേഷ്യം പുറത്ത് ഒരാളോട് കാണിച്ചാല്‍ ആളുകള്‍ക്ക് ഇഷ്ടപ്പെടണമെന്നില്ലെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവ് അഖില്‍ മാരാർ്. ബിഗ് ബോസില്‍ നാക്കൊക്കെ കടിച്ച് മറ്റുള്ളവരോട് ദേഷ്യപ്പെട്ട ദൃശ്യങ്ങളൊക്കെ കെജിഎഫ് ബിജിഎമ്മൊക്കെ ഇട്ട് മാസാക്കിയാണ് സോഷ്യല്‍ മീഡിയില്‍ ചിലർ പ്രചരിപ്പിച്ചത്. എന്നെ സ്നേഹിക്കുന്ന ആരോടെങ്കിലും അങ്ങനെ ദേഷ്യപ്പെട്ടാല്‍ അന്ന് അവസാനിക്കും ഈ മാസ്. ഇപ്പോള്‍ സ്നേഹിച്ചവർ തന്നെ അപ്പോള്‍ 'പോടാ പുല്ലേ' എന്ന് പറയുമെന്നും അഖില്‍ മാരാർ പറയുന്നു.
മറ്റൊരാളോട് ദേഷ്യപ്പെടുന്നത് കാണാനൊക്കെ എല്ലാവർക്കും ഇഷ്ടമാണ്. എന്നാല്‍ നിങ്ങളോട് അങ്ങനെ കാണിച്ചാല്‍ അത് ഇഷ്ടമാവില്ല. ഞാന്‍ അങ്ങനെയല്ലെന്നും നിങ്ങള്‍ക്ക് അറിയാം. കുറച്ച് സമയത്തേക്ക് ഒക്കെയാണ് ഞാന്‍ ദേഷ്യപ്പെടാറുള്ളു. പിന്നെ ഞാനൊരു പാവമാണെന്നും അഖില്‍ മാരാർ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം കാട്ടാക്കടയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണ്ടൊക്കെ എനിക്ക് ഒരുപാട് സ്വാതന്ത്രം ഉണ്ടായിരുന്നു. ഇപ്പോള്‍ അതൊക്കെ കുറഞ്ഞു. ദേഷ്യം വന്നാല്‍ ഇപ്പോഴും പണ്ടത്തെപ്പോലെ പ്രതികരിക്കും. രാഷ്ട്രീയത്തിലേക്കല്ല, സിനിമയിലേക്ക് തന്നെയാണ് അടുത്തതായി പോകാന്‍ പോവുന്നത്. നായകനാവുന്ന ഒരു പടം വരുന്നുണ്ട്. സംവിധാനവും ചെയ്യും.
സിനിമ എന്ന് പറയുന്നത് വളരെ ശ്രദ്ധിച്ച് മുന്നോട്ട് കൊണ്ടുപോവേണ്ട ഒരു സംഗതിയാണ്. കാര്യങ്ങള്‍ അത്യാവശ്യം പ്ലാന് ചെയ്ത് തന്നെ പോവുന്ന ഒരു വ്യക്തിയാണ് ഞാനെന്ന് ബിഗ് ബോസ് കണ്ടവർക്കും, ലൈവ് കണ്ടവരാണെങ്കില്‍ കൂടുതലായി അറിയാം. അടിച്ചാല്‍ പൊട്ടണം. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള അടിയേ അടിക്കൂ എന്നും അഖില്‍ മാരാർ പറയുന്നു.
അത്യാവശ്യം പൈസ മേടിച്ചിട്ട് തന്നെ ഉദ്ഘാടന പരിപാടികള്‍ക്ക് പോവുന്ന ഒരു വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് തന്നെ കാട്ടാക്കട പോലുള്ള ഒരു സ്ഥലത്തെ ഈ ഷോപ്പ് ഉദ്ഘാടനത്തിന് എന്നെ വിളിക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് എത്ര മാത്രം ഗുണം ചെയ്യുമെന്ന് ഞാന്‍ ചോദിച്ചിരുന്നു. എന്നാല്‍ ആ സ്ഥാപന ഉടമകളുടെ കാഴ്ചപ്പാട് എന്നെ ഏറെ സന്തോഷിപ്പിച്ചു. നമുക്ക് വളരണമെങ്കില്‍ നമ്മള്‍ ഒരു ബ്രാന്‍ഡായി മാറണം.
ഒരു പത്ത് വർഷത്തിന് ശേഷം എന്താണ് സംഭവിക്കുന്നതെന്ന് 2013 ല്‍ ഞാന്‍ പ്ലാന്‍ ചെയ്തതിന്റെ ഫലമാണ് 2023 ലെ ഞാന്‍. ഞാന്‍ ആരെങ്കിലുമൊക്കെ ആയി തീരുമുന്ന് 2013 ല്‍ തന്നെ ഫേസ്ബുക്കില്‍ കുറിച്ച് വ്യക്തിയാണ് ഞാന്‍. അതുപോലെ തന്നെ ഇന്നും ഞാന്‍ ചിന്തിക്കുന്നു. ക്രിയാത്മകമായ ദീർഘവീക്ഷണം ഉണ്ടെങ്കില്‍ മാത്രമേ നമ്മള്‍ എന്തെങ്കിലുമൊക്കെയായി മാറുകയുള്ളു. അതുപോലെ തന്നെ ഈ സ്ഥാപനവും വിജയകരമായി മുന്നോട്ട് പോവട്ടെ.
ഇനി അങ്ങോട്ടും പ്രേക്ഷകരെ ഏതെങ്കിലും രീതിയില്‍ സന്തോഷിപ്പിക്കാന്‍ കഴിയുന്ന നല്ല, കാര്യങ്ങളൊക്കെയായി മുന്നോട്ട് പോവാന്‍ തന്നെയാണ് ആഗ്രഹം. ഇന്നലെകളില്‍ എനിക്ക് പിന്തുണ നല്‍കിയവർക്ക്, വോട്ട് നല്‍കിയവർക്കും നന്ദി. എനിക്ക് വോട്ട് നല്‍കിയവർ മാത്രമായിരിക്കില്ല, മറ്റുള്ളവർക്ക് നല്‍കിയവരും ഉണ്ടാവുമെന്നും അഖില്‍ മാരാർ പറയുന്നു.












Click it and Unblock the Notifications