ബിഗ് ബോസ് മലയാളം സീസൺ 6ന് മോഹൻലാലിന്റെ പ്രതിഫലം; നാഗാർജ്ജുനയെക്കാൾ കൂടുതൽ? ചർച്ചകൾ
കൊച്ചി: വീണ്ടുമൊരു ബിഗ് ബോസ് സീസണിന് തുടക്കമായിരിക്കുകയാണ്. രണ്ട് കോമണേഴ്സ് അടക്കം 19 പേരാണ് മത്സരാർത്ഥികളായി എത്തിയിരിക്കുന്നത്. സിനിമ-സീരിയൽ താരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമെല്ലാം പുതിയ സീസണിൽ ഇടംപിടിച്ചിട്ടുണ്ട്.വമ്പൻ പ്രതിഫലമായിരിക്കും ഇതിൽ പല മത്സരാർത്ഥികൾക്കും ലഭിക്കുന്നത് എന്ന കാര്യത്തിൽ തർക്കമില്ല. അപ്പോൾ അവതാരകനായ മോഹൻലാലിന് ലഭിക്കുന്ന പ്രതിഫലമോ? ഷോ തുടങ്ങിയതോടെ മോഹൻലാലിന്റെ പ്രതിഫലത്തെ കുറിച്ച് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
മറ്റ് ഭാഷകളിൽ ഷോയുടെ അവതാരകരായി എത്തുന്ന സൽമാൻ ഖാൻ, കിച്ച സുദീപ്, നാഗാർജ്ജുന, കമൽഹാസൻ എന്നിവർക്ക് വൻ പ്രതിഫലം തന്നെയാണ് ഏറ്റവും പുതിയ സീസണുകളിൽ ലഭിച്ചത്. സൽമാൻ ഖാന് ഒരു ഒരു വീക്കിലി എപ്പിസോഡിന് 12 കോടിയാണെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആദ്യ സീസണിൽ വെറും 2.5 കോടിയായിരുന്നു സൽമാന് ഖാന്റെ പ്രതിഫലം ലഭിച്ചിരുന്നത്.

ഹിന്ദി സീപ്പർ ഹിറ്റായതിന് പിന്നാലെ 2013 ലായിരുന്നു കന്നഡയിൽ ബിഗ് ബോസ് ആരംഭിച്ചത്. കിച്ച സുദീപ് ആണ് ഷോയുടെ അവതാരകൻ. 11 സീസണുകളാണ് ഇതുവരെ ഷോ പിന്നിട്ടത്. ഷോയുടെ അവതാരകനാകാൻ 20 കോടിയാണ് അദ്ദേഹത്തിന് പ്രതിഫലമായി ലഭിച്ചത്. എന്നാൽ പുതിയ സീസണിനായി അദ്ദേഗം തന്റെ പ്രതിഫലം വർധിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
സിനിമകൾക്കായി കോടികൾ പ്രതിഫലം വാങ്ങുന്ന താരമാണ് കമൽഹാസൻ. ബിഗ് ബോസ് ഷോയ്ക്കും സമാനരീതിയിൽ ഉയർന്ന പ്രതിഫലമാണ് കമൽഹാസൻ സ്വീകരിക്കുന്നത്. ഷോയുടെ ഏഴാം സീസണിനു കമൽഹാസൻ വാങ്ങിയ പ്രതിഫലം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. 130 കോടി രൂപയാണ് തന്റെ പ്രതിഫലമായി കമൽഹാസൻ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്.
എപ്പിസോഡിന് 12 ലക്ഷം എന്ന നിരക്കിലാണ് കന്നഡ ബിഗ് ബോസിന്റെ അവതാരകനായ നാഗാർജ്ജുന പ്രതിഫലം വാങ്ങുന്നത്. 2022 ലെ സീസണിൽ 12 കോടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം എന്നായിരുന്നു വാർത്തകൾ. അതേസമയം പ്രതിഫലത്തിന്റെ കാര്യത്തിൽ മലയാളം ബിഗ് ബോസ് അവതാരകനായ മോഹൻലാൽ ഒട്ടും പുറകിലല്ല.
ആദ്യ സീസൺ മുതൽ തന്നെ ഉയർന്ന പ്രതിഫലമായിരുന്നു താരത്തിന് ലഭിച്ചത്. 2018ലായിരുന്നു മലയാളത്തിൽ ബിഗ് ബോസ് ആരംഭിച്ചത്. അന്ന് 12 കോടിയായിരുന്നു ലാലിന് ലഭിച്ചത്. എന്നാൽ ഇപ്പോൾ 18 കോടിയാണ് അദ്ദേഹത്തിന് ലഭിക്കുന്ന പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications