Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലൈവിൽ കണ്ടത് നാടകം, ഇത് ബിഗ് ബോസിന്റ അനുമോൾക്ക് ഒരു കപ്പ് പദ്ധതി, ഇതൊന്നും ക്യാമറയിൽ കാണുന്നില്ലേ'? കുറിപ്പ്

ബിഗ് ബോസ് മലയാളം സീസൺ 7ൽ ഏതാനും ദിവസങ്ങളായി കണ്ടന്റ് ഉണ്ടാകുന്നത് അനുമോളെ ചുറ്റിപ്പറ്റിയാണ്. അനുമോൾ കിച്ചൺ ടീമിന്റെ ഭാഗമായത് മുതൽ മൂന്ന് നേരവും ഭക്ഷണത്തിനൊപ്പം ഒരിളവും ഇല്ലാതെ പ്രശ്നങ്ങളും വിളമ്പുന്നുണ്ട്. റെന ഫാത്തിമ, അപ്പാനി ശരത്ത്, അക്ബർ ഖാൻ പോലുളളവർ അനുമോളുടെ പിറകേ നടന്ന് പ്രകോപിപ്പിക്കുന്നുണ്ട്.

അനുമോളും ജിസേലും തമ്മിൽ മേക്കപ്പിന്റെ പേരിലും ഭക്ഷണത്തിന്റെ പേരിലും തുടക്കം മുതൽക്കേ ഉളള പ്രശ്നങ്ങൾ വളർന്ന് ഒടുക്കം നെവിന്റെ പുറത്തേക്ക് പോകലിലേക്ക് വരെ എത്തി നിൽക്കുകയാണ്. ജിസേലിനെ അനുമോൾ ശാരീരികമായി ആക്രമിച്ചുവെന്നും അനുമോൾക്കെതിരെ നടപടി ഇല്ലെങ്കിൽ ക്വിറ്റ് ചെയ്യും എന്നുമായിരുന്നു നെവിന്റെ ഭീഷണി. പിന്നാലെ ബിഗ് ബോസ് നെവിന് പുറത്തേക്കുളള വഴിയും കാണിച്ച് കൊടുത്തു.

എന്നാൽ ഇത് ഇരട്ടത്താപ്പ് ആണെന്നാണ് ബിഗ് ബോസ് ആരാധകരിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. അനുമോളോട് ബിഗ് ബോസ് ഫേവറേറ്റിസം കാണിക്കുന്നുവെന്നും നെവിനെ മനപ്പൂർവ്വം പുറത്താക്കാനുളള നാടകം ആയിരുന്നു എന്നുമാണ് ബിഗ് ബോസ് ഫാൻസ് ഗ്രൂപ്പിൽ പ്രചരിക്കുന്ന കുറിപ്പിൽ പറയുന്നത്.

anu mol

കുറിപ്പ് വായിക്കാം: ബിഗ്ബോസിന്റെ ഇരട്ടത്താപ്പ്! ബിഗ് ബോസ്സ് എന്ന പേര് മാറ്റിയിട്ട് അനുമോൾക്ക് ഒരു കപ്പ് എന്നാക്കണം. മുമ്പ് പല തവണ രേണു വീട്ടിൽ പോണം എന്ന് ക്യാമറ നോക്കി കരഞ്ഞപ്പോളും, അനുമോൾ കൺഫെഷൻ റൂമിൽ ഇരുന്നു പട്ടി മോങ്ങുന്നപോലെ വീട്ടിൽ പോണം, എനിക് പറ്റുന്നില്ല , ഇവിടെ എല്ലാർക്കും എന്നോട് വെറുപ്പാണ്, ഞാൻ പോണം എന്ന ഇവരൊക്കെ ആഗ്രഹിക്കുന്നത്, ചപ്പാത്തി കള്ളി എന്ന് വിളിച്ചു ഞാൻ ക്വിറ്റ് ചെയ്യുവാ എന്നൊക്കെ പറഞ്ഞപ്പോൾ അതൊന്നും ബിഗ് ബോസ്സിന്റെ ക്യാമറയിൽ കണ്ടില്ലേ ???????

നെവിനെ മനപൂർവ്വം തന്നെ പുറത്താക്കാൻ ഉള്ള ബിഗ് ബോസിന്റെ നാടകം ആയിരുന്നു ഇന്ന് രാവിലെ ലൈവിൽ കണ്ടത്. നെവിൻ അനുമോളെ ടാർഗറ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ നെവിനേ പുറത്താക്കാൻ വേണ്ടി ഉള്ള മുൻകൂട്ടി ഉള്ള നാടകം ആയിരുന്നു ഇതൊക്കെ എന്നു മനസിലാക്കാൻ ഉള്ള സാമാന്യ ബുദ്ധിയുള്ള ഏത് പ്രേക്ഷകനും കണ്ടെത്താൻ പറ്റും.

ഇത് ബിഗ് ബോസിന്റെ ഇരട്ടത്താപ്പ് തന്നെയാണ്....അനുമോൾ 2 തവണ ജിസൈലിനേ ഫിസിക്കൽ അസോൾട്ട് ചെയ്തിട്ടും അത് കണ്ടില്ലെന്ന് നടിച്ച് ജിസൈലിനേ കൂടെ തെറ്റുകാരി ആക്കിയതും ബിഗ് ബോസിന്റെ തന്ത്രം തന്നെയാണ് . കൺഫെഷൻ റൂമിൽ വിളിച്ച് വരുത്തി ലാലേട്ടൻ വരുന്ന വരെ നിങ്ങൾക്ക് പ്രെശ്നം പരിഹരിക്കാം എന്ന് പറഞ്ഞതും അനുമോൾക് സപ്പോർട്ട് ചെയുന്നത് പോലെയാണ് എനിക് ഫീൽ ചെയ്തത്. ബിഗ് ബോസ് ആവശ്യമായ നടപടി സ്വീകരിക്കണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു. ദയവായി നിങ്ങളുടെ ആചാരങ്ങളും നിയമങ്ങളും കൃത്യമായി പാലിക്കുക.

ആദ്യ സീസണിൽ നിന്ന് ഏഴാം സീസൺ വരെ ഞാൻ വിശ്വസിച്ചിരുന്നത് നിങ്ങളുടെ ടീം യഥാർത്ഥവും നീതിപൂർവകവുമാണെന്ന്. പക്ഷേ, ഇപ്പോൾ ഞാൻ അത്യന്തം നിരാശനാണ്. അനുമോളിന്റെ ശാരീരിക ആക്രമണത്തിന് എതിരെ നടപടി സ്വീകരിക്കണമെന്നും, നെവിനെ തിരികെ കൊണ്ടുവരണമെന്നും ബിഗ് ബോസ് ടീമിനോട് ഞാൻ അപേക്ഷിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+