ആദ്യ സീസണില്‍ വാങ്ങിയത് 70 കോടി..! ബിഗ് ബോസില്‍ സല്‍മാന്‍ ഖാന്റെ ഇപ്പോഴത്തെ പ്രതിഫലം കേട്ടോ..!?
ഇന്ത്യന്‍ വിനോദ വ്യവസായത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍മാരില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ 100 കോടി പടങ്ങള്‍ ഉള്ള റെക്കോഡ് സല്‍മാന്‍ ഖാനാണ്. ബിഗ് സ്‌ക്രീനില്‍ മാത്രമല്ല, മിനി സ്‌ക്രീനിലും താരം ഏറെ ആരാധകരെ സമ്പാദിച്ചിട്ടുണ്ട്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ അവതാരകന്‍ എന്ന നിലയില്‍ ആരാധകരുടെ സല്ലു ഭായ് കൈയടി നേടുന്നുണ്ട്.
ബിഗ് ബോസിന് ശക്തമായ സ്വീകാര്യത ലഭിക്കാനുള്ള ഏറ്റവും വലിയ ഘടകം സല്‍മാനാണെന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല. എന്നാല്‍ ഇതിലൂടെ ആരാധകരെ മാത്രമല്ല, വലിയൊരു വരുമാനവും സല്‍മാന്‍ ഖാന്‍ പോക്കറ്റിലാക്കിയിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. തന്റെ അരങ്ങേറ്റ സീസണ്‍ മുതല്‍ ഇക്കഴിഞ്ഞ പതിനേഴാം സീസണ്‍ വരെ പ്രതിഫലത്തിന്റെ കാര്യത്തില്‍ സല്‍മാന്‍ ഖാന്‍ എത്രമാത്രം വളര്‍ച്ച കൈവരിച്ചുവെന്ന് പരിശോധിക്കാം.

അമിതാഭ് ബച്ചനായിരുന്നു ആദ്യ മൂന്ന് സീസണുകളില്‍ ബിഗ് ബോസ് അവതാരകന്‍. സീസണ്‍ 4 മുതലാണ് സല്‍മാന്‍ ഖാന്‍ ഷോയുടെ ഭാഗമായത്. അതിന് ശേഷം അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. തന്റെ അരങ്ങേറ്റ സീസണില്‍ തന്നെ റെക്കോഡ് പ്രതിഫലമാണ് സല്‍മാന്‍ ഖാന്‍ വാങ്ങിയത്. 70 കോടി രൂപയായിരുന്നു അദ്ദേഹം ആദ്യ സീസണില്‍ വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.
ഇതിനുശേഷം വര്‍ഷങ്ങളായി പ്രതിഫലത്തില്‍ വന്‍ വളര്‍ച്ചയാണ് അദ്ദേഹം ആര്‍ജിച്ചത്. ബിഗ് ബോസിന്റെ പതിനേഴാം സീസണ്‍ ഈ വര്‍ഷം ആദ്യമാണ് അവസാനിച്ചത്. തന്റെ അരങ്ങേറ്റ സീസണില്‍ 70 കോടി നേടിയ സല്‍മാന്‍ ഖാന്‍ കഴിഞ്ഞ സീസണിലെ പ്രതിഫലമായി 200 കോടി വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അതായത് സീസണ്‍ 4 മുതല്‍ സീസണ്‍ 17 വരെ നടന്റെ പ്രതിഫലത്തില്‍ 185.71% വളര്‍ച്ചയുണ്ടായി!
അടുത്ത സീസണിലും സല്‍മാന്‍ ഖാന്‍ തന്നെയായിരിക്കും ബിഗ് ബോസ് അവതാരകന്‍. ആ സീസണില്‍ താരത്തിന് ഇതിലും വലിയ തുക ലഭിക്കുമെന്നാണ് സൂചന. അതേസമയം ബിഗ് സ്‌ക്രീനിലും കോടിക്കിലുക്കത്തിന് കാത്തിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. എ ആര്‍ മുരുഗദോസ്, കരണ്‍ ജോഹര്‍ എന്നിവരുടെ ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ നായകനാകും എന്നാണ് റിപ്പോര്‍ട്ട്. ടൈഗര്‍ vs പത്താന്‍, കിക്ക് 2, ദബാംഗ് 4 തുടങ്ങിയ വമ്പന്‍ ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നതായി സൂചനയുണ്ട്.












Click it and Unblock the Notifications