കഴിഞ്ഞ വർഷം ബിഗ് ബോസിൽ കയറിയ അതേ ദിവസം തന്നെ ഇതും! അഖിലിന്റെ ജീവിതത്തിലെ സന്തോഷം പങ്കുവെച്ച് സെറീന
മറ്റ് ബിഗ് ബോസ് സീസണുകളിൽ നിന്ന് വ്യത്യസ്തമായിരുന്നു. ബിഗ് ബോസ് മലയാളം സീസൺ 5. വഴക്കുകളും തർക്കങ്ങളും കുറവായിരുന്നു. മാത്രമല്ല സൗഹൃദത്തിന് ഏറെ പ്രാധാന്യം ഉണ്ടായിരുന്ന സീസൺ ആയിരുന്നു സീസൺ 5. ബിഗ് ബോസ് സീസൺ 5 കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും മത്സരാർത്ഥികൾ തമ്മിൽ നല്ല സൗഹൃദം സൂക്ഷിക്കുന്നുമുണ്ട്.
ഇപ്പോൾ ബിഗ് ബോസ് സീസൺ 5 ലെ മത്സരാർത്ഥിയായിരുന്ന സെറീന ആ സീസണിലെ വിജയിയായ അഖിൽ മാരാരിന്റെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ നിമിഷം പങ്കുവെച്ചിരിക്കുകയാണ്. സെറീന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ വൈറൽ ആണ്.

കഴിഞ്ഞ ദിവസം അഖിലിന്റേയും ലക്ഷ്മിയുടേയും പുതിയ വീടിന്റെ പാലുകാച്ചൽ ആയിരുന്നു, അഖിലിന്റെ പുതിയ ഫ്ലാറ്റിൽ നിന്നുള്ള വീഡിയോ ആണ് സെറീന പങ്കുവെച്ചിരിക്കുന്നത്. " ഇന്ന് അഖിലേട്ടന്റെയും ലക്ഷ്മി ചേച്ചിയുടെയും പിള്ളേരുടെയും പുതിയ വീടിന്റെ പാലുകാച്ചൽ ആണ്. ഒൻപതരയ്ക്ക് ആണ് മുഹൂർത്തം. പാർട്ടി വൈകുന്നേരം ആണ്.
ഇന്ന് 2024 മാർച്ച് 25 ആണ്, ഞങ്ങൾ ബിഗ് ബോസിൽ കയറിയിട്ട് ഒരു വർഷം ആയിരിക്കുകയാണ്. അതേ ദിവസം തന്നെയാണ് അഖിലേട്ടൻ പാലുകാച്ചൽ ചെയ്യുന്നത്. ഒരു വർഷത്തിന്റെ ഗ്യാപ്പിൽ അതേ ദിവസം നോക്കിയാണ് ഈ ചടങ്ങ്. ഇത് കുറച്ചുകൂടി മനോഹരമാകുന്നത്, ഞങ്ങളുടെ റീയൂണിയൻ കൂടിയാണ് ഈ ചടങ്ങ്, സെറീന പറഞ്ഞു.വ
വൈകുന്നേരം നടക്കുന്ന പാർട്ടിയ്ക്ക് പറ്റുന്ന തങ്ങളുടെ കൂടെ ഉണ്ടായിരുന്ന എല്ലാവരും വരുമെന്നും രാവിലത്തെ ചടങ്ങിന് തങ്ങൾ കുറച്ച് പേർ മാത്രമെ കാണുള്ളൂ എന്നും ആരൊക്കെ വരുമെന്ന് തനിക്കറിയില്ലെന്നും കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോയിൽ സെറീന പറഞ്ഞതാണ്.
സഹായത്തിനൊക്കെ കൂടെ നിൽക്കുമ്പോൾ തന്നെ താൻ അഖിലേട്ടനോട് പറഞ്ഞിട്ടുണ്ട് തനിക്കെ വളരെ അഭിമാനം തോന്നുന്നുണ്ടെന്ന് എന്നും ബിഗ് ബോസിന് ശേഷം ഒരു വർഷം ആവുമ്പോൾ ഒരു ഡ്രീം ഹോം സ്വന്തമാക്കാൻ കഴിയുന്നത് വലിയ അച്ചീവ്മെന്റ് തന്നെയാണെന്നും സെറീന പറയുന്നു.
കഠിനദ്ധാനത്തിന്റെ ഫലം തന്നെയാണ് ഇതെന്നും ഇത്രയും നാൾ ചെയ്ത എല്ലാ ഹാർഡ് വർക്കിനും എല്ലാ സാക്രിഫൈസിന്റെയും റിസൾട്ടാണ് ഇതെന്നും സെറീന പറയുന്നു. പാലുകാച്ചൽ ചടങ്ങുകൾ എല്ലാം വീഡിയോയിൽ കാണിച്ചിട്ടുണ്ട്. മനോഹരമായി ഇന്റീരിയൽ ചെയ്തിരിക്കുന്ന ഒരു ഫ്ലാറ്റാണ് അഖിൽ എറണാകുളത്ത് സ്വന്തമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications