Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസ് സീസൺ 6ൽ ആദ്യ കോൾ ലഭിക്കുക ഇവർക്ക്; പ്രതിഫലം എത്ര കിട്ടും?'; സാധ്യത പറഞ്ഞ് വീഡിയോ

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 നായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. തമിഴ് ബിഗ് ബോസിന്റെ പുതിയ സീസൺ പകുതിയായപ്പോൾ തന്നെ ഇക്കുറി മലയാളത്തിൽ ആരൊക്കെയാകും ബിഗ് ബോസിലേക്ക് എത്തുകയെന്ന ചർച്ചകൾ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ സജീവമായിരുന്നു.

കഴിഞ്ഞ തവണ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായിരിരുന്നു കൂടുതലായി ഷോയിൽ ഇടംപിടിച്ചത്. സിനിമ-സീരിയൽ മേഖലയിൽ നിന്നുള്ളവരും ഷോയിൽ ഭാഗമായിരുന്നു. ഇത്തവണ ആരൊക്കെയാകും ബിഗ് ബോസ് ഹൗസിൽ എത്തിയേക്കുകയെന്ന സാധ്യത പ്രവചിക്കുകയാണ് യുട്യൂബർ രേവതി. ഇവരുടെ പ്രതിഫലത്തെ കുറിച്ചും വീഡിയോയിൽ രേവതി സംസാരിക്കുന്നുണ്ട്. വായിക്കാം

 biggboss-

'ബിഗ് ബോസ് അണിയറ പ്രവർത്തകർക്ക് ഒരു പ്രയോറിറ്റി ലിസ്റ്റ് ഉണ്ടാകും. മുൻ സീസണുകളിൽ ഇവർ ബന്ധപ്പെട്ടവരായിരിക്കാം ഇവർ. സിനിമ-സീരിയൽ മേഖലയിൽ നിന്നുള്ളവരായിരിക്കും ഇവർ. പരിപാടിയിൽ വലിയ സ്വാധീനം സൃഷ്ടിക്കാൻ കഴിവുള്ള ഇവർക്ക് പേമെൻറ് കൂടുതലായിരിക്കും. രണ്ടാമത് ഇവർ പ്രയോറിറ്റി കൊടുക്കുന്നത് റിയൽ ആയിട്ടുള്ള വ്യക്തികളെ ആയിരിക്കും. അതായത് സമൂഹം എന്ത് പറഞ്ഞാലും ഞാൻ ഇങ്ങനെയാണെന്ന് കരുതുന്നവർ. ഇവർക്ക് പക്ഷേ പ്രതിഫലമൊക്കെ കുറവായിരിക്കും. ആക്റ്റിവിസ്റ്റുകൾ ആയിരിക്കും ഇവരിൽ പലരും.

വിവാദങ്ങളിൽപ്പെട്ട ആളുകളാണ് മൂന്നാമത്തെ കാറ്റഗറിയിൽ പെട്ടവർ. എന്നാൽ ഇവർ കണ്ടന്റ് ഉണ്ടാക്കുമോയെന്നൊന്നും അറിയില്ല. ചെറുപ്പക്കാർ, ന്യൂ ഫേസസ്, മോഡൽസ്, സിംഗിൾസ് ഒക്കെയാണ് അടുത്ത കാറ്റഗറി. ലൗ കോമ്പോ, സൗഹൃദ കോമ്പോ ഇതിനൊക്കെയാണ് അടുത്ത മാർക്കറ്റ്. മിക്കതും ഫേക്കായിരിക്കും. എന്നാലും കണ്ടന്റ് കിട്ടും, ആൾക്കാര് കാണും. പിന്നെയുള്ള കാറ്റഗറി ആർട്സ്, സ്പോർട്സ്, ആർജെ, ഡിജെ ഒക്കെ വരും. ഇവരൊക്കെ അൺപ്രഡിക്ടബിൾ ആയിരിക്കും.

എന്തായാലും ബിഗ് ബോസ് അടുക്കാറാകുമ്പോഴേ ആരൊക്കെയാകും ഇടംപിടിക്കുകയെന്ന് വ്യക്തമാകുക. ഇത്തവണ രണ്ട് കോമണേഴ്സ് ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 25 നായിരിക്കും ബിഗ് ബോസ് തുടങ്ങുകയെന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്. ചെന്നൈയിൽ വെച്ചായിരിക്കും ഷോ', രേവതി പറഞ്ഞു.

മോഹൻലാൽ തന്നെയായിരിക്കും മലയാളത്തിൽ ഇത്തവണയും ഷോ അവതരിപ്പിക്കുക. പുതിയ സീസണിൽ എന്തൊക്കെ പുതുമകളായിരിക്കും അണിയറപ്രവർത്തകർ അവതരിപ്പിക്കുകയെന്നത് കാത്തിരുന്ന് കാണാം. മുൻ സീസണുകളിലേത് പോലെ പ്രത്യേക തീമിനെ അടിസ്ഥാനപ്പെടുത്തിയാകുമോ ഷോ എന്നതും ആരാധകർ ഉറ്റുനോക്കുന്നുണഅട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+