Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിൽ ഏറ്റവും ഫാൻസ് ഈ 5 പേർക്ക്, കണ്ടന്റ് എഞ്ചിൻ ഈ താരം, കടുത്ത നെഗറ്റീവും ഹേറ്റും, ഇയാൾ വേഗം പുറത്തേക്ക്

ബിഗ് ബോസ് മലയാളം സീസൺ 7 മുൻ സീസണുകളുകളെ അപേക്ഷിച്ച് എട്ടിന്റെ പണിയായിരിക്കും എന്നായിരുന്നു ഷോ തുടങ്ങുന്നതിന് മുൻപേ തന്നെയുളള പ്രചാരണം. പണികൾ പലതും ഷോയിൽ നടക്കുന്നുണ്ടെങ്കിലും മുൻകാല സീസണുകളുടെ അത്ര പോര ഈ സീസൺ എന്ന് പലർക്കും അഭിപ്രായമുണ്ട്. മുൻ സീസണുകളിൽ വളരെ പെട്ടെന്ന് തന്നെ മത്സരാർത്ഥികൾക്ക് ഫാൻസിനെ ഉണ്ടാക്കി എടുക്കാൻ സാധിച്ചിട്ടുണ്ട്. ഇത്തവണ അത്തരത്തിലൊരു ഇഷ്ടം ആരോടും തോന്നുന്നില്ലെന്നാണ് പല ബിബി ആരാധകരും അഭിപ്രായപ്പെടുന്നത്.

നിലവിലെ 18 മത്സരാർത്ഥികളുടെ ഇതുവരെയുളള പ്രകടനം വെച്ച് ബിഗ് ബോസ് ആരാധകൻ നടത്തിയ അവലോകനം ഇങ്ങനെ:

ബിഗ് ബോസ്സ് മത്സരാർത്ഥികൾ നിലവിൽ- അവലോകനം.

1. അഭിലാഷ് : ഷോർട്ട് ടെംപേർഡ് ആണെങ്കിലും ജെനുവിൻ പ്ലയർ ആണ്. ആംഗർ ഇഷ്യൂസ് ഉണ്ട്. എന്നാലും പുള്ളി ഇടപെടുന്ന വിഷയങ്ങൾ ഒക്കെ പ്രേക്ഷകർ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ്. ആദ്യ ആഴ്ച അനീഷിനെ താൻ വല്ലാതെ അണ്ടർഎസ്റ്റിമേറ്റ് ചെയ്തത് തെറ്റായിപ്പോയി എന്ന് തിരിച്ചറിഞ്ഞത് വഴിതിരിവായി. പിന്നീട് കൃത്യ സ്ഥലങ്ങളിൽ വ്യക്തമായ നിലപാട്. ഫാൻസ്‌ ഒന്നും ഉണ്ടായിട്ടില്ല. നിലവിൽ എനിക്കേറ്റവും പ്രിയപ്പെട്ട കണ്ടസ്റ്റന്റ്. പൊട്ടിത്തെറികൾ ഒരു പൊടിക്ക് കുറച്ചാൽ നല്ലത്.

mohanlal

2. ആദില- നൂറ : നല്ല കുട്ടികൾ. വലിയ വായിൽ എല്ലാവരോടും ഫെമിനിസം പറഞ്ഞു ആറ്റിട്യൂഡ് ഇടും എന്ന് വിചാരിച്ചു. പക്ഷേ പറയേണ്ട കാര്യങ്ങൾ വേണ്ട സ്ഥലത്ത് മാത്രം കൃത്യമായി പറഞ്ഞു മുന്നേറുന്ന നല്ല രണ്ട് പ്ലയേഴ്സ്. ഇത്തിരികൂടി ആക്റ്റീവ് ആകണം

3. അക്ബർ : നിലവിൽ ആർമി ഒക്കെ ഉള്ള അക്ബറിന്റെ ഗെയിം ഇത് വരെ ആവറേജ് ആണ്. കുത്തിതിരിപ്പ് ആണ് മെയിൻ. പിന്നെ തെറി വിളിയും. അത്യാവശ്യം നല്ല പിആർ വർക്ക് ഉണ്ട് അക്ബറിന്.

4. അപ്പാനി ശരത് : നിലവിൽ ഏറ്റവും ഫാൻസ്‌ ലഭിച്ചിട്ടുള്ള പ്ലയർമാരിൽ ഒരാൾ. ഹൌസിൽ ഏറ്റവും പ്രശസ്തൻ. പക്ഷേ എനിക്ക് അപ്പാനിയുടെ ഗെയിം ഇഷ്ടമായിട്ടില്ല ഇത് വരെ. താൻ ഹൗസിലെ മറ്റെല്ലാവരേക്കാളും കുറച്ചു പ്രിവിലേജ്ഡ് ആണ് / ഫേമസ് ആണ് എന്ന സുപ്രിമസി കോംപ്ലക്സ് ഉണ്ട് അപ്പാനിക്ക് എന്ന് തോന്നിയിട്ടുണ്ട്.

5. അനീഷ് : ആദ്യത്തെ രണ്ടാഴ്ച വെറുപ്പിച്ച അനീഷ് ഈ ആഴ്ച മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അതിലൂടെ പ്രേക്ഷക പ്രീതി നേടിയെടുത്തിട്ടുണ്ട്. 10-15 റിപ്പീറ്റ് പറഞ്ഞതിന് ലാലേട്ടൻ എടുത്ത് കുടഞ്ഞതിനു ശേഷം രണ്ട് മൂന്ന് ദിവസം സൈഡ് ആയിപ്പോയ അനീഷ് പിന്നീട് തിരിച്ചു വന്നു. ഒരേപോലെ ഹേറ്റേഴ്‌സ് ഒരേപോലെ ഫാൻസ്‌ ഉണ്ടാക്കി എടുത്തിട്ടുണ്ട്.

6. അനുമോൾ: നിലവിലെ ഹൌസിന്റെ കണ്ടന്റ് എൻജിൻ അനുമോളുടെ അടുത്താണ്. കടുത്ത നെഗറ്റീവ് ഗെയിമർ ആണ്. അത് കൊണ്ട് തന്നെ നെഗറ്റീവിസം ആണ് കൂടുതൽ വരുന്നത്. പുറത്തും ഏറ്റവും ഹേറ്റ് വരുന്ന പ്ലയർ. പക്ഷേ കണ്ടന്റ് മൊത്തം കഴിഞ്ഞ രണ്ടാഴ്ച വട്ടം ചുറ്റിയത് അനുമോളുടെ ചുറ്റുമാണ്.

7. ആര്യൻ: ക്രൂക്കഡ് ഗെയിമർ. എല്ലാവരോടുമുള്ള 'പുച്ഛം'ഒഴിവാക്കിയാൽ നല്ല ഗെയിമർ ആകാൻ സാധിക്കും. ആര്യനും സുപ്പീരിയർ കോംപ്ലക്സ് ഉണ്ട്. മറ്റവരെക്കാൾ സുപ്പീരിയർ താൻ ആണ്, മറ്റവർ ഒക്കെ 'ബ്ലഡി മലയാളീസ്' ആണെന്നുള്ള ഒരു സായിപ്പ് ഭാവം.

8. ബിന്നി: ഒരു ഗുണവും ഇല്ലാത്ത ക്രൂക്കഡ് പ്ലയർ. ചില കാര്യങ്ങൾക്കൊക്കെ തിരി കൊളുത്തുന്നത് ബിന്നി ആണ്. പക്ഷേ ആരും അറിയില്ല. അങ്ങനത്തെ ഒരു സേഫ് ഗെയിമർ.

9. ജിസേൽ: നിലവിൽ ഹൗസിലെ ഏറ്റവും സ്ട്രോംഗ് പ്ലയർ. ഹൌസിലെ മിക്കവരുടെയും ഇഷ്ടം പിടിച്ചു പറ്റിയിട്ടുണ്ട്, ഒപ്പം പ്രേക്ഷകരുടെയും. ആര്യനുമായി ഉള്ള ബഡ്ഡി കമ്പനി നെഗറ്റീവ് ആകാൻ ആണ് സാധ്യത. ഒറ്റയ്ക്ക് കളിച്ചാൽ ബിഗ്ഗ് ബോസ്സ് വിന്നർ ആകാൻ സാധ്യതയുള്ള മെറ്റൽ ഉള്ള പ്ലയർ. ഹൌസിൽ ആൺ പെൺ വ്യത്യാസം ഇല്ലാതെ എല്ലാവരോടും അടുപ്പം. പക്ഷേ ഒറ്റയ്ക്ക് പ്ലേ ചെയ്യണം.

10. നെവിൻ: അടുത്ത പറ്റിയ ബിഗ് ബോസ് മെറ്റീരിയൽ ആണ് നെവിൻ. എല്ലാവർക്കും പ്രിയങ്കരൻ ആണ്. ഇത്തിരി ഫെമിനിൻ ആണെന്നത് പോസിറ്റീവ് ആക്കിയ പ്ലയർ ആണ് നെവിൻ. സൂപ്പർ ഗെയിമർ. ഇടയ്ക്ക് ചില കൌണ്ടർ ഒക്കെ രസമാണ്. പ്രധാന നെഗറ്റീവ് ക്രിഞ്ച് കളികൾ ഇടയ്ക്ക് കളിക്കും. പിന്നെ ഒരുമാതിരി ക്യൂട്ടേനെസ്സ് വാരി വിതറും. അത് മാറ്റി നിർത്തിയാൽ നെവിൻ സൂപ്പർ ആണ്.

11. ഓനീൽ: വളരെ വീക്ക് കണ്ടസ്റ്റന്റ് ആണ് ഓനീൽ സാബു. റെന ആയിട്ടുള്ള ഇഷ്യൂ മാത്രമാണ് കണ്ടന്റ്. അത് തന്നെ അഭിഷേക് കൊളുത്തി വിട്ടതിൽ പിടിച്ചു കേറിയതാണ്. തർക്കിച്ചു നിൽക്കാൻ അറിയില്ല. പെട്ടെന്ന് ടെമ്പർ വിട്ട് പോകും. പോയിന്റ്സ് വെച്ച് തർക്കിക്കാൻ അറിയില്ല. ഈയടുത്ത് പുറത്ത് പോകും.

12. റെന ഫാത്തിമ: വളരെ ഇമ്മേച്ചർ ആയ കണ്ടസ്റ്റന്റ് ആണ് റെന. തുടക്കത്തിൽ വന്നപ്പോ വളരെ പ്രതീക്ഷയുള്ള കണ്ടസ്റ്റന്റ് ആയിരുന്നു. എന്നാൽ ബാക്കിയുള്ളവർ പറയുന്നത് കേട്ട് തള്ളുന്നത് പോലെ ആണ് റെന. പിന്നെ വെറുതെ വായിട്ട് അലയ്ക്കലും. റെന പക്ഷേ കുറേ നാൾ പിടിച്ചു നിൽക്കും. ഒരുപക്ഷെ ഒരു 70-75 ദിവസം വരെയൊക്കെ പോകാൻ റെനക്ക് കാലിബർ ഉണ്ട്.

13. രേണു സുധി: പ്രതീക്ഷയുള്ള കണ്ടസ്റ്റന്റ് ആയിരുന്നു. നെഗറ്റീവിലൂടെ ഹൌസിൽ കണ്ടന്റ് പുളളർ ആകുമെന്ന് കരുതിയെങ്കിലും രേണുവിന് വയ്യ. പുറത്ത് പോസിറ്റീവ് ഇംപാക്ട് ഉണ്ടാക്കാനുള്ള സുവർണ അവസരം ആണ് രേണു നഷ്ടപ്പെടുത്തിയത്. എങ്ങനേലും പുറത്ത് പോണം എന്നെ രേണുവിന് ഉള്ളൂ. വേഗം പുറത്താകും.

14. കലാഭവൻ സരിഗ: പാവമാണ്. ബിഗ് ബോസ് മെറ്റീരിയൽ അല്ല. നോ ഇംപാക്ട്. അനുമോൾക്ക് എതിരെ ലാലേട്ടൻ വന്നപ്പോൾ പറഞ്ഞത് മാത്രം ആണ് ആർജവം ആയി തോന്നിയത്. ഗ്രൂപ്പുകളിൽ പോയി ഇരുന്ന് വെറുതെ സമയം കളയും. വേഗം പുറത്താകും.

15. ശാരിക: 'സ്വയം പൊങ്ങുക' എന്നതാണ് ശാരിക യുടെ മെയിൻ. മോശം കണ്ടസ്റ്റന്റ് ആയിട്ടാണ് തോന്നിയത്. വെറുതെ സ്വയം വലിയ സംഭവം ആണെന്ന് ധരിച്ചു നടക്കുന്ന ഒരു കണ്ടസ്റ്റന്റ്. ബാക്കിയുള്ളവർ പറയട്ടെ നിങ്ങളെക്കുറിച്ച്, നിങ്ങൾ ഇങ്ങനെ പറയണം എന്നില്ല.

16. ശൈത്യ: ഒരു കാര്യവും ഇല്ലാത്ത പ്ലയർ. അനുമോളുടെ വാലിൽ തൂങ്ങൽ നിർത്തിയാൽ കുറച്ചൊക്കെ നന്നാകും. ഒറ്റയ്ക്ക് നിന്ന് കളിക്കാൻ കെൽപ്പില്ലാത്ത പ്ലയർ. വേഗം ഔട്ട് ആകും.

17. ഷാനവാസ്‌: കുല പുരുഷൻ ഇമേജ് ഉള്ള ഷാനവാസ്‌ ആ 'കുലപുരുഷൻ കളി' നിർത്തിയാൽ കിടിലൻ പ്ലയർ ആണ്. ഒറ്റയ്ക്ക് നിന്ന് സംസാരിക്കാൻ കഴിവുള്ള കിടിലൻ പ്ലയർ ആണ് ഷാനവാസ്‌. ജെനുയിൻ ആണെന്ന് തോന്നുന്നു. കണ്ടന്റ് മേക്കർ ആണ്. അനീഷിനെ അപമാനിക്കുന്നത് ഇത്തിരി ഓവർ ആണ്. അത് നെഗറ്റീവ് ആവുകയേയുള്ളു. കണ്ടന്റ് ഉടനീളം ക്രിയേറ്റ് ചെയ്യുന്നുണ്ട് ഷാനവാസ്‌.
ഒപ്പം തന്നെ അക്ബർ- അപ്പനി ഗാംഗിനെതിരെ ശക്തമായി നിൽക്കുന്ന പ്ലയർ ആണ് ഷാനവാസ്‌. ബാക്കി എല്ലാരും അക്ബർ -അപ്പനി ഗാംഗിനെ തൊഴുതു നിൽക്കുമ്പോൾ ഷാനവാസ്‌ ഒറ്റയ്ക്ക് നിന്ന് പൊരുതുന്നുണ്ട് അവർക്കെതിരെ. 'കുല' ഇമേജ് മാറ്റാനായാൽ പുള്ളി പൊളിക്കും.

1. നിലവിൽ ഹൌസിലെ എല്ലാവരുടെയും ഫേവറൈറ്റ്, പ്രേക്ഷകർക്കിടയിൽ നെഗറ്റീവ് കുറവ് (രണ്ടും ചേർന്നത് ) - ജിസേൽ
2. നിലവിൽ ഏറ്റവും ഫാൻസ്‌: (ഒരു പിടിയും ഇല്ല. കുറച്ചു നാൾ കഴിയും അത് തിരിച്ചറിയാൻ) അക്ബർ-അപ്പനി-അനീഷ്-ജിസേൽ
3. നിലവിൽ പുറത്ത് ഓഡിയൻസിന്റെ ഇടയിൽ ഏറ്റവും നെഗറ്റീവ്: അനുമോൾ (ഹെവി കണ്ടന്റ്മേക്കർ ആണ് പക്ഷേ)
4. നിലവിൽ ഏറ്റവും ജെനുവിൻ പ്ലയർ: അഭിഷേക്, ആദില- നൂറ (കൂടുതലും അഭിഷേക് തന്നെ)
5. നിലവിൽ ഗെയിം എപ്പിസോഡ് കാണാതെ പോസ്റ്റുകൾ മാത്രം വായിക്കുന്ന/ചെറിയ ക്ലിപ്പുകൾ മാത്രം കാണുന്ന ആളുകളുടെ ഇടയിലെ നെഗറ്റീവ് : അനീഷ്
6. നിലവിൽ മുന്നോട്ട് പോകുമ്പോൾ നെഗറ്റീവ് പോസിറ്റീവ് ആക്കി ഫാൻസ്‌ ഉണ്ടാക്കാൻ സാധ്യത ഉള്ള പ്ലയർ: അനീഷ്- ആര്യൻ ( അനീഷ് വെറുപ്പിക്കൽ കുറയ്ക്കുക, ആര്യൻ പുച്ഛം കുറയ്ക്കുക)
7. നിലവിലെ ഫാൻസ്‌ സപ്പോർട്ട് അനുസരിച്ചുള്ള ടോപ് 5 കണ്ടന്റ് മേക്കേഴ്സ് : ജിസേൽ, അപ്പാനി ശരത്, അനീഷ്, അക്ബർ, ഷാനവാസ്‌ (സ്പെഷ്യൽ മെൻഷൻ ടു നെവിൻ)
8. പേഴ്സണൽ ഫേവറേറ്റ് ബിഗ്ഗ്‌ബോസ് 7 കണ്ടസ്റ്റന്റ്: അഭിഷേക് ( നാളെ മാറിയേക്കാം, ഈ സീസണിൽ വ്യക്തമായ ഇഷ്ടങ്ങൾ ഇല്ല എന്നതാണ്. എല്ലാവരെയും അറിഞ്ഞു വരുന്നതേയുള്ളു..)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+