Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസ് സീസൺ മലയാളം 7 കപ്പ് ആര്യനെടുക്കും? വമ്പൻ ട്വിസ്റ്റ്..വില്ലൻ റോളിൽ നിന്നും ഹീറോയിലേക്ക്'

ബിഗ് ബോസ് വിജയിക്കുന്നതിന് ആദ്യം വേണ്ടത് പ്രേക്ഷക പിന്തുണയാണ്. എത്രയൊക്കെ ഗെയിം കളിച്ചാലും പ്രേക്ഷകർക്ക് ചെറിയ അനിഷ്ടം തോന്നിയാൽ പിന്നെ ഏത് കൊലകൊമ്പനും പുറത്തിരിക്കേണ്ടി വരും. ഈ സീസണിൽ അത്തരത്തിൽ തുടക്കത്തിൽ പ്രേക്ഷകരുടെ അനിഷ്ടത്തിന് പാത്രമായ ആൾ ആര്യനായിരുന്നു. പ്രേക്ഷകരെ ആകർഷിക്കുന്ന തരത്തിലായിരുന്നു ആര്യന്റെ ഗെയിം. മാത്രമല്ല ആര്യൻ അഹങ്കാരിയാണെന്നും മലയാളി പ്രേക്ഷകരുടെ പൾസ് അറിയാതെ പെരുമാറുന്നുവെന്നുമൊക്കെ ആക്ഷേപങ്ങൾ ഉയർന്നു. എന്നാൽ ഷോ ഫൈനലിലേക്ക് അടുക്കുമ്പോൾ തന്റെ ഇമേജിനെ തന്നെ ഇപ്പോൾ പൊളിച്ചെഴുതിയിരിക്കുകയാണ് ആര്യൻ എന്നാണ് പ്രേക്ഷകരിൽ ചിലർ അഭിപ്രായപ്പെടുന്നത്. അത്തരത്തിൽ ചില ആരാധകർ പങ്കുവെച്ച കുറിപ്പുകൾ നോക്കാം

'ചില സിനിമകളിൽ വില്ലൻ റോൾ എന്ന് തോന്നുന്നവർ ഫസ്റ്റ് ഹാഫ് കഴിയുമ്പോൾ ഹീറോ ആയി മാറുന്ന കാഴ്ച കണ്ടിട്ടില്ലേ? ക്ലൈമാക്സ് ആകുമ്പോൾ അവർ മുഴുവൻ പ്രേക്ഷകരുടെയും കയ്യടി നേടും. അങ്ങനെ ഒരാളെ ബിഗ് ബോസ് സീസൺ 7-ൽ കാണാം, അത് ആര്യനാണ്. ബിഗ് ബോസ് സീസൺ 7-ന്റെ ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോൾ ഇപ്പോൾ സ്ക്രീൻ കയ്യടക്കിയിരിക്കുന്നത് ആര്യനാണ്. പ്രേക്ഷകർ സ്ഥിരം കണ്ടു മടുത്ത ക്ലീഷേകൾ തുടക്കം മുതൽ ആര്യന്റെ ഗെയിമിന്റെ ഭാഗമേ ആയിരുന്നില്ല. മലയാളി പ്രേക്ഷകരെ വിഡ്ഢികൾ ആക്കാൻ യാതൊരു സെന്റിമെന്റൽ ട്രാക്കും അവൻ ഇറക്കിയില്ല. പഠിച്ചു വന്ന ഡയലോഗുകൾ പഠിച്ചു പറഞ്ഞില്ല. ആര്യൻ യാതൊരു വിധ അനുകരണങ്ങളും ഇല്ലാതെ ഗെയിം തുടക്കം മുതൽ ഈ നിമിഷം വരെ ഈ സീസണിൽ തുടർന്നു പോരുന്നു.

aryannews3-1759951220 jpg -Properties

ഏത് ടാസ്ക് കൊടുത്താലും അതിൽ അവൻ 100 ശതമാനം പരിശ്രമം നൽകാറുണ്ട്. മലയാളി അല്ലാതിരുന്നിട്ടും മലയാളത്തിൽ മാത്രം സംസാരിക്കുന്നു, മലയാളം വായിക്കാൻ ശ്രമിക്കുന്നു. ഹൗസിൽ ഉണ്ടാകുന്ന ഒരു പൊട്ടിത്തെറിയിലും ആര്യൻ എന്ന ഗെയിമർ ഡൗൺ ആകുന്നത് കാണാൻ സാധിക്കില്ല. കാര്യങ്ങൾ ഏറ്റവും കൂൾ ആയി കൈകാര്യം ചെയ്യുന്ന ആൾ. എന്റർടെയ്ൻമെന്റ് എന്നാൽ സീസൺ 7 = ആര്യൻ എന്ന് പറയേണ്ടി വരും. ഈ സീസണിൽ ഒരു ഹീറോ ഉണ്ടെങ്കിൽ, ഒരു വിന്നർ മെറ്റീരിയൽ ഉണ്ടെങ്കിൽ, അത് ആര്യനാണ്. ബാക്കിയൊക്കെ കണ്ടു പഴകിയ കഥകൾ സിനിമയാക്കി പ്രേക്ഷകരെ വെറുപ്പിക്കുന്ന ചില അവാസ്തവിക നായികന്മാരും നായകന്മാരും മാത്രം. യഥാർത്ഥ റിയലിസ്റ്റിക് ഹീറോ ആര്യൻ ഈ സീസൺ കപ്പ് ഉയർത്തി പഴകിയ നായിക-നായകൻ സങ്കൽപ്പങ്ങളെ തിരുത്തി എഴുതട്ടെ', ഒരു പോസ്റ്റിൽ പറഞ്ഞു.

മറ്റൊരു പോസ്റ്റ് ഇങ്ങനെ -'ബിഗ് ബോസ് സീസൺ 7-ലെ ഏറ്റവും ഫിയർലെസ് ആൻഡ് ജെനുഇൻ പ്ലെയർ ആരെന്നു ചോദിച്ചാൽ, അത് ആര്യനാണ്. ബിഗ് ബോസ് കാണുന്ന ഓരോ പ്രേക്ഷകന്റെയും ഇടയിൽ തുടക്കം മുതൽ ഒരേ കഥാപാത്രത്തിൽ നിൽക്കുന്ന ഒരേയൊരു മത്സരാർഥി. ഹൗസിലെ മാറിമറിയുന്ന സാഹചര്യങ്ങൾക്കനുസരിച്ചോ പുറത്തു നിന്ന് കിട്ടുന്ന ഹിന്റുകൾ അനുസരിച്ചോ ഇതുവരെ ഫേക്ക് മാസ്ക് അണിയാൻ നിന്നിട്ടില്ലാത്ത ഒരാൾ. ഈ സീസണിലെ ഏറ്റവും പ്യുവർ എന്റർടെയ്നർ. ഈ സീസണിലെ ഏറ്റവും ഫൺ മൊമെന്റുകൾ സമ്മാനിച്ച മത്സരാർഥി. ഏറ്റവും മികച്ച രീതിയിൽ ടാസ്ക് കൈകാര്യം ചെയ്യുന്നത് ആര്യൻ മാത്രമാണ്. നന്മ മരങ്ങൾ വാഴിക്കുന്ന ഫേക്ക് മാസ്ക് ഇട്ടു നിൽക്കുന്നവർക്ക് ജയ് വിളിക്കുന്ന മലയാളി പ്രേക്ഷകർക്ക് ആര്യനെ പോലെ ഒരാൾ ചിലപ്പോൾ ദഹിക്കണമെന്നില്ല. വെറുതെ പിആർ കെണികളിൽ പെട്ട് അർഹതയില്ലാത്തവരെ വിജയിപ്പിച്ച ശേഷം അൺഡിസേർവ്ഡ് വിന്നർ എന്ന ഹാഷ്ടാഗുകൾ ഇട്ടു നിറയ്ക്കുന്നതിനു പകരം, ആര്യനെ പോലുള്ളവരെ സപ്പോർട്ട് ചെയ്യൂ. ആര്യൻ ടോപ് 2-ന് അർഹനാണ്'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+