Get Updates
Get notified of breaking news, exclusive insights, and must-see stories!

നൂറ ഫ്ലവർ അല്ല ഫയർ: റെനയുടെ അണ്ണാക്കില്‍ പിരിവെട്ടിപ്പോയി; കാമുകനെ പറഞ്ഞപ്പോള്‍ കണ്ണീർ

മത്സരാർത്ഥികള്‍ തമ്മിലുള്ള ശക്തമായ തർക്കങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കുമായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ കഴിഞ്ഞ രാത്രി സാക്ഷ്യം വഹിച്ചത്. അനാവശ്യമായ വാക്കുതർക്കങ്ങള്‍ ഒഴിവാക്കി എല്ലാവരും മികച്ച രീതിയിലുള്ള മത്സരം കാഴ്ചവെക്കണമെന്ന മോഹന്‍ലാലിന്റെ നിർദേശത്തിന് പിന്നാലെയായിരുന്നു ഈ അടികളുടേയെല്ലാം തുടക്കം എന്നതാണ് ശ്രദ്ധേയം.

സാധനങ്ങള്‍ വെക്കുന്ന ഇടത്തെ ചൊല്ലി അനുവും ആര്യനും തമ്മിലുള്ള തർക്കമാണ് പൊട്ടിത്തെറികള്‍ക്ക് തിരികൊളുത്തിയത്. തർക്കം മൂത്തതോടെ ഇരുവരും ചെരുപ്പുകള്‍ എടുത്ത് ദൂരേക്ക് എറിയുകയും ചെയ്തു. ഇതിലേക്ക് അക്ബറും ഷാനവാസും അടക്കമുള്ള മറ്റ് മത്സരാർത്ഥികളും എത്തി. എല്ലാത്തിനും ഒടുവില്‍ നടന്നുപോകുമ്പോള്‍ അനു ചവിട്ടിയെന്ന ആര്യന്റെ ആരോപണം വീണ്ടും പ്രശ്നങ്ങള്‍ക്ക് ഇടയാക്കി.

noora-rena-

തർക്കം ശക്തമായതോടെ ബിഗ് ബോസ് എല്ലാവരേയും മീറ്റിങ് ഏരിയയിലേക്ക് വിളിപ്പിച്ചപ്പോഴായിരുന്നു റെന-നൂറ ഫൈറ്റ് നടക്കുന്നത്. ഇതിന് ഇടയില്‍ തന്നെ ബിഗ് ബോസ് ഷാനവാസിനേയും അക്ബറിനേയും കണ്‍ഫഷന്‍ റൂമിലേക്കും വിളിപ്പിച്ചിട്ടുണ്ടായിരുന്നു. 'ചില ആൾക്കാർ സർവൈവ് ചെയ്യാൻ മസാജ് സെന്റർ വരെ വരെ തുടങ്ങിയിരിക്കുവാ, അപ്പാനിയുടേയും അക്ബറിന്റേയും മൂഡ് താങ്ങി,' അങ്ങനെ നിരവധി കാര്യങ്ങള്‍ തുടർച്ചയായി നൂറ ഉയർത്തി വിട്ടതോടെ റെനക്ക് അക്ഷരാർത്ഥത്തില്‍ മറുപടി ഇല്ലാതായി പോയി.

കപ്പിള്‍ ആയി വന്നത് കൊണ്ടല്ലേ നിങ്ങള്‍ക്ക് ഈ ഷോയില്‍ പ്രവേശനം കിട്ടിയത്. ഒറ്റക്ക് നിങ്ങള്‍ക്ക് ഒന്നും ആവില്ലെന്ന് പറഞ്ഞ് റെനയും തിരിച്ച് അടിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതിന് അതിലും രസകരമായ മറുപടിയായിരുന്നു ആദിലയുടെ ഭാഗത്ത് നിന്നും ലഭിച്ചത്. റെനയുടെ കാമുകനായ ആലിബിനെ ബിഗ് ബോസ് വിളിക്കാത്തത് അവന് അതിനുള്ള ത്രാണി ഇല്ലാത്തത് കൊണ്ടായിരിക്കും എന്നായിരുന്നു ആദിലയുടെ മറുപടി. ഇതോടെ സങ്കടം സഹിക്കാനാകാതെ റെന ബാത്ത്റൂം ഏരിയയിലേക്ക് പോകുന്നതും കണ്ടു.

റെന വിരുദ്ധരായ ആരാധകർക്ക് നൂറയുടെ ഈ പ്രകടനം വലിയ തോതില്‍ ഇഷ്ടപ്പെടുകയും ചെയ്തു. 'നൂറയോടു ആദിലായോടും ഇത് വരെ താല്പര്യം ഇല്ലായിരുന്നു. പക്ഷെ ഈ മഞ്ഞ ടൗസർ വള്ളിയെ(റെന) ഊക്കിയ കാര്യത്തിൽ ഇരുവർക്കും വലിയ പിന്തുണ. മറ്റുള്ളവരെ കളിയാക്കിയും പരിഹസിച്ചും പറഞ്ഞ് കേള്‍ക്കാതെയും മുന്നോട്ട് പോകുന്ന റെനയെ ഇങ്ങനെ തന്നെ നേരിടണം' എന്നാണ് ഒരു പ്രേക്ഷകന്‍ കുറിച്ചത്. അവസാനം മോശമായ ഒരു പരാമർശത്തിന്റെ പേരില്‍ അപ്പാനി ശരത്ത് ആദിലനയോടും നൂറയോടും പരസ്യമായി ക്ഷമ പറയുകയും ചെയ്തു.

അതേസമയം സമയം, ആദിലയും നൂറയും ഷാനവാസും എന്താണ് ഉദ്ദേശിക്കുന്നത്? ഒരു അടി നടക്കാൻ പോകുമ്പോൾ ക്യാപ്റ്റൻ ഇടയ്ക്ക് കയറിനിന്ന് അത് തടയണ്ട എന്നാണോ എന്ന് ചോദിക്കുന്ന പ്രേക്ഷകരേയും കാണാന്‍ സാധിക്കും. ശരത്ത് ആര്യന്റെയും അനുമോളുടെയും ഇടയ്ക്ക് കയറി പിടിച്ചു മാറ്റാൻ നോക്കുമ്പോള്‍ നല്ലതുപോലെ വിഷയം ശക്തമാക്കി അടി ഉണ്ടാക്കാൻ നോക്കുന്നുണ്ട് ഇവൾ. അനുമോള് ചെയ്തത് തെറ്റാണെന്ന് അനുമോൾക്ക് അറിയാം, പക്ഷേ അനുമോള് ചെയ്ത തെറ്റ് അംഗീകരിക്കുന്നില്ല. എന്നിട്ട് അവള്‍ കള്ളവും പറയുന്നു. ആദിലയും നൂറയും ഒപ്പം അനുമോളെ പിരികേറ്റ് വിടുന്നുണ്ടെന്നും പ്രേക്ഷകന്‍ ചൂണ്ടിക്കാണിക്കുന്നു.

ബിഗ് ബോസ് മലയാളം ഷോയിലെ ആദ്യ ലെസ്ബിയന്‍ കപ്പിള്‍സ് മത്സരാർത്ഥികളാണ് ആദിലയും നൂറയും. സൗദിയിൽ പ്ലസ് ടു വിന് പഠിക്കുമ്പോഴാണ് തങ്ങള്‍ പ്രണയത്തിലാകുന്നതെന്ന് ഇരുവരും നേരത്തെ തുറന്ന് പറഞ്ഞിരുന്നു. 'ആദ്യമൊക്കെ പ്രണയമായിരുന്നു എന്ന് മനസിലായില്ല , പിന്നീട് നൂറ നാട്ടിലേക്ക് പോയതുമുതലാണ് ശൂന്യത അനുഭവപെട്ടു തുടങ്ങിയത് . ഫോണും സോഷ്യൽ മീഡിയകളൊക്കെ ഉപയോഗിക്കാൻ ഞങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു . അതുകൊണ്ട് തന്നെ പിടിക്കപെടാതിരിക്കാൻ ഫേസ്ബുക്കിൽ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി ഞങ്ങൾ ചാറ്റ് ചെയ്യാൻ തുടങ്ങി.' എന്നായിരുന്നു തങ്ങളുടെ പ്രണയത്തെക്കുറിച്ച് ഇരുവരും നേരത്തെ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+