Get Updates
Get notified of breaking news, exclusive insights, and must-see stories!

'രേണു കുഴച്ച മാവ് മാത്രം കഴിച്ച ദിവസമുണ്ട്, പഞ്ചസാര വാരിത്തിന്ന അവസരമുണ്ട്, ബിബി ഹൗസ് നരകം'; ശാരിക

ബിഗ് ബോസ് സീസൺ 7 തുടക്കത്തിൽ വളരെ ശക്തയായ മത്സരാർത്ഥിയെന്ന് വിലയിരുത്തപ്പെട്ട ആളായിരുന്നു അവതാക കെബി ശാരിക. എന്നാൽ വളരെ പെട്ടെന്ന് തന്നെ ശാരിക പുറത്തായി. ഏകദേശം 21 ദിവസത്തോളം മാത്രമേ ശാരികയ്ക്ക് ഹൗസിൽ തുടരാൻ സാധിച്ചിരുന്നുള്ളൂ. ഇപ്പോഴിതാ പുറത്തിറങ്ങിയതിന് ശേഷമുള്ള തന്റെ ബിഗ് ബോസ് അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് ശാരിക. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ശാരികയുടെ വാക്കുകളിലേക്ക്

'ബിഗ് ബോസ് നമ്മളെ ഡൗൺ സിൻഡ്രോം അടിപ്പിക്കുകയായിരുന്നു. 100 ദിവസത്തെ ഡ്രസുമായിട്ടാണ് നമ്മൾ അങ്ങോട്ട് ചെല്ലുന്നത്. ആദ്യത്തെ ദിവസം തന്നെ അവർ തയ്ച്ച് തന്ന ഒരു പോളിസ്റ്റർ ഡ്രസാണ് നൽകിയത്. ഞാനൊക്കെ വിയർപ്പ് നന്നായി ഉള്ള ആളാണ്. ഒരേ ഡ്രസിൽ മൂന്ന് ദിവസം കഴിയുക എന്നതൊക്കെ വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഞങ്ങൾ സോമ്പികൾ നടക്കുന്നത് പോലെയാണ് നടന്നത്.

sarika-

ബിഗ് ബോസിൽ ഇപ്പോൾ ഉള്ള 18 പേരിൽ 12 പേരും മരവാഴകളാണ്. എന്താണ് ഗെയിം എന്ന് മനസിലാകാതെ വന്നിരിക്കുന്നവരാണ്. പ്ലേറ്റ് കഴുകിയില്ല, ഷൂ ലേസ് ഇല്ല എന്നൊക്കെ പറഞ്ഞാണ് അടി ഉണ്ടാക്കുന്നത്. ഒനിയൽ ആദ്യം സംസാരിച്ചപ്പോൾ ഞാൻ കരുതിയത് അയാളൊരു വിശാല മനസ്കനാണ്. എന്നാൽ ഷാനവാസുമായി ചേർന്ന് റെനക്കെതിരെ സംസാരിച്ചപ്പോൾ മനസിലായി ഇയാളൊരു മെയിൽ ഷോവനിസ്റ്റ് ആണെന്ന്. ലോകം കണ്ട മനുഷ്യനാണെന്ന് ഒനിയൽ പറയുന്നു. എന്നിട്ടും എങ്ങനെയാണ് ഇങ്ങനെ പെരുമാറുന്നത്. പലരുടേയും ഉള്ളിലുള്ള യഥാർത്ഥ സ്വഭാവം പുറത്തുകൊണ്ടുവരുന്നതിൽ ബിഗ് ബോസ് വിജയിച്ചുവെന്ന് പറയാം.

മറ്റൊരാൾ ആര്യനാണ്. ആര്യൻ ഭയങ്കര ബോൾഡാണെന്നൊക്കെയാണ് നമ്മൾ കരുതുന്നത്. അഭിഷേക് പറഞ്ഞതിനോട് ഞാൻ യോജിച്ചിരുന്നു, മത്സരിക്കാൻ എല്ലാവരും വിടുന്നത് ആര്യൻ , ജിസേൽ, അക്ബറിനെയൊക്കെയാണ്, എന്തുകൊണ്ട് നമ്മളെ വിടുന്നില്ലെന്ന്. മറ്റുള്ളവരുടെ എബിലിറ്റി എങ്ങനെയാണ് അപ്പോൾ അളക്കപ്പെടുക.

ആര്യൻ എക്സ്പോസ് ചെയ്യപ്പെട്ടു. തല മുണ്ഡനം ചെയ്യാൻ പറഞ്ഞപ്പോൾ ആര്യന്റെ ഡബിൾ സ്റ്റാന്റ് പുറത്തുവന്നു. അവിടെ 71 ക്യാമറകൾ ഉണ്ട്. എന്നെ കോർണർ ചെയ്യാൻ വരുമ്പോൾ ഞാൻ പറയാറുണ്ട് ഇതൊക്കെ ജനങ്ങൾ കാണുമെന്ന്.

എന്നെ സംബന്ധിച്ച് ബിഗ് ബോസ് ഹൗസ് ഒരു നരകമായിട്ടാണ് തോന്നിയത്. ഞങ്ങളെ കൊണ്ട് വലിയൊരു കൊട്ടാരത്തിൽ കൊണ്ടിട്ട് ഭക്ഷണം പോലും ഇല്ലാതെയാണ് കഴിഞ്ഞത്. നെവിൻ പലപ്പോഴും പറയാറുണ്ട് ഇതുപോലൊരു കൊട്ടാരം പോലൊരു വീട് തയ്യാറാക്കിയിട്ട് എന്തിനാണ് ഞങ്ങളെ ഒരു പിച്ചക്കാരപ്പോലെ ഇട്ടിരിക്കുന്നതെന്ന് ചോദിക്കാറുണ്ട്.

ആദ്യ ദിവസം ഞങ്ങൾക്ക് ഈ റേഷനൊന്നും അറിയത്തില്ല, എല്ലാവരും അത്യാവശ്യം ഭക്ഷണം കഴിക്കുന്ന ആളുകളല്ലേ. ഞങ്ങൾ ആദ്യത്തെ മൂന്ന് നാല് ദിവസം പട്ടിണിയായിരുന്നു. ചില ദിവസം രാവിലെ കറി മാത്രം കുറുക്കി കഴിച്ചു, ഉച്ചയ്ക്കും അങ്ങനെ തന്നെ. വിശന്ന് കരഞ്ഞ ദിവസങ്ങളുണ്ട്. രേണുവൊക്കെ കുഴച്ച മാവ് മാത്രം കഴിച്ച ദിവസങ്ങൾ ഉണ്ട്. പഞ്ചസാര വാരി തിന്ന ദിവസങ്ങൾ ഉണ്ട്. ലാലേട്ടൻ പറയാറുണ്ട് ആ വീട് സ്വർഗമാക്കി മാറ്റേണ്ടത് ഞങ്ങളാണെന്ന്. ശരിയാണ് സ്വർഗമാക്കി മാറ്റണമെങ്കിൽ കുറച്ചെങ്കിലും ബേസിക് ആയിട്ടുള്ള കാര്യങ്ങൾ തരണ്ടേ.

ബിഗ് ബോസിലേക്ക് പോകുമ്പോൾ ആദിലയേയും നൂറയേയും വളരെ പ്യൂവർ ആയിട്ടുള്ള , ഹ്യൂമൺ വാല്യു ഉള്ള മനുഷ്യരായിട്ടാണ് ഞാൻ കണക്കാക്കിയിരുന്നത്. എന്നാൽ അവർ അങ്ങനെയല്ല. അവർക്ക് എന്നോടുള്ള വിഷയം എന്താണെന്ന് അറിയില്ല. ഫേക്ക് ഗെയിം ആണ് അവർ കളിച്ച് കൊണ്ടിരിക്കുന്നത്. ആദ്യമേ ഇരുവരേയും രണ്ടായി മത്സരിപ്പിക്കണമായിരുന്നു. എന്നാൽ അവരുടെ യഥാർത്ഥ സ്വഭാവം പുറത്തുവന്നേനെ', ശാരിക പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+