കുളിമുറിയില്‍ വരെ മൈക്ക്; നിസാര കാര്യത്തിനു പോലും ബിഗ് ബോസില്‍ വഴക്കുണ്ടാക്കുന്നതിന് കാരണമുണ്ട്: ബിന്‍സി

ബിഗ്‌ബോസ് സീസണ്‍ 7 തുടങ്ങി ആദ്യ ആഴ്ചയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ആര്‍ജെ ബിന്‍സി. നന്നായി കളിക്കാന്‍ സാധ്യതയുണ്ടെന്നും അവസാന റൗണ്ട് വരെ പോകുമെന്നും തോന്നിപ്പിച്ച ശേഷമാണ് അപ്രതീക്ഷിതമായി ബിന്‍സി ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയത്. മത്സരം തുടങ്ങി രണ്ടാഴ്ച മാത്രം പിന്നിടുമ്പോഴായിരുന്നു ബിന്‍സി പുറത്താകുന്നത്.

മത്സരത്തില്‍ ഒട്ടും സജീവമല്ലാത്ത പലരും വീട്ടില്‍ തുടരുമ്പോഴും ബിന്‍സിയുടെ ഈ എവിക്ഷന്‍ ന്യായമല്ലെന്നുള്ള അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഉയര്‍ന്നത്. റേഡിയോ ജോക്കി എന്ന പ്രൊഫഷനില്‍ നിന്നാണ് ബിന്‍സി ബിഗ് ബോസ് വീട്ടിലേക്കെത്തുന്നത്. പുറത്തായ ശേഷം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ബിഗ് ബോസ് വീട്ടിലെ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ബിന്‍സി.

ബിഗ് ബോസില്‍ നിന്ന് പുറത്തുവന്നത് തനിക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന് ബിന്‍സി പറഞ്ഞു. ഇങ്ങനെയാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ചില ആളുകള്‍ ആദ്യം തന്നെ സ്‌ക്രീന്‍ സ്‌പേസ് കിട്ടാന്‍ വഴക്കും ബഹളവും ഒക്കെ ഉണ്ടാക്കാന്‍ തുടങ്ങി. ആളുകളുടെ കണ്ണില്‍ പെട്ടത് അവരായിരിക്കാം. അവര്‍ക്കായിരിക്കാം വോട്ട് പോയത്. ഞാന്‍ ആവശ്യമുള്ള കാര്യങ്ങള്‍ക്ക് മാത്രമാണ് അവിടെ പ്രതികരിച്ചിട്ടുള്ളത്. ബാക്കിയുള്ള സമയങ്ങളില്‍ മറ്റുള്ളവരെ ഒബ്‌സര്‍വ് ചെയ്യുകയായിരുന്നു.

rj bincy

ഗെയിമില്‍ എന്റെ പരമാവധി ഞാന്‍ ശ്രമിച്ചിരുന്നു. നല്ല ആത്മവിശ്വാസത്തോടെ, ഒരുങ്ങിയൊക്കെ നിന്നപ്പോഴാണ് പുറത്താകുന്നത്. ആഴ്ച്ച അവസാനമുള്ള ഡ്രസുകള്‍ എല്ലാം കൊളാബ് ആയിരുന്നു. നല്ല ഡ്രസ് ഇട്ട് ലാലേട്ടന്റെ മുന്നില്‍ നില്‍ക്കുമ്പോഴും പുറത്താകും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. കൊണ്ടുവന്ന ഡ്രസ് ഒക്കെ ഇട്ട് കൊതി തീരുന്നതിനു മുമ്പാണ് ബിഗ് ബോസില്‍ നിന്ന് പുറത്താക്കുന്നത്.

ആര്‍ജെ ബിന്‍സി കുറച്ചുകൂടി പുറത്തുവരാന്‍ ഉണ്ടായിരുന്നു. നല്ലതു പോലെ പ്രതികരിക്കുന്ന ആളാണ് ഞാന്‍. ഞാന്‍ ഉണ്ടാക്കിയ രണ്ടു വഴക്കിനും വ്യക്തമായ കാരണം ഉണ്ടായിരുന്നു. ബിഗ് ബോസില്‍ പലരും പല തരത്തിലുള്ള ഗെയിം കളിക്കും. എനിക്കും ഞാന്‍ എന്ന സെല്‍ഫിഷ്‌നസ് കാണിച്ച് നില്‍ക്കാമായിരുന്നു. എന്നെപ്പോലുള്ളവര്‍ സ്‌ട്രൈറ്റ് ഫോര്‍വേഡ് ആയിട്ട് ഗെയിം കളിക്കും.

ബിഗ് ബോസില്‍ എല്ലാം കണ്ടന്റ്

നമ്മള്‍ ബിഗ് ബോസിനുള്ളില്‍ നില്‍ക്കുമ്പോള്‍ എല്ലാം കണ്ടന്റാണ്. അത് ചെറിയ കാര്യമാണെങ്കില്‍ പോലും. കാണുന്ന ആളുകള്‍ വിചാരിക്കും എന്തിനാ ഈ നിസാര കാര്യത്തിന് ബിഗ് ബോസില്‍ എല്ലാവരും വഴക്കുണ്ടാക്കുന്നത് എന്ന്. പക്ഷേ അതിനകത്തുള്ളവര്‍ക്ക് അത് വലിയ കാര്യമാണ്. കാരണം ആര്‍ക്കും പുറം ലോകവുമായി ബന്ധമില്ല. ഫോണ്‍ നോക്കാന്‍ കഴിയില്ല. അതുകൊണ്ട് ആ വീട്ടില്‍ ചെറിയൊരു കാര്യം നടന്നാല്‍ പോലും പ്രശ്‌നമാകും. അങ്ങനെയൊക്കെ സംഭവിച്ചു പോകുന്നതാണ്.

ഏഴിന്റെ പണി എന്നു പറഞ്ഞപ്പോള്‍ കഠിനമായ ടാസ്‌ക് എന്നാണ് ഞാന്‍ വിചാരിച്ചത്. ഈ പണിയൊക്കെ കിട്ടിയപ്പോഴും ഞാന്‍ എന്‍ജോയ് ചെയ്യുകയായിരുന്നു. ബിഗ് ബോസ് തന്ന രണ്ടു ജോഡി ഡ്രസും ഒരു ചെറിയ സോപ്പും മാത്രം കൊണ്ടാണ് രണ്ടാഴ്ച പിടിച്ചുനിന്നത്. സ്‌കിന്‍ ഒക്കെ വല്ലാതെ ഡ്രൈ ആയി.

കുളിമുറിയില്‍ വരെ മൈക്ക്

ബിഗ് ബോസ് മുഴുവന്‍ ക്യാമറയാണ്. എങ്ങോട്ട് നോക്കിയാലും ക്യാമറയാണ്. ആദ്യത്തെ കുറച്ചുനാള്‍ കഴിയുമ്പോള്‍ ക്യാമറ ഉണ്ടെന്നൊക്കെ മറന്നു പോകും എല്ലായിടത്തും മൈക്കാണ്. വാഷ്‌റൂമില്‍ വരെ മൈക്കുണ്ട്. കുളിമുറിയില്‍ വരെ മൈക്ക് ഉണ്ട്.

പുറത്തു വന്നിട്ടും നെഗറ്റീവ് ആയിട്ടൊന്നും എനിക്ക് നേരിടേണ്ടി വന്നില്ല. പുറത്തായെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ സ്റ്റക്ക് ആയിപ്പോയി. ഇത് ഗെയിം ആണ് എന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എനിക്കിനിയും ഒരുപാട് കാര്യം ചെയ്യാനുണ്ടായിരുന്നു. പലരും പിആര്‍ വര്‍ക്കിനെ കുറിച്ചൊക്കെ ബിഗ് ബോസിനകത്ത് പറയുന്നുണ്ട്. രേണു സുധിയും അനുവും 12 ആഴ്ചത്തെ വീഡിയോ എടുത്തിട്ടുണ്ട് എന്ന് പറഞ്ഞു. അത് ശരിയായ കാര്യമാണെന്ന് എനിക്ക് തോന്നിയില്ല. ആര്യന്‍, അക്ബര്‍, അപ്പാനി ശരത്ത്, ഗിസേല്‍ എന്നിവരാണ് ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികള്‍.

അനീഷിനെ സഹിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. പുള്ളിക്ക് നല്ലതുപോലെ അറിയാം എങ്ങനെ ബിഗ്‌ബോസില്‍ നില്‍ക്കണമെന്നുള്ളത്. കരുതിക്കൂട്ടി തന്നെയാണ് അനീഷ് ബിഗ് ബോസില്‍ വന്നത്. ബിഗ് ബോസിലേക്ക് ഒരു റീ എന്‍ട്രി താന്‍ പ്രതീക്ഷിക്കുന്നുണ്ട്. വിളിച്ചാല്‍ എന്തായാലും പോകും എന്നും ബിന്‍സി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+