ബിഗ് ബോസിലെ സദാചാര അമ്മാവനായി ഷാനവാസ്; ഗിസെലെ മുബൈയില്‍ വളര്‍ന്ന മോഡല്‍; പലതും പുറത്തു വരും
ബിഗ് ബോസ് മലയാളം സീസണ്‍ 7 ആരംഭിച്ച് രണ്ടു ദിവസത്തിനുള്ളില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തികച്ചും വ്യത്യസ്തരായ മത്സരാര്‍ത്ഥികളാണ് ഇക്കുറി ബിഗ് ബോസ് വീടിനുള്ളിലുള്ളത്. അതുകൊണ്ടു തന്നെ ആദ്യം മുതല്‍ വലിയ തര്‍ക്കങ്ങള്‍ക്കും നാടകീയ രംഗങ്ങള്‍ക്കും ബിഗ് ബോസ് വീട് സാക്ഷ്യം വഹിക്കുകയും ചെയ്തു.
കുങ്കുമപ്പൂവ് സീരിയലിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ ഷാനവാസും 19 മത്സരാര്‍ത്ഥികളില്‍ ഒരാളാണ്. കഴിഞ്ഞ ദിവസം ഷാനവാസ് നടത്തിയ ഒരു പ്രസ്താവനയാണ് സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്.

ബിഗ് ബോസിലെ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് പാതി മലയാളിയും സംരംഭകയും മോഡലുമായ ഗിസെലെ തക്രാല്‍. ഈ സീസണിലെ ആദ്യ ആഴ്ചയിലെ എവിഷന്‍ നോമിനേഷനില്‍ ഗിസെലിനെയാണ് ഷാനവാസ് നോമിനേറ്റ് ചെയ്തത്. ഗിസെലെയുടെ വസ്ത്രധാരണമാണ് നോമിനേറ്റ് ചെയ്യാന്‍ ഷാനവാസിനെ പ്രേരിപ്പിച്ചത്.
കേരളത്തിന്റെ സംസാരത്തിന് ചേരാത്ത വസ്ത്രമാണ് ഗിസെലെ ധരിക്കുന്നത് എന്നായിരുന്നു ഷാനവാസിന്റെ അഭിപ്രായം. അതുകൊണ്ട് ബിഗ് ബോസില്‍ നിന്ന് പുറത്താക്കണമെന്ന് ഷാനവാസ് ആവശ്യപ്പെട്ടു. ബിബി ഹൗസില്‍ വസ്ത്രധാരണം ചൂണ്ടിക്കാട്ടുന്ന ആദ്യ മത്സരാര്‍ത്ഥിയാണ് ഷാനവാസ്.
ഷാനവാസിന്റെ അഭിപ്രായത്തോട് സമ്മിശ്ര പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. ഷാനവാസ് ബിഗ് ബോസ് വീടിനുള്ളില്‍ സദാചാര അമ്മാവന്‍ ചമയുകയാണെന്നാണ് വിമര്‍ശിക്കുന്നവര്‍ പറയുന്നത്. വസ്ത്രധാരണം തികച്ചും വ്യക്തിപരമായ ചോയ്‌സ് ആണെന്നും എന്ത് ധരിക്കണം ധരിക്കേണ്ട എന്നൊക്കെ അവനവനാണ് തീരുമാനിക്കേണ്ടത് എന്ന് ഗിസെലിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. ഷാനവാസിന്റെ അഭിപ്രായത്തോട് ഗിസെലെ മൗനം പാലിച്ചതും ശ്രദ്ധേയമായി.
അതേസമയം ഷാനവാസിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നവരും ഉണ്ട്. ബിഗ് ബോസ് കുടുംബത്തോടെ കാണുന്ന പരിപാടിയാണെന്നും അതുകൊണ്ട് വസ്ത്രധാരണത്തില്‍ നിയന്ത്രണം കൊണ്ടുവരണമെന്നും അഭിപ്രായപ്പെടുന്നവരും ഉണ്ട്. കുട്ടികള്‍ ഉള്‍പ്പെടെ കാണുന്ന കാണുന്ന പരിപാടിയായതിനാല്‍ ഇറക്കമുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് ചിലര്‍ കമന്റുകളില്‍ കുറിക്കുന്നത്.
ഈ വിഷയത്തില്‍ സ്മൃതി ലാല്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ വന്ന കുറിപ്പ് ശ്രദ്ധേയമാണ്. കുറിപ്പ് വായിക്കാം:
നമ്മുടെ ഷാനവാസ് ഇക്കയ്ക്ക് ജിസേലിന്റെ വസ്ത്രധാരണം അങ്ങോട്ട് പിടിക്കുന്നില്ല.. ഷാനവാസ് ഇക്ക ഇപ്പോഴും പഴയ ആ 2011 ലെ കുങ്കുമപൂവിലെ രുദ്രന്‍ ആണെന്ന് ആണ് വിചാരം.. ജിസേല്‍ ഷോട്‌സ് ഇട്ട് നടന്നപ്പോള്‍ ഇക്കയ്ക്ക് അത് പിടിച്ചില്ല.
ഷാനവാസ് ഇക്കയ്ക്ക് ഷോട്‌സ് ഇട്ട് നടക്കാം. വസ്ത്രധാരണമൊക്കെ ഓരോരുത്തരുടെ ഇഷ്ടം ആണ്. അതില്‍ മറ്റുള്ളവര്‍ക്ക് എന്താണ് വോയിസ്. മുംബൈയില്‍ വളര്‍ന്ന ഒരു മോഡല്‍, അവര്‍ക്ക് കംഫര്‍ട്ടായ വസ്ത്രം ധരിക്കുന്നു.. അത് ഇക്കയ്ക്ക് പിടിച്ചില്ല. നേരെ ആ കാരണം പറഞ്ഞു നോമിനേറ്റ് ചെയ്തു.. നല്ലൊരു പ്ലെയര്‍ ആയിരിക്കും ഇക്ക എന്ന് കരുതി. പക്ഷെ ഗെയിം മുന്നോട്ട് പോവുമ്പോള്‍ ഇക്കയുടെ ഉള്ളില്‍ ഉറങ്ങി കിടക്കുന്ന പലതും പുറത്തു വരും.












Click it and Unblock the Notifications