ലക്ഷ്മിയോട് കാണിച്ചത് കടുത്ത അനീതി: ബിഗ് ബോസ് മോഹന്‍ലാലും അങ്ങനെ ചെയ്യാന്‍ പാട്ടില്ലായിരുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ കടുത്ത എല്‍ ജി ബി ടി ക്യൂ വിരുദ്ധ നിലപാട് സ്വീകരിച്ച ലക്ഷ്മി എന്ന മത്സരാർത്ഥിയെ അവതാരകന്‍ മോഹന്‍ലാല്‍ നിർത്തിപ്പൊരിക്കുന്ന രംഗങ്ങളായിരുന്നു ഇന്നലെ ഷോയില്‍ കണ്ടത്. 'അവരെ ഞാന്‍ എന്റെ വീട്ടില്‍ കയറ്റുമല്ലോ' എന്ന പ്രസ്താവനയുമായിട്ടായിരുന്നു ലെസ്ബിയന്‍ പങ്കാളികളായ ആദിലയേയും നൂറയേയും വീട്ടില്‍ കയറ്റാന്‍ കൊള്ളില്ലെന്ന ലക്ഷ്മിയുടെ നിലപാടിനെ മോഹന്‍ലാല്‍ നേരിട്ടത്.
മോഹന്‍ലാല്‍ സ്വീകരിച്ച നിലപാടിന് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും കൈയ്യടികള്‍ ഉയരുകയാണ്. ഇതിന് ഇടയില്‍ തന്നെ അദ്ദേഹം ലക്ഷ്മിയോട് സ്വീകരിച്ച നിലപാട് കടുത്തുപോയെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. 'ലക്ഷ്മി പറഞ്ഞത് ഒട്ടും ശരിയായില്ല എന്നത് വാസ്തവം ആണ്.ആ നിലയിൽ ഒരു പ്രസ്താവന ശരിക്കും വിമർശങ്ങൾ ഉണ്ടാക്കും. പക്ഷെ, അതിന്റെ പേരിൽ അവരെ ഈ ഷോയിൽ ഇരുത്തി സംഘാടകർ നടത്തുന്നത് ഒരു തരത്തിൽ പറഞ്ഞാൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനം കൂടെ ആണ്.' എന്നാണ് സഞ്ജു സത്യന്‍ എന്ന വ്യക്തി മൂവി സ്ട്രീറ്റ് ഗ്രൂപ്പില്‍ കുറിച്ചിരിക്കുന്നത്.

ഇന്നത്തെ എപ്പിസോഡിലും മോഹൻലാൽ അവർക്ക് നേരെ ആലറുന്നുണ്ട്. ഇന്നലെയും അര മണിക്കൂർ നിർത്തി ചൂടായി. വളരെ വിഷാദം നിറഞ്ഞ ഒരു ഒരു മുഖം ആയിരുന്നു ലക്ഷ്മിക്ക്. ഉറപ്പായും ഇതൊരു ട്രോമ ആകും. പ്രത്യേകിച്ചു കേരളത്തിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ അത്തരത്തിൽ പെരുമാറുമ്പോൾ. ഉറങ്ങാൻ പോലും സാധിച്ചു എന്ന് വരില്ല.
കുഞ്ചാക്കോ ജയിലിൽ ഭക്ഷണം സംബന്ധിച്ച് മണ്ടത്തരം പറഞ്ഞപ്പോൾ മനുഷ്യാവകാശം പറഞ്ഞ ആളുകൾ തന്നെ ആണ് ഇപ്പോൾ ഈ ആൾകൂട്ട അക്രമണത്തിന് ചുക്കാൻ പിടിക്കുന്നത് എന്നത് മറ്റൊരു ഐറണി.എന്റെ അഭിപ്രായത്തിൽ കാര്യം ചോദിച്ചു പബ്ലിക് ആയി ആദിൽ /നൂറമാരോടും മാപ്പ് പറയാനോ, അതിന് തയ്യാർ അല്ലെങ്കിൽ ഷോയിൽ നിന്ന് പിന്മാറാനോ പറയാൻ മോഹൻലാലിന് നിർദേശം കൊടുക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
എന്നാല്‍ ഗ്രൂപ്പില്‍ തന്നെ ഈ കുറിപ്പിന് ശക്തമായ മറുപടി ലഭിക്കുന്നുണ്ട്.മനസ്സിൽ ഇത്രയും വിഷമുള്ള ആളെ ഒറ്റപെടുത്തണം. സോഷ്യല്‍ മീഡിയയില്‍ പോലും ആരെയും ഉപദ്രവിക്കാതെ ജീവിക്കുന്ന എല്‍ ജി ബി ടി കമ്മ്യൂണിറ്റിയിൽ ഉള്ളവരെ പോയി തെറി പറയുന്ന, അവരുടെ കംമെന്റിൽ പോയി വധഭീഷണി മുഴക്കുന്ന 16 വയസുള്ള പിള്ളേർക്ക് നേതൃത്വം കൊടുക്കുന്ന ആളുകളാണ് ഈ ലക്ഷ്മിയും അഭിഷേക് ശ്രീകുമാർ എല്ലാം. അത് കൊണ്ട് അവരുടെ ഹേറ്റ് ഒരു നിമിഷത്തെ വികാരത്തിന് പുറത്തു വന്നത് അല്ലെന്നുമാണ് ഷാഹിന എന്നയാള്‍ കുറിക്കുന്നത്.
ഇനി ആലോചിച്ചു നോക്കുക ലക്ഷ്മി പറഞ്ഞത് "മുസ്ലിങ്ങളെ ഒന്നും വീട്ടിൽ കയറ്റാൻ കൊള്ളാത്തവരാണ് അല്ലേൽ പുലയരെ ഒന്നും വീട്ടിൽ കയറ്റാൻ കൊള്ളാത്തവർ ആണെന്ന്" അവര് ആ ഷോയില്‍പോലും പിന്നെ ഉണ്ടാവില്ല. പൊതുവെ പ്രതികരിക്കാൻ കഴിയാത്ത ഒരു ചെറിയ വിഭാഗമാണ് എല്‍ ജി ബി ടി ക്യു. അത് കൊണ്ടാണ് ഇത്രയും ഓപ്പണ്‍ ആയിട്ട് ആളുകൾ അവർക്ക് എതിരെ പറയുന്നത്- എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ലക്ഷ്മിയെ പോലെ ഒരാൾ ഇത് അർഹിക്കുന്നുണ്ടെന്നാണ് വിഷ്ണു എന്ന വ്യക്തി കൂട്ടിച്ചേർക്കുന്നത്. ഈ ഷോ ഒരു പ്രത്യേക ആളുകൾക്ക് വേണ്ടി സ്‌പെഷ്യയിൽ ആയി നടത്തുന്നതല്ല ഇതിൽ എല്ലാരേയും സ്വാഗതം ചെയ്യും. വായിൽ വരുന്ന വൃത്തികേട് വിളിച്ചു പറയുമ്പോ ഇതൊക്കെ നേരിടേണ്ടി വരും എന്ന് മനസ്സിലാക്കുക. വീട്ടിൽ കേറ്റാൻ കൊള്ളാത്തവൻ എന്ന് പറയുമ്പോ അത് ഏത് രീതിയിൽ ആയിരിക്കും നൂറയേയും ആദിലയേയും ബുദ്ധിമുട്ടിച്ചിട്ടുണ്ടാകു.പിന്നെ എന്തും വിളിച്ചു പറയാൻ പറ്റില്ല എന്നാ ബോധം ഇതോടെ പലർക്കും ഉണ്ടായി കാണും. എല്ലാത്തിലും ഉപരി ലാലേട്ടന്‍ ഒരു മുത്താണ് എന്നും വിഷ്ണു അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications