Get Updates
Get notified of breaking news, exclusive insights, and must-see stories!

'അനുമോൾ വിരൽ കൊണ്ട് കാലിലുരസി എന്ന് ആര്യൻ പറഞ്ഞപ്പോൾ ആരേയും കണ്ടില്ലലോ; ബിഗ് ബോസിൽ അളവ് കോൽ സെലക്ടീവാണോ?'

ആര്യനേയും ജിസേലിനേയും ചേർത്ത് അനുമോൾ ഉന്നയിച്ച ആരോപണം ബിഗ് ബോസിൽ വലിയ കോലാഹലത്തിനാണ് വഴിവെച്ചത്. ഇരുവരും പുതപ്പിനുള്ളിൽ വെച്ച് മുത്തം വെയ്ക്കുന്നത് താൻ കണ്ടുവെന്നാണ് അനുമോൾ ആരോപിച്ചത്. അനുവിന്റെ ഈ പ്രതികരണത്തിനെതിരെ ഒരു വിഭാഗം ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. അനു സദാചാരകാർഡിറക്കുകയാണെന്നാണ് വിമർശനം. അതേസമയം വിഷയത്തിൽ അനുമോളെ ന്യായീകരിച്ചുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ബിഗ് ബോസിൽ അനുവിന്റെ കാര്യത്തിൽ മാത്രം സെലക്ടീവ് പുരോഗമനമാണോയെന്നാണ് ചിലർ ചോദിക്കുന്നത്. ഇത് സംബന്ധിച്ചൊരു ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

' എല്ലാവരും കൂടി ഇമോഷനിലി വളരെ വീക്കായ ഒരു കണ്ടെസ്റ്റന്റിനെ ടാർഗറ്റ് ചെയ്തു കളിക്കാൻ തുടങ്ങിയിട്ട് നാലാഴ്ചയായി. ഓരോ ആഴ്ചയും അവളെ ടാർഗറ്റ് ചെയ്യുന്ന ഗ്യാങ്ങിലേക്ക് ആളുകൾ കൂടുന്നു എന്നല്ലാതെ കുറയുന്നില്ല. കൂട്ടമായി ചേർന്ന് ഒരു വ്യക്തിയെ അറ്റാക്ക് ചെയ്യുന്നത് അത്ര രസമുള്ള കാര്യമൊന്നുമല്ല. ഇപ്പോൾ അകത്തും പുറത്തും ഉള്ള ആളുകൾ അവൾക്ക് കണ്ടുപിടിച്ചു കൊടുത്തിരിക്കുന്ന പുതിയ വിശേഷണം സദാചാര അമ്മായി എന്നാണ്, 30 വയസ്സായിട്ട് കെട്ടാതെ നടക്കുന്നതിന്റെ ഫ്രെസ്ട്രേഷൻ, സെക്ഷ്വലി ഫ്രസ്ട്രറ്റഡ് ആയിട്ടുള്ള പെണ്ണ്.

aryananu2

ഒന്നോ രണ്ടോ തവണയല്ല അതിനകത്ത് എല്ലാവരും കൂടി ചേർന്ന് അനുമോൾ ആര്യന്റെ പിറകെ നടക്കുകയാണ് ആര്യനെ വളക്കാൻ നോക്കുകയാണ് ഇരുപത്തിമൂന്ന് വയസ്സായ ചെക്കനെ പ്രേമിക്കാൻ നടക്കുന്നവളാണ് എന്നൊക്കെ പറയുന്നത്! ഇതിനുമുമ്പ് അക്ബറും അപ്പാനിയും ചേർന്നിരുന്ന് ഇവൾ സ്റ്റാർ മാജിക്കിൽ ഒരുത്തനെ കൊണ്ട് നടക്കുകയാണ്,ആരെയോ ഊറ്റി ജീവിക്കുകയാണ് ഏതൊക്കെയോ ആണുങ്ങളുടെ കൂടെ നടന്നു എന്ന് വളരെ മോശമായ ഒരു സ്റ്റേറ്റ്മെന്റ് അവിടെ പറഞ്ഞു. ഇപ്പോൾ പുരോഗമനം പോസ്റ്റിട്ട് നിറയ്ക്കുന്ന ഒരാളെയും കണ്ടില്ലല്ലോ അന്ന്? അപ്പാനിയും അക്ബറും സദാചാര അമ്മാവന്മാരാണെന്നും പറഞ്ഞു കണ്ടില്ല?

അനുമോൾ കാൽ വിരൽ കൊണ്ട് എൻ്റെ കാലിലുരസി എന്നെ വളയ്ക്കാൻ നോക്കിയെന്ന ഭീകര സ്ലട്ട് ഷെയ്‌മിങ് ആരോപണം നടത്തിയ ആര്യനെയും ആരും സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് ആയ, കല്യാണം കഴിക്കാത്തതിന്റെ പ്രശ്നം ഉള്ള ആളായിട്ട് കാണുന്നില്ല!! അതൊരു ഭീകര ലൈംഗിക ആരോപണവും ക്യാരക്ട‌ർ അസാസിനേഷനുമാണന്ന് ആരും പറയാത്തത് എന്താണ്?

അനു ആര്യനോട് ചിലപ്പോഴൊക്കെ കാണിക്കുന്ന അടുപ്പത്തിന്റെ പേരിലാണ് ഇത് പറയുന്നത് എങ്കിൽ നോൺവെജ് കഴിക്കാത്ത ജിസേൽ എപ്പോൾ ഫുഡ് എടുക്കുമ്പോഴും എക്സ്ട്രാ ചിക്കൻ പീസും മറ്റു ഐറ്റംസും എടുത്ത് ആര്യന്റെ പ്ലേറ്റിലേക്ക് കൊണ്ടിട്ട് കൊടുക്കാറുണ്ട്.അപ്പോൾ അതിനെ എന്തുകൊണ്ടാണ് ആളുകൾ പ്രേമം, വളക്കൽ എന്ന് പറയാത്തത്?

വിഷം ചീറ്റുന്ന ഡോക്ടർ ബിന്നിയും ചീവീട് പോലെ അലറുന്ന റെനയും ഗുണ്ട അക്ബറും എന്തുകൊണ്ടാണ് ജിസേൽ ആര്യനെ ഇത്പോലെ കെയർ ചെയ്യുമ്പോൾ ആര്യനോട് ജിസേലിനു പ്രേമം എന്ന് പറയാത്തത്? ജിസേൽ ചെയ്യുമ്പോൾ ആണും പെണ്ണും തമ്മിലുള്ള ഫ്രണ്ട്ഷിപ്പും അനു ചെയ്യൂമ്പോൾ അതൊരു പ്രണയവും ആയി മാറുന്നതിന്റെ ലോജിക് എന്താണ്? അനു ആര്യന്റെ പിറകെ നടന്ന് പ്രത്യേക രീതിയിൽ നോക്കുന്നത്, ഒരു ലുക്ക്‌ ഓക്കെ ഞങ്ങളും കാണുന്നുണ്ട് എന്ന് പറഞ്ഞ ബിന്നി റെന ജിസേൽ എന്നിവർ എന്ത് കൊണ്ട് സദാചാര അമ്മായിമാർ ആയില്ല?

അവളെ ചപ്പാത്തികള്ളി എന്ന് വിളിക്കാം,അവളുടെ സാധനങ്ങൾ ഒളിച്ചു വെക്കാം, അതൊക്കെ എടുത്തു പുറത്തു കളയാം, അവൾക്ക് ഏറ്റവും ഇഷ്ടമുള്ള തിങ്‌സ് എടുത്ത് വലിച്ചെറിയുകയും കെട്ടി തൂക്കുകയും ചെയ്യാം..! രേണുവിനെ സെപ്റ്റിക് ടാങ്കെന്ന് വിളിക്കാൻ പാടില്ല അനുവിനെ കക്കൂസ് എന്നും തീട്ടം എന്നും വിളിക്കാം..!
അവളുടെ പ്രൊഫഷനെ കളിയാക്കാം അവളൊരു നല്ല നടിയല്ല എന്നും അവളെ ആർക്കും ഇഷ്ടമല്ല എന്നും പുറത്തെ കാര്യങ്ങൾ വെച്ച് പറയാം..!ഏതോ ഒന്നോ രണ്ടോ സീരിയലിൽ അഭിനയിച്ചു, അവളെ ആർക്കും അറിയില്ല അവൾ നടികൾക്ക് തന്നെ അപമാനം ആണ് എന്ന് തരംതാഴ്ത്തി പറയാം..!

അനുവിന്റെ അമ്മയുടെ കൂടെയാണോ ഞാൻ പുതപ്പിൽ കിടന്നത് എന്നൊരു വാക്ക് ഇന്നലെ ആര്യൻ പറഞ്ഞു ആരും അത് പോസ്റ്റിട്ടു കണ്ടില്ലല്ലോ? അമ്മയെ വിളിക്കരുത് ജിഷിൻ വിലക്കിയപ്പോൾ എന്നാൽ തന്തയെ പറയാമല്ലോ എന്ന് പറഞ്ഞു. അതും ആരും പറഞ്ഞു കണ്ടില്ല. ഇതെന്താണ് പുരോഗമനത്തിന് രണ്ട് അളവുകോൽ? സെലക്ടീവ് പുരോഗമനം ആണല്ലോ!!', എന്നാണ് പോസ്റ്റിൽ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+