Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുമോൾക്കെതിരെ ശക്തമായ നടപടി വേണം, ബിഗ് ബോസിനോട് ആവശ്യം, 'ഫിസിക്കൽ അസോൾട്ട് നടത്തി'

ബിഗ് ബോസ് മലയാളത്തിൽ ഏതാനും ദിവസങ്ങളായി അനുമോളും നെവിനും തമ്മിൽ കീരിയും പാമ്പും പോലുളള തമ്മിലടിയാണ്. പലപ്പോഴും നെവിൻ അനുമോളെ ടാർഗറ്റ് ചെയ്ത് ആക്രമിക്കുന്നത് കാണാം. ഏറ്റവും ഒടുവിൽ അനുമോളുമായുളള പ്രശ്നത്തിന്റെ പേരിൽ കിടക്കയിൽ വെള്ളം കൊണ്ട് വന്ന് ഒഴിച്ചിരിക്കുകയാണ് നെവിൻ.

ഇതോടെ നെവിനെതിരെ വലിയ വിമർശനം ആണ് ബിഗ് ബോസ് ആരാധകരിൽ നിന്നും ഉയരുന്നത്. നെവിനെ പുറത്താക്കണമെന്നും ബിഗ് ബോസ് നെവിനെതിരെ ശക്തമായ നടപടി എടുക്കണം എന്നും ആവശ്യം ഉയരുന്നു. അതിനിടെ നെവിനെ പിന്തുണയ്ക്കുന്നവർ അനുമോൾ ദേഹോപദ്രവം ഏൽപ്പിച്ചുവെന്നും അതിന് നടപടി എടുക്കണം എന്നും ആവശ്യപ്പെടുന്നു.

ബിഗ് ബോസ് ഫാൻസ് ഗ്രൂപ്പിൽ പ്രചരിക്കുന്ന കുറിപ്പ് വായിക്കാം: '' ബിഗ് ബോസ് വീട്ടിൽ നെവിനെതിരെ അനുമോൾ നടത്തുന്ന നിരന്തരമായ ടാർഗെറ്റിംഗും വ്യക്തിപരമായ അധിക്ഷേപങ്ങളും പരിധി വിട്ടിരിക്കുകയാണ്. ഒരു വ്യക്തിയുടെ വസ്ത്രധാരണത്തെയും, വ്യക്തിപരമായ ഇഷ്ടങ്ങളെയും (ഷോർട്ട്‌സ്, കമ്മൽ, മുടി കെട്ടുന്നത്) ചൊല്ലി തുടർച്ചയായി പരാതിപ്പെടുന്നതും, "ആണത്തം ഇല്ലാത്തവൻ" എന്ന് ആവർത്തിച്ച് വിളിച്ച് അധിക്ഷേപിക്കുന്നതും ഒരുതരം ഹാരസ്മെന്റാണ്.

nevin

ക്യാപ്റ്റൻ്റെ നിർദ്ദേശവും അനുവിന്റെ നിയമലംഘനവും. വീടിന്റെ ക്യാപ്റ്റൻ എന്ന നിലയിൽ ആര്യനും നെവിനും ചേർന്ന് അനുമോളിനോട് പകൽ സമയത്ത് ഉറങ്ങരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ, അനുമോൾ എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല. എഴുന്നേറ്റില്ലെങ്കിൽ വെള്ളം തളിച്ച് എഴുന്നേൽപ്പിക്കുമെന്ന് നെവിൻ വ്യക്തമായി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും അനുമോൾ പ്രതികരിക്കാതിരുന്നപ്പോൾ, ആര്യൻ നൽകിയ വെള്ളം നെവിൻ മുഖത്തേക്ക് തളിച്ചു.

ഇവിടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്. ഫിസിക്കൽ അസോൾട്ട്, മുൻകൂട്ടിയുള്ള പ്ലാനിംഗ്! വെള്ളം തളിച്ചതിന് പിന്നാലെ, അനുമോൾ നെവിനെ ബലമായി പിടിച്ച് വലിക്കുകയും ഒരു കുപ്പിവെള്ളം മുഴുവനായി നെവിന്റെ ദേഹത്തേക്ക് ഒഴിക്കുകയും ചെയ്തു. ഇത് വ്യക്തമായ ഫിസിക്കൽ അതിക്രമമാണ്. തുടർന്ന്, നെവിൻ അടുക്കളയിൽ നിന്ന് വെള്ളമെടുക്കാൻ പോയപ്പോൾ, നെവിനെതിരെ കേസ് ഉണ്ടാക്കാനും ഡാമേജ് ചെയ്യാനും വേണ്ടി അനുമോൾ മൈക്ക് കൃത്യമായി മുന്നിൽ വെച്ച് കാത്തിരുന്നു എന്നതും ശ്രദ്ധേയമാണ്.

ഈ കള്ളക്കളി മനസ്സിലാക്കിയ ബ്രില്ല്യന്റ് നെവിൻ പ്രതികരിച്ചത് അനുമോളിൻ്റെ ബെഡിൽ വെള്ളം ഒഴിച്ച് കൊണ്ടാണ്! വീട്ടുകാരുടെ ഇടപെടൽ: ആര് തുടങ്ങി? ഈ പ്രശ്‌നത്തിൽ വീട്ടുകാർ ഇടപെട്ടപ്പോൾ, അനുമോൾ ആണ് ഫിസിക്കൽ അതിക്രമം അടക്കമുള്ള പ്രശ്നങ്ങൾ തുടങ്ങിയതെന്ന് ഭൂരിഭാഗം പേർക്കും ബോധ്യപ്പെട്ടു. അതിലുപരി, ഏറ്റവും ഗുരുതരമായ നിയമലംഘനം നടന്നത്, ലാേേലട്ടനും ബിഗ് ബോസ് ടീമും മുമ്പ് അവസാനിപ്പിച്ച ഷാനവാസുമായുള്ള നെവിന്റെ പഴയ വിഷയം അനുമോൾ വീണ്ടും വലിച്ചിഴച്ചു എന്നതാണ്. ഒരു തവണ ക്ലോസ് ചെയ്ത വിഷയം വീണ്ടും എടുത്തിടുന്നത് നിയമപരമായി തെറ്റാണ്.
തുടർച്ചയായ വ്യക്തിഹത്യ, ഫിസിക്കൽ അസോൾട്ട്, അടഞ്ഞ അദ്ധ്യായം തുറന്നുള്ള നിയമലംഘനം! അനുമോൾക്കെതിരെ ശക്തമായ നടപടി എടുക്കാൻ ബിഗ് ബോസ് ടീം തയ്യാറാകണം!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+